പി.വി. അൻവറിൻ്റെ ആരോപണങ്ങൾക്കു പിന്നാലെയാണ് എഡിജിപിക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ അന്വേഷണം പ്രഖ്യാപിച്ചത്
എഡിജിപി അജിത് കുമാറിനെതിരെ അന്വേഷണം പ്രഖ്യാപിച്ചതിനു പിന്നാലെ അദ്ദേഹത്തെ ക്രമസമാധാന ചുമതലയിൽ നിന്നു മാറ്റും. പകരം ആരെന്ന് പ്രഖ്യാപിച്ചിട്ടില്ല. ജയിൽ മേധാവി ബൽറാം കുമാർ ഉപാധ്യായ, ക്രൈംബ്രാഞ്ച് മേധാവി എച്ച്. വെങ്കിടേഷ്, വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം തുടങ്ങിയവരുടെ പേരുകൾ പരിഗണനയിലുണ്ട്.
പി.വി. അൻവറിൻ്റെ ആരോപണങ്ങൾക്കു പിന്നാലെയാണ് എഡിജിപിക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ അന്വേഷണം പ്രഖ്യാപിച്ചത്. ഡിജിപിയുടെ നേതൃത്വത്തിൽ പരാതികൾ അന്വേഷിക്കും.