fbwpx
നടൻ മേഘനാദൻ അന്തരിച്ചു; സംസ്കാരം ഇന്ന് ഷൊർണൂരിലെ വീട്ടുവളപ്പിൽ
logo

ന്യൂസ് ഡെസ്ക്

Last Updated : 21 Nov, 2024 03:56 PM

സംസ്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് ഷൊർണൂരിലെ വീട്ടുവളപ്പിൽ വെച്ച് നടത്തും

KERALA


നിരവധി വില്ലൻ വേഷങ്ങളിലൂടെയും സ്വഭാവ നടനായും തിളങ്ങിയ പ്രശസ്ത നടൻ മേഘനാദൻ അന്തരിച്ചു. കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ആയിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ഈ മാസം ആറിനായിരുന്നു ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് ഷൊർണൂരിലെ വീട്ടുവളപ്പിൽ വെച്ച് നടത്തും.



നടൻ ബാലൻ കെ. നായരുടെ മകനാണ്. ഒട്ടേറെ സിനിമകളിൽ അഭിനയിച്ച മേഘനാദൻ്റെ ആദ്യ ചിത്രം 1983ൽ ഇറങ്ങിയ അസ്ത്രമാണ്. ചെങ്കോൽ, ഈ പുഴയും കടന്ന്, ഉത്തമൻ തുടങ്ങി 50ഓളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. 2016ൽ പുറത്തിറങ്ങിയ ആക്ഷൻ ഹീറോ ബിജുവിലെ മേഘനാഥന്റെ അഭിനയം പ്രേക്ഷക പ്രശംസയും നിരൂപക പ്രശംസയും പിടിച്ചുപറ്റി.


ALSO READ: പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ 70.07% പോളിങ്; വെണ്ണക്കരയിൽ ബിജെപി-കോൺഗ്രസ് സംഘർഷം



1996ൽ കമൽ സംവിധാനം ചെയ്ത 'ഈ പുഴയും കടന്ന്' എന്ന സിനിമയിൽ മേഘനാദൻ അവതരിപ്പിച്ച വില്ലൻ കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു. ചെന്നൈ ആശാൻ മെമ്മോറിയൽ അസോസിയേഷനിൽ നിന്നായിരുന്നു മേഘനാദൻ്റെ  പ്രാഥമിക വിദ്യാഭ്യാസം. സുസ്മിതയാണ് ഭാര്യ. പാർവതി എന്ന പേരിൽ ഒരു മകളുണ്ട്.


KERALA
സെക്രട്ടറിയേറ്റിലെ ശുചിമുറി ഉപയോഗിക്കുന്നതിനിടെ ക്ലോസറ്റ് പൊട്ടി; ജീവനക്കാരിക്ക് ഗുരുതര പരുക്ക്
Also Read
user
Share This

Popular

KERALA BYPOLL
NATIONAL
"സന്ദീപ് വാര്യർ കോൺഗ്രസിന് തിരിച്ചടിയായി, ബിജെപി കേന്ദ്രങ്ങളിൽ വോട്ട് വർധനവ്"; അവകാശവാദങ്ങളുമായി മുന്നണികൾ രംഗത്ത്