യാത്രക്കാർ കൈകാണിച്ചാൽ വണ്ടി നിർത്താത്ത കെഎസ്ആർടിസി ഡ്രൈവർമാർ ഇപ്പോഴും ഉണ്ട്. അതുകൊണ്ട് എല്ലാ ബസിലും ക്യാമറ സ്ഥാപിക്കാൻ തീരുമാനിച്ചതായും മന്ത്രി അറിയിച്ചു.
യാത്രക്കാർ കൈ കാണിച്ചാൽ KSRTC നിർത്തണമെന്ന് ഗതാഗതമന്ത്രി കെ.ബി ഗണേഷ് കുമാർ. യാത്രക്കാർ കൈകാണിച്ചാൽ വണ്ടി നിർത്താത്ത കെഎസ്ആർടിസി ഡ്രൈവർമാർ ഇപ്പോഴും ഉണ്ട്.അതുകൊണ്ട് എല്ലാ ബസിലും ക്യാമറ സ്ഥാപിക്കാൻ തീരുമാനിച്ചതായും മന്ത്രി അറിയിച്ചു. യാത്രക്കാർ കൈകാണിച്ചിട്ടും വണ്ടി നിർത്താതെ പോയാൽ ടിക്കറ്റിന്റെ കാശ് ഡ്രൈവർ തരേണ്ടി വരുമെന്നും മന്ത്രി മുന്നറിയിപ്പു നൽകി.
Also Read; രാത്രികളിലെ RTO ചെക്ക്പോസ്റ്റുകൾ പിൻവലിച്ചു; നിയന്ത്രണം 20 അതിർത്തി ചെക്ക്പോസ്റ്റുകൾക്ക്
"നിങ്ങളുടെ പ്രശ്നങ്ങൾ എങ്ങനെ പരിഹരിക്കാം എന്ന് എന്നെക്കാൾ നന്നായി ഒരു ട്രേഡ് യൂണിയനും പറയില്ല.പ്രതിസന്ധിയിൽ നിന്ന് കരകയറാൻ നിങ്ങൾ എന്നോടൊപ്പം നിൽക്കണം.ആദ്യം ജീവനക്കാരുടെ ആനുകൂല്യങ്ങൾ കൊടുക്കാനാണ് ആഗ്രഹം.കെഎസ്ആർടിസി ലാഭത്തിൽ ആക്കാം എന്ന പ്രതീക്ഷ എനിക്കില്ല.നഷ്ടം കുറയ്ക്കലാണ് ലക്ഷ്യം.ഇപ്പോൾ വരവിനെക്കാൾ കൂടുതൽ ചെലവ് ആണ്. ഗതാഗത മന്ത്രി പറഞ്ഞു.