fbwpx
ശൂന്യമായ കടലാസും മഷിക്കുപ്പിയും പേനയും; എമ്പുരാൻ വിവാദങ്ങൾക്കിടെ ഫേസ്ബുക്ക് കവർ ചിത്രം മാറ്റി മുരളി ഗോപി
logo

ന്യൂസ് ഡെസ്ക്

Posted : 03 Apr, 2025 05:30 PM

രാജ്യസഭയിലും എമ്പുരാൻ വിഷയം ചർച്ച ചെയ്യുമ്പോഴാണ് കവർ ചിത്രവുമായി മുരളി ഗോപി എത്തുന്നത്

MALAYALAM MOVIE

 
എമ്പുരാൻ വിവാദങ്ങൾക്കിടെ ഫേസ്ബുക്ക് പേജിൻ്റെ കവർ ചിത്രം മാറ്റി തിരക്കഥാകൃത്തും നടനുമായ മുരളി ഗോപി. ആവിഷ്കാര സ്വാതന്ത്രത്തിനെ ഓർമിപ്പിക്കും വിധത്തിൽ ശൂന്യമായ കടലാസും മഷിക്കുപ്പിയും പേനയുമാണ് കവർ ചിത്രത്തിലുള്ളത്. രാജ്യസഭയിലും എമ്പുരാൻ വിഷയം ചർച്ച ചെയ്യുമ്പോഴാണ് കവർ ചിത്രവുമായി മുരളി ഗോപി എത്തുന്നത്.

അതേസമയം, എമ്പുരാനിൽ വീണ്ടും കത്രിക വെക്കണമെന്ന ആവശ്യവുമായി തമിഴ്നാട് മുൻ മുഖ്യമന്ത്രി ഒ. പനീർസെൽവം രം​ഗത്തെത്തി. 'നെടുമ്പള്ളി അണക്കെട്ട്' സംബന്ധിച്ച സംഭാഷണം മുല്ലപ്പെരിയാറിനെ ഉദ്ദേശിച്ചാണ്. ചിത്രത്തിലെ അണക്കെട്ടുമായി ബന്ധപ്പെട്ട ഭാഗങ്ങൾ മുറിച്ച് മാറ്റണമെന്നാണ് എംഐഡിഎംകെയുടെ ആവശ്യം. എമ്പുരാൻ്റെ പ്രദർശനം തമിഴ്നാട് സർക്കാർ നിരോധിണമെന്ന് എംഡിഎംകെ നേതാവ് വൈക്കോയും പറഞ്ഞു. സിനിമക്കെതിരെ സംഘപരിവാർ രംഗത്തെത്തിയതിന് പിന്നാലെ 24 സീനുകൾ ചിത്രത്തിൽ നിന്ന് മുറിച്ച് മാറ്റിയിരുന്നു. ഇതിനുപിന്നാലെയാണ് പുതിയ വിവാദം തലപൊക്കുന്നത്.


ALSO READ: 'നെടുമ്പള്ളി അണക്കെട്ട്' സംബന്ധിച്ച സംഭാഷണം മുറിച്ച് മാറ്റണം, തമിഴ്നാട്ടിൽ പ്രദർശനം നിരോധിക്കണം; എമ്പുരാനെതിരെ അണ്ണാ ഡിഎംകെയും എംഡിഎംകെയും


സിനിമകളില്‍ ദേശവിരുദ്ധ ആശയങ്ങള്‍ ആവര്‍ത്തിക്കുന്നു എന്ന് ആരോപിച്ചാണ് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്കെതിരെ സംഘപരിവാര്‍ സൈബര്‍ ആക്രമണം അഴിച്ചുവിട്ടത്. ആര്‍എസ്എസ് മുഖവാരിക ഓര്‍ഗനൈസറും ചിത്രത്തെയും അണിയറ പ്രവര്‍ത്തകരെയും രൂക്ഷമായി വിമര്‍ശിച്ച് കൊണ്ട് ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു. ഗുജറാത്ത് വംശഹത്യയുമായി ബന്ധപ്പെട്ട ഭാഗങ്ങള്‍ നീക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദുത്വ സംഘടനകളും സംഘപരിവാറും രംഗത്തെത്തിയതോടെയാണ് റീ സെന്‍സറിംഗ് ചെയ്യാന്‍ സിനിമയുടെ പിന്നണി പ്രവര്‍ത്തകര്‍ തയ്യാറായി. പ്രധാനമായും 24 ഭാഗങ്ങളാണ് ചിത്രത്തില്‍ നിന്ന് സെന്‍സര്‍ ചെയ്തത്.


KERALA
'ആരോടാണ് ചോദിക്കുന്നത്? സൂക്ഷിച്ച് സംസാരിക്കണം'; ജബല്‍പൂർ ആക്രമണത്തെക്കുറിച്ചുള്ള ചോദ്യത്തോട് ക്ഷോഭിച്ച് സുരേഷ് ഗോപി
Also Read
user
Share This

Popular

WORLD
WORLD
WORLD
പട്ടാളനിയമം പ്രഖ്യാപിച്ചത് ഭരണഘടനാ വിരുദ്ധമെന്ന് സുപ്രീംകോടതി; ദക്ഷിണ കൊറിയ പ്രസിഡന്റ് യൂന്‍ സൂക് യോള്‍ പുറത്ത്