350 കോടി രൂപ ബഡ്ജറ്റില്‍, പിരീഡ് ആക്ഷന്‍ ഡ്രാമയായി ഒരുങ്ങിയ കങ്കുവ നവംബര്‍ 14 -ന് ആഗോളവ്യാപകമായി 38 ഭാഷകളില്‍ റിലീസ് ചെയ്യും
കങ്കുവ എന്ന ബിഗ് ബജറ്റ് ചിത്രത്തിന്റെ റിലീസിന് ഒരുങ്ങുകയാണ് സൂര്യ. ചിത്രത്തിന്റെ ഓഡിയോ ലോഞ്ചില്‍ സംസാരിക്കവെ താരം നെഗറ്റീവ് കമന്റുകളോട് പ്രതികരിച്ചിരുന്ന രീതിയെ കുറിച്ച് തുറന്ന് പറഞ്ഞു. തനിക്ക് വിക്രം ചിത്രത്തിലെ കഥാപാത്രമായ റോളക്‌സിനെ പോലെ ദേഷ്യം വരുമായിരുന്നു എന്നാണ് സൂര്യ പറഞ്ഞത്. എന്നാല്‍ അതിനിപ്പോള്‍ മാറ്റം വന്നുവെന്നും താരം കൂട്ടിച്ചേര്‍ത്തു.
'എന്റെ കരിയറില്‍ ഒരുപാട് ഉയര്‍ച്ച താഴ്ച്ചകള്‍ ഞാന്‍ കണ്ടിട്ടുണ്ട്. പരാജയങ്ങളുടെ വേദന അനുഭവിക്കുമ്പോഴാണ് വിജയം ആസ്വദിക്കാനാവുന്നത്. ഏകദേശം അഞ്ചോ ആറോ വര്‍ഷം മുമ്പ് ഞാന്‍ റോളക്‌സിനെ പോലെ ആയിരുന്നു. അങ്ങേയറ്റം ദേഷ്യം ഉണ്ടായിരുന്നു. ഒരു നെഗറ്റീവ് ട്വീറ്റോ കമന്റോ വായിച്ചാല്‍ എനിക്ക് ദേഷ്യം വരും. എന്നാല്‍ ക്ഷമ വളരെ മനോഹരമായൊരു കാര്യമാണ്. നെഗറ്റീവിന് പകരം സ്‌നേഹം പ്രചരിപ്പിക്കുക എന്നതാണ് മുകളിലേക്ക് ഉയരാനുള്ള വഴി. മറ്റുള്ളവര്‍ എന്ത് വിദ്വേഷം പറഞ്ഞാലും നമ്മള്‍ സ്‌നേഹം മാത്രമെ പ്രചരിപ്പിക്കാവൂ. നെഗറ്റീവിന് മുകളില്‍ ഉയര്‍ന്നു നില്‍ക്കാനുള്ള ഒരേ ഒരു മാര്‍ഗമാണത്. നെഗറ്റീവ് അഭിപ്രായങ്ങളോട് പ്രതികരിക്കാന്‍ നിങ്ങളുടെ സമയം പാഴാക്കേണ്ടതില്ല. സമയം വിലപ്പെട്ടതാണ്', എന്നാണ് സൂര്യ പറഞ്ഞത്.
350 കോടി രൂപ ബഡ്ജറ്റില്‍, പിരീഡ് ആക്ഷന്‍ ഡ്രാമയായി ഒരുങ്ങിയ കങ്കുവ നവംബര്‍ 14 -ന് ആഗോളവ്യാപകമായി 38 ഭാഷകളില്‍ റിലീസ് ചെയ്യും.സ്റ്റുഡിയോ ഗ്രീനിന്റെ ബാനറില്‍ കെ ഇ ജ്ഞാനവേല്‍ രാജ, യു വി ക്രിയേഷന്‍സിന്റെ ബാനറില്‍ വംശി പ്രമോദ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.
ബോളിവുഡ് താരം ബോബി ഡിയോള്‍ വില്ലനായ ചിത്രത്തില്‍ യോഗി ബാബു, പ്രകാശ് രാജ്, കെ എസ് രവികുമാര്‍, ജഗപതി ബാബു, ഹാരിഷ് ഉത്തമന്‍, നടരാജന്‍ സുബ്രമണ്യം, ആനന്ദ് രാജ്, വസുന്ധര കശ്യപ്, റെഡിന് കിങ്സ്ലി, കോവൈ സരള എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍. രണ്ട് ഭാഗങ്ങളായി ഒരുക്കുന്ന ചിത്രം, മദന്‍ കര്‍ക്കി, ആദി നാരായണ, സംവിധായകന്‍ ശിവ എന്നിവര്‍ ചേര്‍ന്നാണ് രചിച്ചത്. 1500 വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടക്കുന്ന കഥയാണ് ചിത്രം പറയുന്നത്. ഇതിനോടകം പുറത്ത് വന്നിട്ടുള്ള, ഈ ചിത്രത്തിന്റെ ടീസര്‍, ഗാനങ്ങള്‍, പോസ്റ്ററുകള്‍ എന്നിവയെല്ലാം സമൂഹ മാധ്യമങ്ങളില്‍ വലിയ ശ്രദ്ധയാണ് നേടിയത്.
ഛായാഗ്രഹണം- വെട്രി പളനിസാമി, സംഗീതം- ദേവിശ്രീ പ്രസാദ്, എഡിറ്റര്‍- നിഷാദ് യൂസഫ്, കലാസംവിധാനം- മിലന്‍, രചന- ആദി നാരായണ, സംഭാഷണം- മദന്‍ കര്‍ക്കി, ആക്ഷന്‍- സുപ്രീം സുന്ദര്‍, കോസ്റ്റ്യൂം ഡിസൈനര്‍- അനുവര്‍ധന്‍, ദത്ഷാ പിള്ളൈ, വസ്ത്രങ്ങള്‍- രാജന്‍, മേക്കപ്പ്- സെറീന, കുപ്പുസാമി, സ്പെഷ്യല്‍ മേക്കപ്പ്- രഞ്ജിത് അമ്പാടി, നൃത്ത സംവിധാനം- ഷോബി, പ്രേം രക്ഷിത്, സൗണ്ട് ഡിസൈന്‍- ടി ഉദയ് കുമാര്‍, സ്റ്റില്‍സ്- സി. എച്ച് ബാലു, എഡിആര്‍- വിഘ്നേഷ് ഗുരു, കോ ഡിറക്ടര്‍സ്- ഹേമചന്ദ്രപ്രഭു-തിരുമലൈ, അസോസിയേറ്റ് ഡയറക്ടര്‍- എസ് കണ്ണന്‍-ആര്‍ തിലീപന്‍- രാജാറാം- എസ്. നാഗേന്ദ്രന്‍, പബ്ലിസിറ്റി ഡിസൈന്‍- കബിലന്‍ ചെല്ലയ്യ, കളറിസ്റ്റ്- കെ എസ് രാജശേഖരന്‍, വിഎഫ്എക്സ് ഹെഡ്- ഹരിഹര സുതന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ആര്‍.എസ് സുരേഷ്മണിയന്‍, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്- രാമ ഡോസ്, ഡിസ്ട്രിബൂഷന്‍ പാര്‍ട്ണര്‍- ഡ്രീം ബിഗ് ഫിലിംസ്, പിആര്‍ഒ- ശബരി.