fbwpx
യുകെയിൽ 10 വയസുകാരിയായ മകളെ കുത്തിക്കൊലപ്പെടുത്തി; കോടതിയിൽ കുറ്റസമ്മതം നടത്തി ഇന്ത്യൻ വംശജ
logo

ന്യൂസ് ഡെസ്ക്

Last Updated : 31 Aug, 2024 05:16 PM

കഴിഞ്ഞ മാർച്ച് പത്താം തീയതിയാണ് ജസ്കിരതിൻ്റെ മകളായ ഷായ് കാങ്ങിനെ വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുന്നത്

WORLD

ഷായ് കാങ്ങ്


യുകെയിൽ 10 വയസുകാരിയെ കൊലപ്പെടുത്തിയ കേസിൽ ഇന്ത്യൻ വംശജയായ യുവതി കുറ്റം സമ്മതിച്ചു. 33കാരിയായ ജസ്കിരത് കൗറാണ് കുറ്റസമ്മതം നടത്തിയത്. കഴിഞ്ഞ മാർച്ച് പത്താം തീയതിയാണ് ജസ്കിരതിൻ്റെ മകളായ ഷായ് കാങ്ങിനെ വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുന്നത്.

നെഞ്ചുനുള്ളിൽ കത്തി തറച്ചുകയറിയതാണ് മരണ കാരണം. കൊലപാതകം നടന്ന് നിമിഷങ്ങൾക്കുള്ളിൽ തന്നെ ജസ്കിരത്തിനെ വെസ്റ്റ് മിഡ്‌ലാൻഡ്‌സ് പൊലീസ് അറസ്റ്റ് ചെയ്തെങ്കിലും കുറ്റം നിഷേധിച്ചിരുന്നു. വോൾവർഹാംപ്ടൺ ക്രൗൺ കോടതി നടപടികൾക്കിടയിലാണ് പ്രതി കുറ്റസമ്മതം നടത്തിയത്. ഇതോടെ കോടതി ശിക്ഷിക്കുകയായിരുന്നു.

READ MORE: യുഎസില്‍ ഇന്ത്യന്‍ വംശജന്‍റെ വെടിയേറ്റ് നേപ്പാള്‍ വിദ്യാർഥിനി മരിച്ചു; പ്രതി അറസ്റ്റില്‍

ബ്രിക്ഹൗസ് പ്രൈമറി സ്കൂൾ വിദ്യാർഥിനിയാണ് ഷാ. കുട്ടിയുടെ വേർപാടിൽ അനുശോചിച്ച് സ്കൂൾ പ്രസ്താവനയിറക്കിയിരുന്നു. കളിപ്പാട്ടങ്ങൾ, കാർഡുകൾ, ബലൂണുകൾ എന്നിവയുമായാണ് കൂട്ടുകാർ ഷായ്ക്ക് ആദരാജ്ഞലികൾ അർപ്പിക്കാനെത്തിയത്.

KERALA
CMRL മാസപ്പടിക്കേസ്: 'സങ്കൽപ്പത്തിനും അപ്പുറത്തുള്ള അഴിമതി'; 185 കോടിയുടെ ക്രമക്കേടെന്ന് കേന്ദ്ര സർക്കാർ
Also Read
user
Share This

Popular

KERALA
KERALA
പത്തനംതിട്ടയില്‍ കായിക താരത്തെ പീഡിപ്പിച്ച കേസ്; ഒമ്പത് പേര്‍ കൂടി അറസ്റ്റില്‍; അറസ്റ്റിലായവരുടെ എണ്ണം 14 ആയി