fbwpx
ജനാധിപത്യപരമായി ശബ്ദം ഉയർത്തിയത് ആവശ്യങ്ങൾ കേൾക്കാൻ; സസ്പെൻഷൻ സംഭവത്തിൽ ലോക്സഭ സ്പീക്ക‍ർക്ക് കത്തെഴുതി പ്രതിപക്ഷം
logo

ന്യൂസ് ഡെസ്ക്

Last Updated : 24 Jan, 2025 10:49 PM

പ്രതിഷേധം തുടരുന്നതിനിടെ തുട‍‍‍ർനടപടികൾ ശരിയായ രീതിയിൽ നടക്കണമെന്നും ലോക്സഭ സ്പീക്ക‍ർ ഓം ബിർളയ്ക്ക് എഴുതിയ കത്തിൽ പറയുന്നു

NATIONAL


വഖഫ് ഭേദഗതി ബില്‍ പരിഗണിക്കുന്ന പാര്‍ലമെന്ററി സമിതിയിലെ അംഗങ്ങളെ സസ്പെന്‍ഡ് ചെയ്തതിൽ പ്രതിഷേധം തുടരുന്നതിനിടെ, തുട‍‍‍ർനടപടികൾ ശരിയായ രീതിയിൽ നടക്കണമെന്ന് ലോക്സഭ സ്പീക്ക‍ർ ഓം ബിർളയ്ക്ക് കത്തെഴുതി പ്രതിപക്ഷം. ഞങ്ങളുടെ ആവശ്യങ്ങൾ അറിയിക്കാനാണ് ജനാധിപത്യപരമായി ശബ്ദം ഉയർത്തിയതെന്നും പ്രതിപക്ഷം കത്തിൽ സൂചിപ്പിച്ചു.


ALSO READ: ജോലിസ്ഥലത്ത് സ്ത്രീകൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന തരത്തിലുള്ള പെരുമാറ്റം; ലൈംഗിക അതിക്രമമെന്ന് മദ്രാസ് ഹൈക്കോടതി


"ഞങ്ങൾ അപമാനിതരായി, ആവശ്യങ്ങളറിയിക്കാനായാണ് ഞങ്ങൾ ജനാധിപത്യപരമായ ശബ്ദമുയർത്തിയത്. എന്നാൽ, ചെയർമാൻ ജഗദാംബിക പാൽ ആരുമായോ ഫോണിൽ സംസാരിച്ചതിന് ശേഷം ഞങ്ങളെ സസ്പെൻഡ് ചെയ്തതായി പ്രഖ്യാപിക്കുകയായിരുന്നു," സസ്പെൻഡ് ചെയ്യപ്പെട്ട എംപിമാർ സ്പീക്കർക്ക് എഴുതിയ കത്തിൽ പറയുന്നു. ബില്ലിൽ പറയുന്ന നിയമഭേദഗതികൾ വഖഫ് ബോർഡിൻ്റെ ഭൂമി മാത്രമായല്ല ബന്ധപ്പെട്ടിരിക്കുന്നത്. എന്നാൽ, ഹൈക്കോടതി/സുപ്രീം കോടതിയുടെ ജുഡീഷ്യൽ പ്രഖ്യാപനങ്ങൾക്കും പ്രസക്തമാണെന്നും കത്തിൽ പറയുന്നുണ്ട്.


ALSO READ: മഹാരാഷ്ട്രയിലെ ഓര്‍ഡനന്‍സ് ഫാക്ടറിയിലെ സ്‌ഫോടനം; 8 പേർക്ക് ദാരുണാന്ത്യം, 7 പേർക്ക് പരിക്ക്


ഒരു ദിവസത്തേക്കാണ് പാര്‍ലമെന്ററി സമിതിയിലെ പ്രതിപക്ഷ അംഗങ്ങളെ സസ്‌പെന്‍ഡ് ചെയ്തത്. കല്യാണ്‍ ബാനര്‍ജി, മുഹമ്മദ് ജാവേദ്, എ രാജ, അസദുദ്ദീന്‍ ഒവൈസി, നസീര്‍ ഹുസൈന്‍, മൊഹിബുള്ള, മുഹമ്മദ് അബ്ദുള്ള, അരവിന്ദ് സാവന്ത്, നദീം-ഉല്‍ ഹഖ്, ഇമ്രാന്‍ മസൂദ് എന്നീ 10 പ്രതിപക്ഷ എംപിമാരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. പ്രതിപക്ഷ അംഗങ്ങള്‍ യോഗത്തില്‍ തുടര്‍ച്ചയായി ബഹളം വെക്കുന്നു എന്നാരോപിച്ചാണ് നടപടി.

FOOTBALL
വീണ്ടും അടിതെറ്റി കൊമ്പന്മാര്‍; ഈസ്റ്റ് ബംഗാളിനോട് തോറ്റ് കേരള ബ്ലാസ്റ്റേഴ്സ്
Also Read
user
Share This

Popular

KERALA
KERALA
പഞ്ചാരക്കൊല്ലിയിലെ കടുവയെ വെടിവെച്ച് കൊല്ലും; ഉത്തരവിറക്കി ചീഫ് വൈൽഡ്‌ലൈഫ് വാർഡൻ