പട്ടം കേന്ദ്രീയ വിദ്യാലയത്തിൽ നിന്നും ഉച്ചയ്ക്ക് കാണാതായ കുട്ടികളാണ് തിരികെയെത്തിയത്
തിരുവനന്തപുരത്ത് നിന്ന് കാണാതായ മൂന്ന് പെൺകുട്ടികളും തിരികെയെത്തി. പട്ടം കേന്ദ്രീയ വിദ്യാലയത്തിൽ നിന്നും ഉച്ചയ്ക്ക് കാണാതായ കുട്ടികളാണ് തിരികെയെത്തിയത്.
ഉച്ചയ്ക്ക് 12.30-ൻ്റെ ക്ലാസിൽ പങ്കെടുക്കുന്നതിനായി സ്കൂൾ ബസിലെത്തിയ കുട്ടികൾ ക്ലാസിൽ കയറിയിരുന്നില്ല. തുടർന്ന് സ്കൂൾ അധികൃതർ വിവരം രക്ഷിതാക്കളെയും പൊലീസിനെയും അറിയിക്കുകയായിരുന്നു. മെഡിക്കൽ കോളേജ് പൊലീസ് അന്വേഷണം നടത്തുന്നതിനിടെ കുട്ടികൾ സ്കൂളിലേക്ക് തിരികെയെത്തുകയായിരുന്നു.