വർഷങ്ങൾക്കു മുൻപ് ഹിന്ദുമത വിശ്വാസിയായ മാഹെഷ് കുക്രെജയെ വിവാഹം ചെയ്താണ് ശാരദ ഇന്ത്യയിലെത്തുന്നത്.
പാക് പൗരത്വമുളള സ്ത്രീയോട് ഉടൻ തന്നെ ഇന്ത്യ വിടാൻ നിർദേശം നൽകി ഒഡീഷ പൊലീസ്.പറഞ്ഞ സമയത്തിനുളളിൽ പോയിലെങ്കിൽ ശാരദയുടെ വിസ ഒഴിവാക്കി നിയമനടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു . കഴിഞ്ഞ 35 വർഷമായി ശാരദ ഇന്ത്യയിലാണ് താമസിക്കുന്നതെന്നും ,തിരിച്ചു പോയാൽ തനിക്ക് അവിടെ ആരുമില്ലെന്നുമാണ് ശാരദ പറയുന്നത്.തൻ്റെ കൈയ്യിലുളള പാസ്പോർട്ട് പഴയതാണെന്നും ബാക്കി എല്ലാ തിരിച്ചറിയൽ രേഖകളിലും താൻ ഇന്ത്യൻ പൗരനാണെന്നും ശാരദ ഭായ് വ്യക്തമാക്കി. തന്നെ കുടുംബത്തിൽ നിന്ന് പിരിക്കരുതെന്നും ശാരദ പറയുന്നു.
തൻ്റെ കുട്ടികളോപ്പം ജീവിക്കണമെന്നുളള ആവശ്യവുമായി ഇന്ത്യൻ ഗവൺമെൻ്റിനു മുന്നിൽ നിറകണ്ണുകളുമായി നിൽക്കുകയാണ് ഇവർ. വർഷങ്ങൾക്കു മുൻപ് ഹിന്ദുമത വിശ്വാസിയായ മാഹെഷ് കുക്രെജയെ വിവാഹം ചെയ്താണ് ശാരദ ഇന്ത്യയിലെത്തുന്നത്. ആദ്യം കോരാപുട്ടിൽ താമസിച്ചിരുന്നു. ഇപ്പോൾ ബൊളാംഗീറിലാണ് ശാരദ കുടുംബത്തോടൊപ്പം താമസിക്കുന്നത്. ശാരദയുടെ മകനും മകളും ഇന്ത്യൻ പൗരൻമാരാണ്.
Also read; ജമ്മു കശ്മീരിലെ പഹൽഗാമില് 26 പേരുടെ ജീവനെടുത്ത ഭീകരാക്രമണത്തിന് പിന്നാലെയാണ് അതിർത്തിയിലെ പാക് വെടിവെപ്പ്
എന്നാൽ നിയമത്തെ മറികടന്ന് ഒന്നും ചെയ്യാൻ കഴിയില്ല എന്നാണ് ബൊളാംഗീർ പൊലീസ് അറിയിച്ചത്. പഹൽഗാമിലെ ഭീകരാക്രമണത്തെ തുടർന്നാണ് പാക്- പൗരത്വമുള്ളവർ രാജ്യം വിടണം എന്ന് തീരുമാനം കേന്ദ്ര സർക്കാർ എടുത്തത്. നിരവധിപ്പേർക്ക് രാജ്യം വിടാനുള്ള നോട്ടീസ് നൽകിക്കഴിഞ്ഞു. ഇതിനോടകം ചിലർ രാജ്യം വിട്ടു പോവുകയും ചെയ്തിട്ടുണ്ട്.