മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോഹ്ത്തഗി സിദ്ദീഖിന് വേണ്ടി ഹാജരാകും
ബലാത്സംഗ പരാതിയില്‍ സുപ്രീം കോടതിയെ സമീപിച്ച് നടന്‍ സിദ്ദീഖ്. സുപ്രീം കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. ഹൈക്കോടതി ഹര്‍ജി തള്ളിയതിനെ തുടര്‍ന്നാണ് സുപ്രീം കോടതിയെ സമീപിച്ചത്. മറ്റന്നാള്‍ ഹര്‍ജി പരിഗണിച്ചേക്കും. മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോഹ്ത്തഗി സിദ്ദീഖിന് വേണ്ടി ഹാജരാകും.
ALSO READ : ഇനി നിയമയുദ്ധം ! സിദ്ദീഖിനെതിരെ തടസഹര്‍ജിയുമായി സര്‍ക്കാരും; മുതിര്‍ന്ന അഭിഭാഷകര്‍ സുപ്രീംകോടതിയിലേക്ക്
അതേസമയം തന്റെ വാദം ഹൈക്കോടതി പരിഗണിച്ചില്ലെന്നും അതിജീവിത 8 വര്‍ഷത്തിന് ശേഷം ഉന്നയിക്കുന്ന ആരോപണം അടിസ്ഥാന രഹിതമാണെന്നും സിദ്ദീഖ് പറഞ്ഞു. ഭയം മൂലം പരാതി പറയാതിരുന്നുവെന്നത് അവിശ്വസനീയമാണ്. 2019 സോഷ്യല്‍ മീഡിയയില്‍ ആരോപണം ഉന്നയിച്ചപ്പോള്‍ ബലാത്സംഗം എന്ന് പറഞ്ഞിരുന്നില്ല. ഇക്കാര്യം ഹൈക്കോടതി പരിഗണിച്ചില്ലെന്നും സിദ്ദീഖ് പറഞ്ഞു.