fbwpx
ആശാ വർക്കേഴ്സ് സമരം; മൂന്നാം ചർച്ചയും പരാജയം; വേതന പ്രശ്നം പഠിക്കാൻ സമിതിയെ വെയ്ക്കാമെന്ന് സർക്കാർ, നിർദേശം തള്ളി KAHWA
logo

ന്യൂസ് ഡെസ്ക്

Posted : 03 Apr, 2025 07:34 PM

ഐഎൻടിയുസി, സിഐടിയു, കെഎഎച്ച്ഡബ്ല്യുഎ തുടങ്ങിയ സംഘടനകളുമായാണ് ചർച്ച നടന്നത്

KERALA


ആശ വർക്കേഴ്സുമായി ആരോഗ്യമന്ത്രി വീണാ ജോർജ് നടത്തിയ മൂന്നാംഘട്ട ചർച്ചയും പരാജയം. വേതന പ്രശ്നം പഠിക്കാൻ കമ്മീഷനെ വെയ്ക്കാമെന്ന് മന്ത്രി ചർച്ചയിൽ അറിയിച്ചു. ധനകാര്യ മന്ത്രി ഓൺലൈനായി ചർച്ചയിൽ ചേർന്നു. ചർച്ചയിൽ നിരാശയെന്നായിരുന്നു ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ പ്രതിനിധികളുടെ പ്രതികരണം. സെക്രട്ടറിയേറ്റിന് മുന്നിൽ റോഡ് തടഞ്ഞ് പ്രവർത്തകർ പ്രതിഷേധിച്ചു. ഐഎൻടിയുസി, സിഐടിയു, കെഎഎച്ച്ഡബ്ല്യുഎ തുടങ്ങിയ സംഘടനകളുമായാണ് ചർച്ച നടന്നത്. നാളെയും ചർച്ച തുടരുമെന്ന് സിഐടിയു വ്യക്തമാക്കി.



ആശമാരുടെ പ്രശ്ന പരിഹാരത്തിന് കമ്മിറ്റിയെ വെയ്ക്കാം എന്ന് സമരക്കാരെ അറിയിച്ചതായി ആരോ​ഗ്യമന്ത്രി പറഞ്ഞു. മൂന്ന് മാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാം എന്നും അറിയിച്ചു. സമരം ചെയ്യുന്നവർ ആലോചിച്ച് പറയാം എന്ന് പറഞ്ഞു. എല്ലാ വിഷയവും കമ്മിറ്റി ചർച്ച ചെയ്യട്ടെ. സമരക്കാരോട് നിലപാട് അറിയിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. അനുഭാവപൂർവമായ സമീപനമാണ് സർക്കാരിന്. സമരക്കാരെ നാളെ ചർച്ചക്ക് വിളിക്കാമെന്നല്ല നിലപാട് അറിയിക്കാനാണ് അവരോട് പറഞ്ഞതെന്നും ആരോ​ഗ്യമന്ത്രി വ്യക്തമാക്കി. ഇത് അംഗീകരിക്കണമെന്ന് അഭ്യർത്ഥിക്കുകയാണ്. സർക്കാർ കമ്മിറ്റിയും ആയിട്ട് മുന്നോട്ടുപോകുമെന്നും വീണാ ജോർജ് അറിയിച്ചു.

Also Read: മാസപ്പടി കേസില്‍ വീണയെ പ്രതി ചേര്‍ത്ത് SFIO കുറ്റപത്രം; ചുമത്തിയത് പത്ത് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങള്‍


ആശമാരുടെ ആകമാന പ്രശ്നങ്ങൾ ചർച്ചയായ യോ​ഗത്തിൽ പ്രൊപ്പോസൽ വെയ്ക്കാൻ മന്ത്രിക്ക് കഴിഞ്ഞില്ലെന്ന് കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എം.എ. ബിന്ദു പറഞ്ഞു. ആശമാർക്ക് വളരെയധികം പരിഗണന കൊടുക്കുന്നുണ്ടെന്ന് മന്ത്രിമാർ പറഞ്ഞു. ഓണറേറിയം പ്രാവർത്തികമല്ലെന്ന് പറഞ്ഞു. യോഗം കമ്മിറ്റി എന്ന പ്രൊപ്പോസൽ വച്ചു. മറ്റ് യൂണിയനുകൾ അത് അംഗീകരിച്ചു. തങ്ങൾ അത് അംഗീകരിച്ചില്ലെന്ന് ബിന്ദു അറിയിച്ചു. 53 -ാം ദിവസം കമ്മിറ്റിയെ നിയമിക്കാം എന്ന് പറയുന്നു. എല്ലാ വിഷയങ്ങളും ചർച്ച ചെയ്യാമെന്ന് പറഞ്ഞു. ഓണറേറിയവും ഇൻസെൻ്റീവും കമ്മിറ്റിയിൽ ചർച്ച ചെയ്യേണ്ട ആവശ്യമില്ല. കരുതലോടെയാണ് നോക്കിക്കൊണ്ടിരിക്കുന്നതെന്നും നിരാഹാര പന്തലിലേക്ക് ഡോക്ടർ വരാത്തത് അറിഞ്ഞില്ലെന്നും മന്ത്രി പറഞ്ഞു. ഉന്നയിച്ച ആവശ്യങ്ങൾ അംഗീകരിക്കുന്നത് വരെ പിന്നോട്ടില്ലെന്നും എം.എ. ബിന്ദു കൂട്ടിച്ചേർത്തു.



Also Read: നട്ടെല്ല് വായ്പ കിട്ടുമോ എന്ന് ഷാഫി അന്വേഷിക്കണം; വഖഫ് ഭേദഗതി ബില്ലിൽ ഷാഫിക്കും പ്രിയങ്കയ്ക്കുമെതിരെ സത്താർ പന്തല്ലൂർ



മൂന്നാം ചർച്ചയാണ് നടന്നതെന്നും ഓണറേറിയം പെൻഷൻ എന്നിവയിൽ ധാരണയായില്ലെന്നും സമരിസമിതി നേതാവ് എസ്. മിനിയും പറഞ്ഞു. തങ്ങൾ കമ്മിറ്റിയെ വെയ്ക്കുന്നത് എതിർത്തു. കമ്മിറ്റിയെ വെച്ചല്ല ഓണറേറിയം വർധിപ്പിക്കേണ്ടത്. 3000 കൂടി ഓണറേറിയം വർധിപ്പിക്കാൻ ആവശ്യപ്പെട്ടു. ചർച്ചയിൽ തൃപ്തരല്ലെന്നും കമ്മിറ്റിയെ വിശ്വാസമില്ലെന്നും സമരസമിതി നേതാവ് അറിയിച്ചു. ഓണറേറിയം 10,000 രൂപയാക്കി തന്നാൽ മതിയെന്നും അതു പോലും സർക്കാർ അംഗീകരിച്ചില്ലെന്നും എസ്. മിനി പറഞ്ഞു.

Also Read: മധ്യപ്രദേശിൽ പൊലീസ് സാന്നിധ്യത്തിൽ വൈദികരെ ആക്രമിച്ച് സംഘപരിവാറുകാർ; ലോക്‌സഭയിൽ ഉന്നയിച്ച് പ്രതിപക്ഷം, വീഡിയോ പുറത്തുവിട്ട് ഷാഫി പറമ്പിൽ


സർക്കാരിന്റെ കമ്മിറ്റിയിൽ ആരോഗ്യ, ധന, തൊഴിൽ വകുപ്പിലെ ഉന്നതർ ഉണ്ടാവും എന്ന് മന്ത്രി അറിയിച്ചതായി ഐഎൻടിയുസി സംസ്ഥാന സെക്രട്ടറി ആർ. ചന്ദ്രശേഖരൻ പറഞ്ഞു. ആശാവഹമായ പുരോഗതിയാണ് ചർച്ചയിൽ ഉണ്ടായത്. സമിതിയെ വച്ചത് അംഗീകരിക്കുന്നു. സമരവുമായി മുന്നോട്ടുപോകും. ഓണറേറിയം, വിരമിക്കൽ ആനുകൂല്യങ്ങൾക്ക് ഉന്നത ഐഎഎസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ സമഗ്ര റിപ്പോർട്ട് മൂന്ന് മാസത്തിനകം എന്നാണ് സർക്കാർ നിർദേശം. കമ്മിറ്റി വേണ്ട എന്നാണ് സമരക്കാർ പറയുന്നത്. ആശാവഹമായ തീരുമാനം ആണ് സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായത്. ഐഎൻടിയുസി കമ്മിറ്റി നിർദേശത്തെ അനുകൂലിക്കുന്നു. മറ്റ് വിഷയങ്ങൾ ചർച്ച ചെയ്യാൻ കമ്മീഷൻ നിയോഗിച്ചോളൂ. ഓണറേറിയയവും വിരമിക്കൽ ആനുകൂല്യങ്ങളും പ്രഖ്യാപിക്കുന്നതിന് കമ്മീഷൻ്റെ ആവശ്യമില്ല. സർക്കാർ അത് പ്രഖ്യാപിച്ചാൽ മതി. വീണ്ടും ഒരു ചർച്ച നടത്താൻ സർക്കാർ തയ്യാറാണെന്ന് അറിയിച്ചു. കൂടിയാലോചിച്ച ശേഷം അറിയിക്കുമെന്ന് ചന്ദ്രശേഖരൻ വ്യക്തമാക്കി. സർക്കാർ തുടർ ചർച്ച നടത്തുമെന്ന് അറിയിച്ചതായി സിഐടിയു നേതാവ് കെ.എസ്. സുരേഷ് കുമാറും പറഞ്ഞു.

WORLD
പട്ടാളനിയമം പ്രഖ്യാപിച്ചത് ഭരണഘടനാ വിരുദ്ധമെന്ന് സുപ്രീംകോടതി; ദക്ഷിണ കൊറിയ പ്രസിഡന്റ് യൂന്‍ സൂക് യോള്‍ പുറത്ത്
Also Read
user
Share This

Popular

KERALA
NATIONAL
"കേസ് രാഷ്ട്രീയപ്രേരിതമല്ല, മുഖ്യമന്ത്രി രാജി വെക്കണം"; മാസപ്പടിക്കേസിൽ ആക്രമണം ശക്തമാക്കി പ്രതിപക്ഷം