കഴിഞ്ഞ ദിവസം ഷൈമയുടെ വിവാഹം ഉറപ്പിച്ചിരുന്നു
മലപ്പുറം തൃക്കലങ്ങോട് പതിനെട്ടുകാരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.പുതിയത്ത് വീട്ടിൽ ഷൈമ സിനിവർ (18)ആണ് മരിച്ചത്. കഴിഞ്ഞ ദിവസം ഷൈമയുടെ വിവാഹം ഉറപ്പിച്ചിരുന്നു.
ഷൈമ ആത്മഹത്യ ചെയ്തത് അറിഞ്ഞ ശേഷം ആൺ സുഹൃത്ത് സജീർ (19) ആത്മഹത്യയ്ക്ക് ശ്രമിച്ചു. കൈ ഞെരമ്പ് മുറിച്ച നിലയിൽ കണ്ടെത്തിയ സജീറിനെ മഞ്ചേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഇരുവരും അയൽവാസികളാണ്.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)