രാഷ്ട്രീയ ജീവിതത്തിലേക്ക് ഇറങ്ങുന്ന വിജയ്‌യുടെ അവസാന സിനിമകളിലൊന്നാണ് ഗോട്ട് എന്ന പ്രത്യേകതയുമുണ്ട്
ആരാധകര്‍ക്കൊപ്പം തെന്നിന്ത്യന്‍ സിനിമാ പ്രേമികളും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് വിജയ്‌യുടെ 'ഗോട്ട് - ദി ഗ്രേറ്റസ്റ്റ് ഓഫ് ടൈം'. തമിഴിലെ മുന്‍നിര സംവിധായകരില്‍ ഒരാളായ വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന ചിത്രം വന്‍ മുതല്‍മുടക്കില്‍ എജിഎസ് എന്‍റര്‍ടൈന്‍മെന്‍റ് ആണ് നിര്‍മിക്കുന്നത്. രാഷ്ട്രീയ ജീവിതത്തിലേക്ക് ഇറങ്ങുന്ന വിജയ്‌യുടെ അവസാന സിനിമകളിലൊന്നാണ് ഗോട്ട് എന്ന പ്രത്യേകതയുമുണ്ട്. വിജയ്‌യുടെ പിറന്നാളിനോട് അനുബന്ധിച്ച് ആരാധകര്‍ക്ക് ഒരു സമ്മാനവുമയി എത്തിയിരിക്കുകയാണ് സംഗീത സംവിധായകന്‍ യുവന്‍ ശങ്കര്‍ രാജ.
ഗോട്ട് സിനിമയിലെ രണ്ടാമത്തെ ഗാനം നാളെ വൈകീട്ട് 6 മണിയ്ക്ക് പുറത്തുവിടുമെന്നാണ് പ്രഖ്യാപനം. 'ചിന്ന ചിന്ന കണ്‍കള്‍'എന്ന് തുടങ്ങുന്ന ഗാനം വിജയ് തന്നെയാണ് പാടിയിരിക്കുന്നത്. ചിത്രത്തിലെ വിജയ് പാടിയ 'വിസില്‍ പോട്' എന്ന ഗാനത്തിനും മികച്ച പ്രതികരണം ലഭിച്ചിരുന്നു. ഇന്ത്യയിലും വിദേശത്തുമായി ചിത്രീകരണം നടക്കുന്ന സിനിമയുടെ ഷൂട്ടിങിനായി വിജയ്‌യും സംഘവും തിരുവനന്തപുരത്തും എത്തിയിരുന്നു.
മീനാക്ഷി ചൗധരി നായികയാവുന്ന ചിത്രത്തില്‍ പ്രഭുദേവ, പ്രശാന്ത്, ലൈല, സ്നേഹ, ജയറാം, അജ്മല്‍, യോഗി ബാബു, വിടിവി ഗണേഷ്, വൈഭവ്, പ്രേംജി അമരന്‍ എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്. സെപ്റ്റംബര്‍ 5ന് തീയേറ്ററുകളിലെത്തുന്ന ചിത്രത്തിന്‍റെ സാറ്റലൈറ്റ് റൈറ്റ്സ് സീ തമിഴും ഒടിടി റൈറ്റസ് നെറ്റ്ഫ്ലിക്സും സ്വന്തമാക്കി കഴിഞ്ഞു.