ക്രിസ്റ്റോ ടോമി സംവിധാനം ചെയ്ത ചിത്രം ലീലാമ്മയുടെയും അഞ്ചുവിന്റെയും കഥയാണ് പറയുന്നത്.
ഉർവശി, പാർവതി
ഉര്‍വശി, പാര്‍വതി തിരുവോത്ത് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായ ഉള്ളൊഴുക്ക് ഒടിടിയില്‍ റിലീസ് ചെയ്തു. ചിത്രം ആമസോണ്‍ പ്രൈമിലാണ് സ്ട്രീം ചെയ്യുന്നത്. ക്രിസ്റ്റോ ടോമി സംവിധാനം ചെയ്ത ചിത്രം ലീലാമ്മയുടെയും അഞ്ചുവിന്റെയും കഥയാണ് പറയുന്നത്.
കണ്ണൂര്‍ സ്‌ക്വാഡ്, പട എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ അര്‍ജുന്‍ രാധാകൃഷ്ണന്‍ രാജീവ് എന്ന കഥാപാത്രത്തെ ചിത്രത്തില്‍ അവതരിപ്പിക്കുന്നുണ്ട്. സുഷിന്‍ ശ്യാമാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ചിത്രം ജൂണ്‍ 21നാണ് തിയേറ്ററിലെത്തിയത്.
ഏറെ ശ്രദ്ധേയമായ കറി ആന്‍ഡ് സയനൈഡ് എന്ന നെറ്റ്ഫ്‌ലിക്‌സ് ഡോക്യുമെന്ററിക്ക് ശേഷം ക്രിസ്‌റ്റോ സംവിധാനം ചെയ്ത സിനിമയാണ് ഉള്ളൊഴുക്ക്. ക്രിസ്‌റ്റോയുടെ ആദ്യ ഫീച്ചര്‍ സിനിമ കൂടിയാണ് ഉള്ളൊഴുക്ക്. ഉര്‍വശി, പാര്‍വതി എന്നിവരെ കൂടാതെ അലന്‍സിയര്‍, പ്രശാന്ത് മുരളി എന്നിവരും ചിത്രത്തിലുണ്ട്.