ഞായറാഴ്ച വിദേശികളും സ്വദേശികളുമായ ഒരു പറ്റം സഞ്ചാരികളെ തെരുവുകളില്‍ കണ്ടതോടെ, വിനോദ സഞ്ചാരം മാത്രം ഉപജീവനമാര്‍ഗമായുള്ള പ്രദേശവാസികള്‍ ആശ്വാസത്തിലാണ്
26 പേരുടെ ജീവനെടുത്ത ഭീകരാക്രമണത്തിന്റെ നടുക്കത്തില്‍ നിന്ന് പതിയെ ഉയിര്‍ത്തെഴുന്നേല്‍ക്കുകയാണ് പഹല്‍ഗാം. വിനോദസഞ്ചാരം ഉപജീവനമാര്‍ഗമായ ഇവിടുത്തുകാര്‍ക്ക് മുന്നില്‍ അതിജീവനത്തിന് മറ്റ് മാര്‍ഗങ്ങളില്ല. ഏപ്രില്‍ 22 നുണ്ടായ ഭീകരാക്രമണത്തിനു ശേഷം കഴിഞ്ഞ ദിവസമാണ് താഴ്‌വര വീണ്ടും സഞ്ചാരികള്‍ക്കായി തുറന്നത്. പക്ഷേ, ആക്രമണം നടന്ന ബൈസരണ്‍ വാലി ഇപ്പോഴും അടച്ചിട്ടിരിക്കുകയാണ്.
'മിനി സ്വിറ്റ്‌സര്‍ലന്‍ഡ്' എന്ന വിശേഷണമുള്ള പഹല്‍ഗാം താഴ് വരയിലേക്ക് സന്ദര്‍ശകര്‍ വീണ്ടും എത്തിത്തുടങ്ങി. നേരത്തേ, പ്രതിദിനം 5000 മുതല്‍ 7000 സഞ്ചാരികള്‍ വരെ എത്തിയിരുന്ന താഴ്‌വരയില്‍ ആക്രമണത്തിനു ശേഷം എത്തിയത് നൂറില്‍ താഴെ ആളുകള്‍ മാത്രമാണ്. എങ്കിലും സഞ്ചാരികള്‍ വീണ്ടും എത്തിയതോടെ പ്രതീക്ഷയിലാണ് പുല്‍മേടുകളും പൈന്‍ മരങ്ങളാലും സമ്പന്നമായ ഈ മനോഹര താഴ്‌വര. സ്വിറ്റ്‌സര്‍ലന്‍ഡിന് സമാനമായ ഭൂപ്രകൃതിയാണ് മിനി സ്വിറ്റ്‌സര്‍ലന്‍ഡ് എന്ന വിശേഷണം നേടിക്കൊടുത്തത്.
Also Read: പഹൽഗാം ഭീകരാക്രമണം: ഭീകരരെ കണ്ടെത്തിയതായി സൂചന; കുല്‍ഗാമില്‍ സുരക്ഷാസേനയുമായി ഏറ്റുമുട്ടല്‍
ഞായറാഴ്ച വിദേശികളും സ്വദേശികളുമായ ഒരു പറ്റം സഞ്ചാരികളെ തെരുവുകളില്‍ കണ്ടതോടെ, വിനോദ സഞ്ചാരം മാത്രം ഉപജീവനമാര്‍ഗമായുള്ള പ്രദേശവാസികള്‍ ആശ്വാസത്തിലാണ്. എല്ലാം സാധാരണഗതിയിലാകുമെന്ന പ്രതീക്ഷയിലാണ്.
പ്രിയപ്പെട്ടവര്‍ക്കൊപ്പം ജീവിതത്തിലെ മനോഹര നിമിഷങ്ങള്‍ ലോകത്തിലെ ഏറ്റവും മനോഹരമായ സ്ഥലത്ത് ആഘോഷിക്കാനെത്തിയവരാണ് ഭീകരാക്രമണത്തിന് ഇരയായത്. ഇന്ത്യയിലെ പതിമൂന്ന് സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്ക് തോക്കിന്‍മുനയില്‍ ജീവന്‍ നഷ്ടമായി.
Also Read: മൂന്ന് ഭീകരരുടെ വീടുകള്‍ കൂടി തകര്‍ത്ത് സുരക്ഷാ സേന; കശ്മീരില്‍ ഇതുവരെ തകര്‍ത്തത് ഒമ്പത് വീടുകള്‍
കൊച്ചി സ്വദേശി രാമചന്ദ്രന്‍, വെസ്റ്റ് ബംഗാളില്‍ നിന്നുള്ള ബിതന്‍ അധികാരി, സമീര്‍ ഗുഹ, മനീഷ് രഞ്ജന്‍, സുശീല്‍ നതാനീല്‍(മധ്യപ്രദേശ്), ഹേമന്ത് സുഹാസ് ജോഷി (മഹാരാഷ്ട്ര), വിനയ് നര്‍വാള്‍( ഹരിയാന), അതുല്‍ ശ്രീകാന്ത് മോനെ(മഹാരാഷ്ട്ര), നീരജ് ഉദ്വാനി (രാജസ്ഥാന്‍), സുദീപ് ന്യൂപെന്‍ (നേപ്പാള്‍), ശുഭം ദ്വിവേദി (യുപി), പ്രശാന്ത് കുമാര്‍ സത്പതി(ഒഡീഷ), സഞ്ജയ് ലക്ഷ്മണ്‍ ലെലെ( മഹാരാഷ്ട്ര), ദിനേഷ് അഗര്‍വാള്‍ (ഛത്തീസ്ഗഡ്), ദിലിപ് ഡിസ്ലേ( മഹാരാഷ്ട്ര), ജെ.എസ് ചന്ദ്രമൗലി (ആന്ധ്ര പ്രദേശ്), സോമിസെട്ടി മധുസൂദന്‍ റാവു (കര്‍ണാടക), സന്തോഷ് ജഗദേല്‍ ( മഹാരാഷ്ട്ര), ഭരത് ഭൂഷണ്‍ (കര്‍ണാടക), സുമിത് പര്‍മാര്‍ (ഗുജറാത്ത്), യതീഷ് പര്‍മാര്‍ (ഗുജറാത്ത്), ടേഗ് ഹെയില്‍യാങ്( അരുണാചല്‍ പ്രദേശ്), ശൈലേഷ് കലാത്തിയ(ഗുജറാത്ത്), മഞ്ജുനാഥ് റാവു (കര്‍ണാടക), കൗസ്തുബ് ഗാന്‍ബോട്(മഹാരാഷ്ട്ര) എന്നിവരെ കൂടാതെ, പ്രദേശവാസിയായ സയ്യിദ് ആദില്‍ ഹുസൈന്‍ ഷാ എന്നിവരാണ് ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടത്.