fbwpx
രണ്ടാഴ്ച്ചക്കുള്ളില്‍ 36ല്‍ നിന്നും 3000ത്തിലേക്കെത്തി മാര്‍ക്കോ; പുതിയ റെക്കോഡുമായി ഹിന്ദി വേര്‍ഷന്‍
logo

ന്യൂസ് ഡെസ്ക്

Posted : 04 Jan, 2025 11:26 AM

ഹനീഫ് അദേനി സംവിധാനം ചെയ്ത മാര്‍ക്കോ 2024 ഡിസംബര്‍ 20നാണ് തിയേറ്ററിലെത്തിയത്

MALAYALAM MOVIE


ഉണ്ണി മുകുന്ദന്റെ വൈലന്റ് ആക്ഷന്‍ ത്രില്ലര്‍ മാര്‍ക്കോ പുതിയ റെക്കോര്‍ഡുകള്‍ തീര്‍ത്ത് മുന്നേറുകയാണ്. മലയാളത്തില്‍ നിന്നുള്ള ഏറ്റവും വൈലന്‍സ് നിറഞ്ഞ ചിത്രം കേരളത്തിന്റെ അതിരുകള്‍ ബേധിച്ച് നോര്‍ത്ത് ഇന്ത്യയില്‍ വിജയയാത്ര തുടരുകയാണ്. ചിത്രത്തിന്റെ ഹിന്ദി വേര്‍ഷന്റെ ഷോകളില്‍ രണ്ടാഴ്ച്ചക്കുള്ളില്‍ വലിയ രീതിയിലുള്ള ഉയര്‍ച്ചയാണ് കാണാന്‍ സാധിക്കുന്നത്. രണ്ടാഴ്ച്ചയ്ക്ക് മുന്‍പ് 36 ഷോകളാണ് ഹിന്ദി വേര്‍ഷനുണ്ടായിരുന്നതെങ്കില്‍ ഇപ്പോള്‍ അത് 3000ത്തിലേക്ക് എത്തിയിരിക്കുകയാണ്.

1327 സ്‌ക്രീനുകളിലായി 3000 ഷോകളാണ് ഹിന്ദി വേര്‍ഷന് ലഭിച്ചിരിക്കുന്നത്. ഇതൊരു സാധാരണ ട്രെന്റല്ല. പ്രത്യേകിച്ച് നോര്‍ത്ത് ഇന്ത്യയില്‍ ഒരു മലയാള സിനിമയ്ക്ക്. മുബൈയില്‍ 425 സ്‌ക്രീനുകളും ഡെല്‍ഹി-യുപി എന്നിവിടങ്ങളിലായി 325ഉം രാജസ്ഥാനില്‍ 45ഉം ബിഹാറില്‍ 76 സ്‌ക്രീനുകളുമാണ് ഉള്ളതെന്നാണ് ഒടിടി പ്ലേ റിപ്പോര്‍ട്ട് ചെയ്യുന്നത്. ആദ്യം മുംബൈ ഡെല്‍ഹി എന്നീ നഗരങ്ങളിലായി 34 ഷോകളാണ് ഉണ്ടായിരുന്നത്. എന്നാല്‍ ഇപ്പോള്‍ ഒഡീഷ, വെസ്റ്റ് ബംഗാള്‍ തുടങ്ങി മറ്റ് സംസ്ഥാനങ്ങളിലേക്ക് മാര്‍ക്കോ എത്തിയിരിക്കുകയാണ്.


ALSO READ : ബാഫ്റ്റയും നേടാനൊരുങ്ങി 'ഓൾ വി ഇമാജിൻ ആസ് ലൈറ്റ്'; മികച്ച സംവിധാനത്തിനടക്കം മൂന്ന് നോമിനേഷനുകൾ



ഡല്‍ഹിയില്‍ ചിത്രം റിലീസ് ചെയ്തത് 2024 ഡിസംബര്‍ 20നാണ്. ഷോകളുടെയും സ്‌ക്രീനുകളുടെയും എണ്ണം കൂടിയതോടെ അത് ബോക്‌സ് ഓഫീസ് കളക്ഷനിലും പ്രതിഫലിക്കുന്നുണ്ട്. ഹിന്ദി വേര്‍ഷന്‍ ആദ്യ 14 ദിവസം കൊണ്ട് 65 ലക്ഷമാണ് നേടിയത്. അതിപ്പോള്‍ 1.8 കോടിയായിട്ടുണ്ട്. അതുമാത്രമല്ല, മാര്‍ക്കോ ഹിന്ദി വേര്‍ഷന്റെ ആകെ ബോക്‌സ് ഓഫീസ് കളക്ഷന്‍ 4.65 കോടിയാണ്. ചിത്രത്തിന്റെ തമിഴ്, തെലുങ്ക് വേര്‍ഷനും മികച്ച രീതിയില്‍ ബോക്‌സ് ഓഫീസ് കളക്ഷന്‍ ഉയര്‍ത്താന്‍ സഹായിക്കുന്നുണ്ട്.

ഹനീഫ് അദേനി സംവിധാനം ചെയ്ത മാര്‍ക്കോ 2024 ഡിസംബര്‍ 20നാണ് തിയേറ്ററിലെത്തിയത്. മാര്‍ക്കോ എന്ന ടൈറ്റില്‍ റോളിലാണ് ഉണ്ണി മുകുന്ദന്‍ ചിത്രത്തിലുള്ളത്. സിദ്ദീഖ്, ജഗതീഷ്, അഭിമന്യു തിലകന്‍, ശ്രീജിത്ത് രവി തുടങ്ങി വമ്പന്‍ താരനിരയാണ് ചിത്രത്തിലുള്ളത്. ക്യൂബ്‌സ് എന്റര്‍ട്ടെയിന്‍മെന്റ്‌സാണ് ചിത്രത്തിന്റെ വിതരണവും നിര്‍മാണവും നിര്‍വഹിച്ചിരിക്കുന്നത്. രവി ബസൂറാണ് സംഗീത സംവിധാനം.

WORLD
ഇസ്രയേൽ ബന്ദികളെ പുറത്തു വിടുമെന്ന് പ്രഖ്യാപിച്ച് ഹമാസ്; വാർത്ത നിഷേധിച്ച് ഇസ്രയേൽ
Also Read
user
Share This

Popular

WORLD
KERALA
WORLD
ഇസ്രയേൽ ബന്ദികളെ പുറത്തു വിടുമെന്ന് പ്രഖ്യാപിച്ച് ഹമാസ്; വാർത്ത നിഷേധിച്ച് ഇസ്രയേൽ