fbwpx
ബോക്സോഫീസിൽ പിന്നിൽ, സമ്പാദ്യത്തിൽ മുൻപിൽ; ഷാരുഖ് ഖാനെയും ടോം ക്രൂസിനേയും കടത്തിവെട്ടിയ ലോകത്തിലെ ധനികനായ കൊമേഡിയൻ
logo

ന്യൂസ് ഡെസ്ക്

Last Updated : 28 Apr, 2025 01:01 PM

ഷാരൂഖ് ഖാന് 770 മില്യൺ ഡോളറും, ടോം ക്രൂസിന് 600 മില്യൺ ഡോളറും, ഡ്വെയ്ൻ ജോൺസണിന് 400 മില്യൺ ഡോളറും, ജോണി ഡെപ്പിന് 100 മില്യൺ ഡോളറുമാണ് നിലവിലെ സമ്പാദ്യം.

WORLD



സിനിമാ താരങ്ങളിൽ ഏറ്റവും ധനികർ ഷാരുഖ് ഖാനും ടോം ക്രൂസും, ജോണി ഡെപ്പുമൊക്കെയാണെന്നാണ് ഇതുവരെയുള്ള ധാരണ. എന്നാൽ ഇപ്പോൾ കഥ മാറുകയാണ്. ലോകത്തിലെ ധനികരായ താരങ്ങളെയൊക്കെ പിറകിലാക്കി ഒരു സ്റ്റാൻ്റ് അപ്പ് കൊമേഡിയനാണ് ഇനി ഒന്നാം സ്ഥാനത്ത്. ജെറി സീൻഫീൽഡ് ലോകത്തിലെ ഏറ്റവും ധനികനായ ആ കൊമേഡിയൻ.

അമേരിക്കൻ ബിസ്സിനസ്സ് മാഗസിനായ ഫോർബ്സിൻ്റെ കണക്കുപ്രകാരം 1.1 ബില്യൺ ഡോളറാണ് സീൻഫീൽഡിൻ്റെ ആസ്തി.  ലോകത്തിലെ മുൻ നിര താരങ്ങളുടെയെല്ലാം സമ്പാദ്യത്തിൻ്റെ കണക്കെടുത്താൽ അദ്ദേഹത്തിന് ഏറെ പിറകിലാണ്. ഷാരൂഖ് ഖാന് 770 മില്യൺ ഡോളറും, ടോം ക്രൂസിന് 600 മില്യൺ ഡോളറും, ഡ്വെയ്ൻ ജോൺസണിന് 400 മില്യൺ ഡോളറും, ജോണി ഡെപ്പിന് 100 മില്യൺ ഡോളറുമാണ് നിലവിലെ സമ്പാദ്യം. സീൻഫീൽഡിന്റെ ഷോകളാണ് അദ്ദേഹത്തെ ഇത്രയും സമ്പന്നനായ താരമാക്കി മാറ്റിയതെന്നാണ് റിപ്പോർട്ടുകൾ.

കോളേജ് പഠന കാലത്താണ് സീൻഫീൽഡ് സ്റ്റാൻ്റപ്പ് കോമഡിയിലേക്കിറങ്ങുന്നത്. അതിനിടെ രണ്ട് സിനിമകളിൽ അഭിനയിച്ചെങ്കിലും കാര്യമായ നേട്ടമുണ്ടാക്കാനായില്ല.ന്യൂയോർക് സിറ്റിയിൽ നടത്തിയ 'ക്യാച്ച് എ റൈസിംഗ് സ്റ്റാർ' എന്ന പ്രോഗ്രാമാണ് ആദ്യ ഷോ.


Also Read; 'തിരിച്ചു ചെന്നാൽ പാകിസ്ഥാനിൽ എനിക്കാരുമില്ല, 35 വർഷമായി ഇന്ത്യയിൽ', കുടുംബത്തിൽ നിന്ന് പിരിക്കരുതെന്ന് അപേക്ഷിച്ച് ശാരദ ഭായ്


1987 ൽ 'ലേറ്റ് നൈറ്റ് വിത്ത് ഡേവിഡ് ലെറ്റർമാൻ' എന്ന ഒരു മണിക്കൂർ നീണ്ട സ്റ്റാൻഡ് അപ്പ് കോമഡിയിലൂടെ മിനിസ്‌ക്രീനിൽ എത്തി. അതോടെ സീൻഫീൽഡിന്റെ തലവര തെളിഞ്ഞു. അദ്ദേഹത്തിൻ്റെ ഷോകൾക്കായി കാത്തിക്കുന്ന വലിയ ആരാധക വൃന്ദം തന്നെയുണ്ടായി.


തൻ്റെ ഷോയുടെ സിൻ്റിക്കേഷൻ റവന്യു, ടൂർ പ്രോഗ്രാമുകൾ, സിനിമ തുടങ്ങിയ മറ്റു പ്രോജക്ടുകളിലെ വരുമാനവും സീൻഫീൽഡിൻ്റെ സമ്പാദ്യം ഉയർത്തി. ഷോകളുടെ 15 % റവന്യു നേരിട്ട് സീൻഫീൽഡിന് ലഭിക്കുന്നു. അതിൽ തന്നെ പ്രാദേശിക ടെലിവിഷൻ ചാനലിലേക്കും സ്ട്രീമിംഗ് ചാനലിലേക്കുമുള്ള സെയ്‌ലും നടക്കുന്നു.


700 മില്യണിൽ അധികമാണ് അദ്ദേഹത്തിൻ്റെ ഒരു സ്റ്റാൻ്റ് അപ്പ് കോമഡി ഷോയ്ക്ക് മാത്രം ലഭിക്കുന്നത്. നിലവിൽ 'നെറ്റ്ഫ്ലിക്സ് സ്പെഷ്യൽ', 'കോമഡി ഇൻ കാർസ് ഗെറ്റിങ് കോഫീ' എന്ന പ്രോഗ്രാമുകൾ ചെയ്തുവരികയാണ് സീൻ ഫീൽഡ്.


KERALA
9 വര്‍ഷം കൊണ്ട് ജനങ്ങള്‍ ആഗ്രഹിച്ച രീതിയില്‍ വികസനം ഉണ്ടായോ എന്ന് വിലയിരുത്തേണ്ട സമയം: മുഖ്യമന്ത്രി
Also Read
user
Share This

Popular

KERALA
KERALA
ഫ്ലാറ്റിൽ നിന്ന് കഞ്ചാവ് കണ്ടെത്തി; റാപ്പർ വേടൻ അറസ്റ്റിൽ