സ്വപ്നത്തിൽ നിന്ന് ഞെട്ടിയുണരുന്ന ജ്യോതിർമയിയെ കാണിച്ചുകൊണ്ടാണ് ട്രെയ്‌ലർ തുടങ്ങുന്നത്.
അമൽ നീരദ് സംവിധാനം ചെയ്യുന്ന 'ബോഗയ്ന്‍വില്ല' യുടെ ട്രെയ്‌ലർ പുറത്ത്. സ്വപ്നത്തിൽ നിന്ന് ഞെട്ടിയുണരുന്ന ജ്യോതിർമയിയെ കാണിച്ചുകൊണ്ടാണ് ട്രെയ്‌ലർ തുടങ്ങുന്നത്. ചിത്രം ഒരു മിസ്റ്ററി ത്രില്ലർ ആണെന്നാണ് ട്രൈലറിലൂടെ വ്യക്തമാകുന്നത്. ചിത്രത്തിലെ പ്രധാന കഥാപാത്രമായ ജ്യോതിർമയിക്ക് അപകടം സംഭവിക്കുകയും തുടർന്ന് ഹാലൂസിനേറ്റ് ചെയ്യപ്പെടുകയും, അതിനെ ചുറ്റിപ്പറ്റിയുള്ള നിഗൂഢതയുമാണ് ചിത്രത്തിലുള്ളത് എന്നാണ് ട്രെയിലറിൽ നിന്ന് മനസിലാകുന്നത്. 'റിതൂന്റെ ലോകം തന്നെ വേറെയാ' എന്ന കുഞ്ചാക്കോ ബോബന്റെ കഥാപാത്രം പറയുന്നതിലൂടെ ഇതിന്റെ ആഴം എത്രയുണ്ടെന്ന് നമുക്ക് മനസിലാക്കാം.
ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍, ജ്യോതിര്‍മയി എന്നിവര്‍ക്ക് പുറമെ ഷറഫുദ്ദീന്‍, ശ്രിന്ദ, വീണ നന്ദകുമാര്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ക്രൈം ത്രില്ലര്‍ നോവലുകളിലൂടെ ശ്രദ്ധേയനായ ലാജോ ജോസും അമല്‍ നീരദും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. വിവേക് ഹര്‍ഷന്‍ എഡിറ്റിംഗ് നിര്‍വഹിക്കും. ജ്യോതിര്‍മയിയും കുഞ്ചാക്കോ ബോബനും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. കുഞ്ചാക്കോ ബോബനും അമല്‍ നീരദും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഇത്.
ഭീഷ്‌മപര്‍വ്വ'ത്തിന് ശേഷം അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ചിത്രമായതിനാൽ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് 'ബോഗയ്‌ന്‍വില്ല'.
ഒക്ടോബർ 17 ന് ചിത്രം തീയേറ്ററുകളിലെത്തും.