മൂന്ന് മാസത്തിനുള്ളില്‍ പാകമാകുന്ന മുന്തിയ ഇനം കഞ്ചാവു ചെടികളാണ് നട്ടുവളര്‍ത്തിയതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
ഇടുക്കി വട്ടവട ചിലന്തിയാറില്‍ 96 കഞ്ചാവു ചെടികള്‍ കണ്ടെത്തി. എക്‌സൈസ് സംഘം നടത്തിയ പരിശോധനയിലാണ് കഞ്ചാവ് ചെടികൾ കണ്ടെത്തിയത്. മൂന്ന് മാസത്തിനുള്ളില്‍ പാകമാകുന്ന മുന്തിയ ഇനം കഞ്ചാവു ചെടികളാണ് നട്ടുവളര്‍ത്തിയതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
വട്ടവട ചിലന്തിയാര്‍ ഗുഹയുടെ സമീപം പുഴയുടെ തീരത്താണ് നടാന്‍ പാകപ്പെടുത്തിയ നിലയിൽ 96 കഞ്ചാവ് ചെടികള്‍ കണ്ടെത്തിയത്. ആളുകളുടെ ശ്രദ്ധ അധികം പതിക്കാത്ത സ്ഥലത്തായിരുന്നു കഞ്ചാവ് കൃഷി. മുന്തിയ ഇനം കഞ്ചാവു ചെടികളാണ് കണ്ടെത്തി നശിപ്പിച്ചത്. മൂന്ന് മാസത്തിനുള്ളില്‍ വിളവെടുക്കാൻ പറ്റുന്ന ഇനമാണിതെന്നും എക്‌സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.
ALSO READ: ഹൈബ്രിഡ് കഞ്ചാവുമായി സംവിധായകർ അറസ്റ്റിൽ; പിടിയിലായത് ഖാലിദ് റഹ്‌മാനും അഷ്റഫ് ഹംസയും
കഞ്ചാവ് കൃഷി നടത്തിയവരെ കണ്ടെത്താന്‍ എക്സൈസും പൊലീസും നടപടിയാരംഭിച്ചു. പ്രദേശവാസികളിൽ ചിലർ നിരീക്ഷണത്തിലാണ്. ഇത്രയധികം കഞ്ചാവ് ചെടികൾ വെച്ചുപിടിപ്പിച്ച സംഭവം അടുത്തിടെ ഉണ്ടായിട്ടില്ലെന്നും എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. ഇടുക്കി എക്‌സൈസ് വകുപ്പിന്റെ സ്‌പെഷ്യല്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡ്രൈവ് ഓപ്പറേഷന്‍ ക്ലീന്‍ സ്ലേറ്റിന്റെ ഭാഗമായിട്ടായിരുന്നു തെരച്ചിൽ. മൂന്നാര്‍ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറും സംഘവും, എക്സൈസ് ഇന്റലിജന്‍സ് ബ്യൂറോയും ചേര്‍ന്നാണ് വട്ടവട ചിലന്തിയാറില്‍ പരിശോധന നടത്തി കഞ്ചാവ് ചെടികൾ നശിപ്പിച്ചത്.