മദ്യപിക്കുന്നതിനിടെ കത്തി കഴുത്തില്‍ വെച്ച് താന്‍ മരിക്കുമെന്ന് ഭാര്യ പറഞ്ഞു. മദ്യലഹരിയില്‍ താന്‍ ബോധരഹിതനായെന്നും അനീഷ് പറഞ്ഞതായി വാര്‍ഡ് മെമ്പര്‍ പറഞ്ഞു.
ചങ്ങനാശേരി മോസ്‌കോയില്‍ വീട്ടമ്മയെ മരിച്ച നിലയില്‍ കണ്ടെത്തി. മോസ്‌കോ സ്വദേശി മല്ലിക (38) ആണ് മരിച്ചത്. സംഭത്തില്‍ ഭര്‍ത്താവ് അനീഷിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ആശുപത്രിയിലേക്ക് കൊണ്ടു പോകാന്‍ ശ്രമിക്കുന്നതിനിടെ ആംബുലന്‍സ് ഡ്രൈവര്‍ക്ക് സംശയം തോന്നി പൊലീസില്‍ അറിയിക്കുകയായിരുന്നു.
സ്ത്രീയുടെ ശരീരമാസകലം രക്തത്തില്‍ കുളിച്ച നിലയില്‍ ആയിരുന്നു. അനീഷ് സ്ഥിരമായി വീട്ടില്‍ മദ്യപിച്ചെത്തി ബഹളം ഉണ്ടാക്കുമായിരുന്നു. ഇതേതുടര്‍ന്ന് യുവതി നേരത്തെ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. മരണത്തില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ സ്വീകരിച്ചു വരികയാണ്.
ALSO READ: മലപ്പുറത്ത് 5 വയസുകാരിക്ക് വാക്‌സിനെടുത്തിട്ടും പേവിഷബാധ; പെണ്‍കുട്ടി ഗുരുതരാവസ്ഥയില്‍
പുലര്‍ച്ചെയാണ് അനീഷ് തന്റെ അടുത്തെത്തി ഭാര്യ മരിച്ച വിവരം പറഞ്ഞതെന്ന് വാര്‍ഡ് മെമ്പര്‍ പി.എ. ബിന്‍സണ്‍ പറഞ്ഞു. ഒരാഴ്ചയായി കോഴിക്കോട് ആയിരുന്നുവെന്നും കഴിഞ്ഞ ദിവസം രാത്രിയാണ് വീട്ടിലെത്തിയതെന്നും പറഞ്ഞു.
ഇയാള്‍ ഭാര്യയുമായി ഒരുമിച്ച് മദ്യപിച്ചിരുന്നു. മദ്യപിക്കുന്നതിനിടെ കത്തി കഴുത്തില്‍ വെച്ച് താന്‍ മരിക്കുമെന്ന് ഭാര്യ പറഞ്ഞു. മദ്യലഹരിയില്‍ താന്‍ ബോധരഹിതനായെന്നും അനീഷ് പറഞ്ഞതായി വാര്‍ഡ് മെമ്പര്‍ പറഞ്ഞു. സംഭവം കേട്ടതിന് പിന്നാലെ വീട്ടിലെത്തി നോക്കിയപ്പോള്‍ മല്ലികയുടെ മൃതദേഹം കണ്ടു. ശരീരത്തില്‍ ചോര ഉണങ്ങിയ നിലയില്‍ ആയിരുന്നുവെന്നും വാര്‍ഡ് ബിന്‍സണ്‍ പറഞ്ഞു.