fbwpx
ഇതൊരു കുമ്പസാരം, അഹങ്കാരം കയറിയ സമയത്ത് വേണ്ടെന്ന് വെച്ച സിനിമയാണ് ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്: വിന്‍സി അലോഷ്യസ്
logo

ന്യൂസ് ഡെസ്ക്

Posted : 04 Jan, 2025 12:05 PM

പായല്‍ കപാഡിയ സംവിധാനം ചെയ്ത് കനി കുസൃതി, ദിവ്യ പ്രഭ, ഛായ കദം എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായ ചിത്രമാണ് ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്

MALAYALAM MOVIE


കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ഗ്രാന്റ് പ്രീ പുരസ്‌കാരം നേടിയ ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റിലേക്ക് തന്നെ പരിഗണിച്ചിരുന്നുവെന്ന് നടി വിന്‍സി അലോഷ്യസ്. എന്നാല്‍ തന്റെ അഹങ്കാരം മൂലം അത് നിരസിക്കുകയായിരുന്നുവെന്നും വിന്‍സി പറയുന്നു. ഒരു ചടങ്ങില്‍ സംസാരിക്കവെയാണ് വിന്‍സി ഈ തുറന്ന് പറച്ചില്‍ നടത്തിയത്. ഒരു കുമ്പസാരം പോലെയാണ് താന്‍ ഇത് പറയുന്നതെന്ന് പറഞ്ഞാണ് വിന്‍സി തുടങ്ങുന്നത്. ജീവിതത്തില്‍ പ്രാര്‍ത്ഥനയുടെ പ്രാധാന്യത്തെ കുറി്ച്ചും വിന്‍സി പറഞ്ഞു.

'ഒരു കുമ്പസാരം പോലെ നിങ്ങളോട് പറയാം, എന്റെ വീട്ടുകാര്‍ക്ക് ഒന്നും അറിയില്ല. അഹങ്കാരം കേറിയ സമയത്താണ് ഒരു സിനിമ എനിക്ക് വരുന്നത്. ആ സിനിമ വന്നപ്പോള്‍ എനിക്ക് പറ്റിയ സിനിമയല്ല എന്ന് പറഞ്ഞ് ഒഴിവാക്കി വിട്ടു. ആ ചിത്രം ഇപ്പോള്‍ കാനില്‍ വരെ എത്തി നില്‍ക്കുന്ന ഒരു സിനിമയാണ്. 'ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്' എന്നാണ് ആ സിനിമയുടെ പേര്', എന്നാണ് വിന്‍സി പറഞ്ഞത്.

'ദിവ്യ പ്രഭ, കനി കുസൃതി തുടങ്ങിയവരൊക്കെയായിരുന്നു ആ ചിത്രത്തില്‍ അഭിനയിച്ചത്. അടുത്തകാലത്തായി എല്ലാവരും സംസാരിച്ചുകൊണ്ടിരിക്കുന്ന ചിത്രമായിരുന്നു ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്. അത് ഞാന്‍ എന്റെ അഹങ്കാരത്തിന്റെ പുറത്ത് ഒഴിവാക്കി വിട്ട ചിത്രമായിരുന്നു. കരിയറില്‍ നല്ല ഉയര്‍ച്ചയില്‍ നില്‍ക്കുമ്പോള്‍ താഴേക്ക് പോയതാണ് നിങ്ങളുടെ മുന്നില്‍ നില്‍ക്കുന്ന ഞാന്‍ ഇപ്പോള്‍. ഉള്ളില്‍ പ്രാര്‍ത്ഥന നന്നായി വേണം. പ്രാര്‍ത്ഥന ഇല്ലാതിരുന്ന സമയം എനിക്ക് ഉണ്ടായിരുന്നു. ആ സമയത്തുള്ള വ്യത്യസം ഇപ്പോള്‍ നന്നായി കാണാം. പ്രാര്‍ത്ഥന ഉണ്ടായിരുന്നപ്പോള്‍ ഞാന്‍ എത്തേണ്ട ഇടത്ത് എത്തിയിരുന്നു', എന്നും വിന്‍സി കൂട്ടിചേര്‍ത്തു.

പായല്‍ കപാഡിയ സംവിധാനം ചെയ്ത് കനി കുസൃതി, ദിവ്യ പ്രഭ, ഛായ കദം എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായ ചിത്രമാണ് ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്. 2024 മെയ് 23ന് ചിത്രം ആദ്യമായി കാന്‍ ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ചു. ചിത്രം കാനില്‍ നിന്നും ഗ്രാന്‍ പ്രീ പുരസ്‌കാരം നേടി. അതിന് ശേഷം ചിത്രം ഇന്ത്യയില്‍ സെപ്റ്റംബറില്‍ ആണ് റിലീസ് ചെയ്തത്. രണ്ട് മലയാളി നഴ്സുമാരുടെ കഥ പറഞ്ഞ ചിത്രം മലയാളം, ഹിന്ദി, മറാഠി എന്നീ ഭാഷകളിലാണ് ചിത്രീകരിച്ചിരിക്കുന്നത്. നിലവില്‍ ചിത്രം ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറില്‍ സ്ട്രീമിംഗ് ആരംഭിച്ചിട്ടുണ്ട്.

KERALA
അവിശ്വാസപ്രമേയം പാസായി; വയനാട് പനമരം പഞ്ചായത്തിൽ LDF ഭരണം അട്ടിമറിച്ച് UDF
Also Read
user
Share This

Popular

WORLD
KERALA
WORLD
ഇസ്രയേൽ ബന്ദികളെ പുറത്തു വിടുമെന്ന് പ്രഖ്യാപിച്ച് ഹമാസ്; വാർത്ത നിഷേധിച്ച് ഇസ്രയേൽ