തുടക്കത്തിൽ ബ്ലാസ്‌റ്റേഴ്‌സ് ഈസ്റ്റ് ബംഗാളിനെ സമ്മര്‍ദത്തിലാക്കി. കോറു സിങും നോഹയും ഈസ്റ്റ് ബംഗാള്‍ പ്രതിരോധത്തെ പരീക്ഷിച്ചു. 14ാം മിനിറ്റില്‍ ഈസ്റ്റ് ബംഗാള്‍ ഗോളിനായി ആദ്യശ്രമം നടത്തി. 21ാം മിനിറ്റില്‍ അവര്‍ ലക്ഷ്യം കണ്ടു.
തുടര്‍ച്ചയായ മൂന്ന് മത്സരങ്ങളില്‍ പോയിന്റുകള്‍ നേടിയ കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സി, എവേ മത്സരത്തില്‍ ഈസ്റ്റ് ബംഗാള്‍ എഫ്‌സിയോട് 2-1ന് തോറ്റു.ഈസ്റ്റ് ബംഗാള്‍ എഫ്‌സി 2-കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സി 1.20ാം മിനിറ്റില്‍ മലയാളി താരം പി.വി വിഷ്ണുവിലൂടെ മുന്നിലെത്തിയ ആതിഥേയ ടീം 72ാം മിനിറ്റില്‍ ഹിജാസി മഹെറിലൂടെ ലീഡ് കൂട്ടി. 84ാം മിനിറ്റില്‍ ഡാനിഷ് ഫാറൂഖ് ആണ് ബ്ലാസ്റ്റേഴ്‌സിന്റെ ഗോള്‍ കണ്ടെത്തിയത്.
തോറ്റെങ്കിലും 18 മത്സരങ്ങളില്‍ നിന്ന് 21 പോയിന്റുമായി ബ്ലാസ്‌റ്റേഴ്‌സ് എട്ടാം സ്ഥാനത്ത് തുടര്‍ന്നു. തുടര്‍ച്ചയായ മൂന്ന് തോല്‍വിക്ക് ശേഷം വിജയവഴിയിലെത്തിയ ഈസ്റ്റ് ബംഗാള്‍ 17 പോയിന്റുമായി 11ാം സ്ഥാനത്താണ്. ജനുവരി 30ന് ചെന്നൈയിന്‍ എഫ്‌സിയുമായാണ് ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത മത്സരം. ചെന്നൈ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയമാണ് വേദി.
രണ്ട് ഗോള്‍ ലീഡ് വഴങ്ങിയെങ്കിലും ബ്ലാസ്‌റ്റേഴ്‌സ് പതറാതെയാണ് കളിച്ചത്, ക്വാമി പെപ്രയും ജിമിനെസും തുടര്‍ച്ചയായി ആക്രമണങ്ങള്‍ നടത്തി. 80ാം മിനിറ്റില്‍ വിബിന്‍ മോഹനന് പകരം ഡാനിഷ് ഫാറൂഖ് കളത്തിലിറങ്ങി, ആ മാറ്റം കളിയിലും പ്രതിഫലിച്ചു. 84ാം മിനിറ്റില്‍ ലൂണയുടെ കോര്‍ണര്‍ കിക്കില്‍ നിന്നുള്ള പന്ത് ഹിജാസി മഹെര്‍ വലയ്ക്ക് മുന്നില്‍ ക്ലിയര്‍ ചെയ്തു.
Also Read; "കെസിഎ പണ്ടും കരിയർ തകർക്കാൻ ശ്രമിച്ചു, സഞ്ജു കരയുകയായിരുന്നു, രക്ഷകനായത് ദ്രാവിഡ് സാർ"; വെളിപ്പെടുത്തലുമായി പിതാവ്
വീണ്ടും ബോക്‌സില്‍ വീണ പന്ത് പിടിച്ചെടുക്കാന്‍ ഇരുടീമുകളുടെയും ശ്രമിച്ചു. പന്ത് നേടിയ ഡാനിഷ് ഫാറൂഖ് മനോഹരമായൊരു ഹാഫ് വോളിയിലൂടെ വലയുടെ വലത് മുകള്‍ഭാഗത്ത് പന്ത് പതിപ്പിച്ചു. അവസാന മിനിറ്റുകളില്‍ ക്വാമി പെപ്ര രണ്ട് ശ്രമങ്ങള്‍ കൂടി നടത്തിയെങ്കിലും ഈസ്റ്റ് ബംഗാളിന്റെ ജയം തടയാനായില്ല.
തുടക്കത്തിൽ ബ്ലാസ്‌റ്റേഴ്‌സ് ഈസ്റ്റ് ബംഗാളിനെ സമ്മര്‍ദത്തിലാക്കി. കോറു സിങും നോഹയും ഈസ്റ്റ് ബംഗാള്‍ പ്രതിരോധത്തെ പരീക്ഷിച്ചു. 14ാം മിനിറ്റില്‍ ഈസ്റ്റ് ബംഗാള്‍ ഗോളിനായി ആദ്യശ്രമം നടത്തി. 21ാം മിനിറ്റില്‍ അവര്‍ ലക്ഷ്യം കണ്ടു. തുടർന്ന് ബ്ലാസ്റ്റേഴ്‌സ് സമനിലക്കായി ആഞ്ഞു ശ്രമിക്കവേ ഈസ്റ്റ് ബംഗാള്‍ രണ്ടാം ഗോളിലെത്തി.