fbwpx
ബലൂച് ആക്രമണ പരമ്പര; പാകിസ്ഥാൻ്റെ ഭീകരവിരുദ്ധ പ്രവർത്തനങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ച് ചൈനീസ് സർക്കാർ
logo

ന്യൂസ് ഡെസ്ക്

Last Updated : 28 Aug, 2024 09:33 PM

പാകിസ്ഥാന്‍റെ പലഭാഗങ്ങളിലായി 38 സാധാരണക്കാരുടെ ജീവനെടുത്ത ബലൂച് വിഘടനവാദികളുടെ ആക്രമണങ്ങൾക്ക് പിന്നാലെയാണ് ചൈനയുടെ പ്രതികരണം

WORLD


പാകിസ്ഥാനിലെ ബലൂച് ആക്രമണ പരമ്പരയ്ക്ക് പിന്നാലെ പ്രതികരണവുമായി ചൈന. പാകിസ്ഥാൻ്റെ ഭീകരവിരുദ്ധ പ്രവർത്തനങ്ങൾക്ക് ചൈനീസ് സർക്കാർ പിന്തുണ പ്രഖ്യാപിച്ചു. ഇതിനിടെ രൂക്ഷമായ ആക്രമണങ്ങൾ  ഇനിയും നേരിടേണ്ടി വരുമെന്ന് ആക്രമത്തിൻ്റെ ഉത്തരവാദിത്തമേറ്റെടുത്ത ബലൂചിസ്ഥാൻ ലിബറേഷൻ ആർമി മുന്നറിയിപ്പ് നൽകി.

പാകിസ്ഥാന്‍റെ പലഭാഗങ്ങളിലായി 38 സാധാരണക്കാരുടെ ജീവനെടുത്ത ബലൂച് വിഘടനവാദികളുടെ ആക്രമണങ്ങൾക്ക് പിന്നാലെയാണ് ചൈനയുടെ പ്രതികരണം. ആക്രമണത്തെ അപലപിച്ച ചൈനീസ് വിദേശകാര്യ വക്താവ് ലിൻ ജിയാൻ ഭീകര പ്രവർത്തനങ്ങളെ ചെറുക്കുവാൻ പാകിസ്ഥാന് ശക്തമായ പിന്തുണ നൽകുമെന്ന് പ്രഖ്യാപിച്ചു. പാകിസ്ഥാനുമായി ചേർന്ന് ക്രമസമാധാനവും സുരക്ഷയും സംരക്ഷിക്കുവാൻ തയ്യാറാണെന്നും സന്നദ്ധത അറിയിച്ചു.


ALSO READ:  പാകിസ്ഥാനിലെ ഭീകരാക്രമണം: മരണസംഖ്യ 73 ആയി


ബലൂചിസ്താന്‍ പ്രവിശ്യയിലൊരുങ്ങുന്ന ചൈനയുടെ വമ്പന്‍ പദ്ധതിയായ ചൈന- പാകിസ്ഥാന്‍ സാമ്പത്തിക ഇടനാഴിയെ ചുറ്റിപ്പറ്റിയാണ് ആക്രമണ പരമ്പരകൾ അരങ്ങേറുന്നത്. പദ്ധതിയുടെ തുടക്കംമുതൽ ശക്തമായ എതിർപ്പ് പ്രകടിപ്പിച്ചിരുന്ന ബലൂച് വിഘടനവാദികൾക്ക് ചൈനയോടുള്ള വൈര്യമാണ് ആക്രമണത്തിന് പിന്നിൽ. സുരക്ഷ വിലയിരുത്തുന്നതിനായി ഉന്നത ചൈനീസ് സൈനിക ഉദ്യോഗസ്ഥർ കഴിഞ്ഞയാഴ്ച സാമ്പത്തിക ഇടനാഴി സന്ദർശിക്കുന്നതിനിടെയാണ് പാകിസ്ഥാന്‍റെ വിവിധയിടങ്ങളില്‍ ആസൂത്രിത ആക്രമണങ്ങൾ ഉണ്ടായത്. വാഹനങ്ങൾ തടഞ്ഞുനിർത്തി സാധാരണക്കാരെ വെടിവച്ചും കത്തിച്ചും കൊലപ്പെടുത്തുകയായിരുന്നു. മേഖലയിൽ സൈന്യം തെരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.


Also Read
user
Share This

Popular

NATIONAL
KERALA
വ്യക്തിഹത്യ നടത്തുന്നു, തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നു; പുഷ്പ 2 വിവാദത്തില്‍ വികാരഭരിതനായി അല്ലു അര്‍ജുന്‍