ഐ.എഫ്.എഫ്.കെ യിൽ തിരഞ്ഞെടുക്കപ്പെട്ട എല്ലാ സിനിമകളുടെയും പിന്നണി പ്രവർത്തകർക്കും ഈ വിഭാഗത്തിലേക്ക് ഗംഭീര സിനിമകൾ തിരഞ്ഞെടുത്ത ജൂറി തീരുമാനത്തിനും WCC യുടെ അഭിവാദ്യങ്ങൾ!
ഈ വർഷത്തെ ഐഎഫ്എഫ്കെയിൽ കേരളത്തിലെ നാല് സ്ത്രീ സംവിധായകരുടെ സിനിമകൾ തെരഞ്ഞെടുക്കപ്പെട്ടതില്‍ അഭിനന്ദനം അറിയിച്ച് ഡബ്ല്യുസിസി. ഇന്ദു ലക്ഷ്മിയുടെ 'അപ്പുറം' (The Other Side), ആദിത്യ ബേബിയുടെ ‘കാമദേവന്‍ നക്ഷത്രം കണ്ടു’ (Cupid Saw the Star), ശോഭന പടിഞ്ഞാറ്റിലിൻ്റെ 'ഗേൾ ഫ്രണ്ട്സ്' (Girl Friends), ശിവരഞ്ജിനി.ജെയുടെ 'വിക്ടോറിയ' (Victoria) എന്നീ സിനിമകളാണ് തെരഞ്ഞെടുക്കപ്പെട്ടത്. സ്ത്രീകളുടെ അത്മബലത്തിന്റെയും, നിശ്ചയദാർഢ്യത്തിന്റെയും തെളിവാണ് ഈ സിനിമകളെന്നും ഡബ്ല്യുസിസി ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു.
ഡബ്ല്യുസിസിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:
‘അവർ ഞങ്ങളെ കുഴിച്ചുമൂടാൻ ശ്രമിച്ചു, പക്ഷെ ഞങ്ങൾ വിത്തുകളാണെന്ന് അവരറിഞ്ഞില്ല.’ - മെക്സിക്കൻ പഴഞ്ചൊല്ല്
ഈ വർഷത്തെ ഐ.എഫ്.എഫ്.കെ യിൽ ഇൻ്റർനാഷണൽ കോംപറ്റീഷൻ വിഭാഗത്തിൽ ഇന്ദു ലക്ഷ്മിയുടെ 'അപ്പുറം' (The Other Side) എന്ന സിനിമയും, 'മലയാളം ടുഡേ' വിഭാഗത്തിൽ ആദിത്യ ബേബിയുടെ ‘കാമദേവന്‍ നക്ഷത്രം കണ്ടു’ (Cupid Saw the Star), ശോഭന പടിഞ്ഞാറ്റിലിൻ്റെ 'ഗേൾ ഫ്രണ്ട്സ്' (Girl Friends), ശിവരഞ്ജിനി.ജെ യുടെ 'വിക്ടോറിയ' (Victoria) എന്നീ സിനിമകളും തിരഞ്ഞെടുക്കപ്പെട്ടത് ഞങ്ങൾ അങ്ങേയറ്റം അഭിമാനത്തോടെയാണ് കാണുന്നത്.
കേരളത്തിലെ നാല് സ്ത്രീ സംവിധായകരുടെ സിനിമകൾ ഐ.എഫ്.എഫ്.കെ തിരഞ്ഞെടുപ്പിൽ ഉൾപ്പെട്ടു എന്നത് വലിയ മാറ്റത്തെയാണ് സൂചിപ്പിക്കുന്നത്. ഈ മിടുക്കികൾ അവരുടെ കഥകൾ പങ്കിടുന്നതിനായി എണ്ണമറ്റ വെല്ലുവിളികളെ തരണം ചെയ്തിട്ടുണ്ട്. അവരുടെ അത്മബലത്തിന്റെയും, നിശ്ചയദാർഢ്യത്തിന്റെയും കൂടി തെളിവാണ് ഈ സിനിമകൾ. തങ്ങളുടെ ധൈര്യവും പ്രതിരോധശേഷിയും കൊണ്ട് സിനിമയുടെ ഭാവിയെ ദൃഢമായി രൂപപ്പെടുത്തുന്ന ഈ പ്രഗൽഭമതികളായ സ്ത്രീകളെ ഞങ്ങൾ ആഘോഷിക്കുന്നു!
ഐ.എഫ്.എഫ്.കെ യിൽ തിരഞ്ഞെടുക്കപ്പെട്ട എല്ലാ സിനിമകളുടെയും പിന്നണി പ്രവർത്തകർക്കും ഈ വിഭാഗത്തിലേക്ക് ഗംഭീര സിനിമകൾ തിരഞ്ഞെടുത്ത ജൂറി തീരുമാനത്തിനും WCC യുടെ അഭിവാദ്യങ്ങൾ!