സമൂഹ മാധ്യമം വഴി പരിചയപ്പെട്ട ശേഷം ഫോറെക്സ് ട്രേഡിംഗ് നിക്ഷേപിച്ചാൽ വൻ ലാഭ വിഹിതമാണ് ഇരുവരും പരാതിക്കാരന് വാഗ്ദാനം ചെയ്തത്.
ഷെയർ ട്രേഡിംഗിലൂടെ അധിക വരുമാനം വാഗ്ദാനം ചെയ്തത് തട്ടിപ്പ് നടത്തിയ രണ്ടു പേർ പിടിയിൽ. കോഴിക്കോട് പേരാമ്പ്ര സ്വദേശികളായ നൗഷാദ്, അഫ്സൽ എന്നിവരാണ് പിടിയിലായത്. ഇൻഫോപാർക്ക് പൊലീസാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.തൃശൂർ സ്വദേശി അഭയകുമാറിൽ നിന്നും 24.25 ലക്ഷം രൂപ തട്ടിയ കേസിലാണ് ഇരുവരും പിടിയിലായത്.
സമൂഹ മാധ്യമം വഴി പരിചയപ്പെട്ട ശേഷം ഫോറെക്സ് ട്രേഡിംഗ് നിക്ഷേപിച്ചാൽ വൻ ലാഭ വിഹിതമാണ് ഇരുവരും പരാതിക്കാരന് വാഗ്ദാനം ചെയ്തത്. കഴിഞ്ഞ ഡിസംബർ 10 മുതൽ 27 വരെയുള്ള കാലയളവിൽ 24.25,866 ലക്ഷം രൂപയാണ് തട്ടിയെടുത്തത്.തുടർന്ന് ലാഭവിഹിതം നൽകാതായതോടെ അഭയകുമാർ പോലീസിനെ സമീപിക്കുകയായിരുന്നു.