fbwpx
റഷ്യക്ക് ഇത് നഷ്ടങ്ങളുടെ നാളുകള്‍; യുക്രെയ്‌ന്‍ യുദ്ധത്തില്‍ ഒക്ടോബറില്‍ മാത്രം കൊല്ലപ്പെട്ടത് 1,500 സൈനികർ
logo

ന്യൂസ് ഡെസ്ക്

Posted : 12 Nov, 2024 06:21 AM

യുദ്ധത്തില്‍ സൈന്യത്തിനുണ്ടാകുന്ന നഷ്ടങ്ങളെക്കുറിച്ച് റഷ്യയോ യുക്രെയ്‌നോ റിപ്പോർട്ട് ചെയ്യാറില്ല

WORLD


മൂന്ന് വർഷമായി തുടരുന്ന യുക്രെയ്‌ന്‍ അധിനിവേശ യുദ്ധത്തില്‍ റഷ്യക്ക് ഏറ്റവും തിരിച്ചടിയേറ്റ മാസമാണ് ഇക്കഴിഞ്ഞ ഒക്ടോബറെന്ന് റിപ്പോർട്ട്. പ്രതിദിനം 1500നടുത്ത് സൈനികരെ ഇക്കാലയളവില്‍ റഷ്യയ്ക്ക് യുദ്ധമുഖത്ത് നഷ്ടമായെന്നാണ് യുകെ പ്രതിരോധ മന്ത്രാലയം പറയുന്നത്. യുകെ സൈനിക മേധാവി സർ ടോണി റഡാക്കിൻ ബിബിസിക്ക് നൽകിയ അഭിമുഖത്തിലാണ് ഇത്തരമൊരു വെളിപ്പെടുത്തല്‍ നടത്തിയത്.

യുദ്ധത്തില്‍ സൈന്യത്തിനുണ്ടാകുന്ന നഷ്ടങ്ങളെക്കുറിച്ച് റഷ്യയോ യുക്രെയ്‌നോ റിപ്പോർട്ട് ചെയ്യാറില്ല. എന്നാല്‍, ഒക്ടോബർ 31ന്, 1,560 സൈനികരെ റഷ്യക്ക് യുദ്ധമുഖത്ത് നഷ്ടപ്പെട്ടെന്ന് യുക്രെയ്ന്‍ അവകാശപ്പെട്ടിരുന്നു. കൊല്ലപ്പെടുകയോ പരുക്കേല്‍ക്കുകയോ ചെയ്ത റഷ്യന്‍ സൈനികരുടെ എണ്ണം 693,640 ആയെന്നായിരുന്നു യുക്രെയ്ന്‍ വെളിപ്പെടുത്തിയത്. ഈ റിപ്പോർട്ടിലെ കണക്കുകളോട് അടുത്തുനില്‍ക്കുന്ന വിവരങ്ങളാണ് യുകെയും പുറത്തുവിടുന്നത്. റഷ്യക്കെതിരായ യുദ്ധത്തിൽ യുക്രെയ‌്ന്‍ ആയുധ സഹായവും സൈനിക പരിശീലനവും നല്‍കി പിന്തുണയ്ക്കുന്ന ശക്തമായ സഖ്യകക്ഷിയാണ് യുകെ.

Also Read: ക്രിപ്റ്റോ വിപണിക്ക് ശുഭസൂചന; ബിറ്റ്‌കോയിൻ മൂല്യം ചരിത്രത്തിലാദ്യമായി 80,000 ഡോളറിന് മുകളിൽ

പ്രസിഡന്‍റ്  വ്ളാഡിമിർ പുടിന്‍ എന്ന ഒരൊറ്റയാളുടെ വാശിപ്പുറത്ത് മുന്നേറുന്ന യുദ്ധത്തില്‍, റഷ്യ വലിയ വിലകൊടുക്കേണ്ട നിലയിലേക്ക് എത്തിയിരിക്കുന്നു എന്ന് ബ്രിട്ടീഷ് സായുധ സേന അഡ്മിറല്‍ ടോണി റഡാക്കിൻ പറയുന്നു. തന്ത്രപരമായ മുന്നേറ്റത്തിനും, അതിലൂടെ പ്രാദേശിക നേട്ടമുണ്ടാക്കാനും റഷ്യയ്ക്ക് കഴിയുന്നുമുണ്ട്. എന്നാല്‍ ആഴ്ചകളോളം നീണ്ട പോരാട്ടത്തില്‍ ആയിരക്കണക്കിന് സൈനികരെ ബലികൊടുത്ത് റഷ്യ നേടുന്നത് വളരെ ചെറിയ അളവിലുള്ള ഭൂപ്രദേശം മാത്രമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പൊതുബജറ്റിന്‍റെ 40 ശതമാനവും യുദ്ധത്തിനുവേണ്ടി ചെലവഴിക്കേണ്ട അവസ്ഥയിലാണ് ഇപ്പോള്‍ റഷ്യയുള്ളത്. ഉത്തരകൊറിയന്‍ സൈനികരെ യുദ്ധമുഖത്ത് എത്തിക്കുന്നതിനായി പ്രതിമാസം, 25 മില്യൺ ഡോളർ ചെലവഴിക്കാനുള്ള പുടിന്‍റെ നീക്കവും സൈനിക ബജറ്റിന്‍റെ താളം തെറ്റിച്ചിട്ടുണ്ട്. എന്നാൽ, ഇത്ര വിലകൊടുത്ത് എത്തിക്കുന്ന സൈനികരെ നിയന്ത്രിക്കാനും റഷ്യ പാടുപെടുകയാണ്. ഭാഷാപരവും സാംസ്കാരികവുമായ വ്യത്യാസങ്ങള്‍ റഷ്യന്‍ സൈന്യത്തിന്‍റെ അടിസ്ഥാന ആശയവിനിമയത്തെപ്പോലും ബാധിക്കുന്നതായാണ് റിപ്പോർട്ടുകള്‍. ഏകദേശം 12,000 ഉത്തരകൊറിയന്‍ സൈനികരാണ് യുദ്ധമുഖത്തുള്ളത്.

Also Read: 'രാജിവെച്ച് കമലയെ ആദ്യ വനിതാ പ്രസിഡന്‍റാക്കണം'; ജോ ബൈഡനോട് മുന്‍ യുഎസ് ഉദ്യോഗസ്ഥന്‍

KERALA
ഗുരുനാഥന്‍, സുഹൃത്ത്, വഴികാട്ടി; വൈകാരികമായി എം.ടിക്ക് വിടചൊല്ലി സിനിമ- സാഹിത്യ- സാംസ്കാരിക ലോകം
Also Read
user
Share This

Popular

KERALA
KERALA
മലയാളത്തിന്റെ മഞ്ഞ് കാലം മാഞ്ഞു; എംടിയെ യാത്രയാക്കി കേരളം