പ്രായപൂർത്തി ആവാത്ത ഒരാൾ ഉൾപ്പെടെ പൊന്നാനി സ്വദേശികളായ മൂന്ന് പേരാണ് പിടിയിലായത്
സഹപാഠിയുടെ ഫോൺ നമ്പർ നൽകാത്തതിൽ പ്രകോപിതരായി മലപ്പുറം എടപ്പാളില്‍ ലഹരി സംഘം വടിവാള്‍ കാട്ടി ഭീഷണിപ്പെടുത്തി യുവാവിനെ ബൈക്കില്‍ തട്ടിക്കൊണ്ട് പോയി മര്‍ദ്ദിച്ചതായി പരാതി.
പ്രായപൂർത്തി ആവാത്ത ഒരാൾ ഉൾപ്പെടെ പൊന്നാനി സ്വദേശികളായ മൂന്ന് പേരാണ് പിടിയിലായത്. പൊന്നാനി സ്വദേശി മുബഷിര്‍ (19), മുഹമദ് യാസിര്‍ (18), മറ്റൊരു 17 വയസുകാരനുമാണ് പിടിയിലായത്.
കുറ്റിപ്പാല സ്വദേശിയായ 18കാരനോട് സംഘം സഹപാഠിയായ വിദ്യാര്‍ഥിയുടെ നമ്പര്‍ ചോദിച്ചത് നൽകാത്തതാണ് കാരണം. വടിവാളുമായി യുവാവിനെ തട്ടിക്കൊണ്ട് പോകുന്ന ദൃശ്യം ന്യൂസ് മലയാളം പുറത്തുവിട്ടു.