വീണ്ടും മത്സരിക്കുമോ? തീരുമാനിക്കേണ്ടത് പാർട്ടിയാണെന്നും അൻവറല്ലെന്നും പിണറായി വിജയന്‍‌
logo

ന്യൂസ് ഡെസ്ക്

Posted : 15 Jan, 2025 07:51 PM

യുഡിഎഫ് അനുവദിച്ചാൽ പിണറായി വിജയനെതിരെ മത്സരിക്കുമെന്ന അൻവറിൻ്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി

KERALA


2026 നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള സാധ്യത തള്ളാതെ മുഖ്യമന്ത്രി പിണറായി വിജയൻ. ഇക്കാര്യം തീരുമാനിക്കേണ്ടത് പാർട്ടിയാണെന്നും പി.വി. അൻവറല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. യുഡിഎഫ് അനുവദിച്ചാൽ പിണറായി വിജയനെതിരെ മത്സരിക്കുമെന്ന അൻവറിൻ്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. 

Also Read: "പുകഴ്ത്തൽ മാധ്യമങ്ങൾക്ക് വിഷമമുണ്ടാക്കും, വ്യക്തിപൂജയ്ക്ക് നിന്നു കൊടുക്കുന്നയാളല്ല"; സ്തുതിഗീത വിവാദത്തിൽ മറുപടി നൽകി മുഖ്യമന്ത്രി



75 വയസ് എന്ന പ്രായപരിധിയിൽ ഇളവ് നൽകിയതിനാലാണ് പിണറായി വിജയൻ സിപിഎം പോളിറ്റ് ബ്യൂറോയിൽ തുടരുന്നത്. മുഖ്യമന്ത്രിയായതിനാൽ ഈ സമ്മേളനത്തിലും ഇളവ് തുടരാനാണ് സാധ്യത. എന്നാൽ 2026ലെ നിയമസഭ തെരഞ്ഞെടുപ്പിൽ അദ്ദേഹം മത്സരിക്കുമോ എന്നത് ഏറെ നാളായി രാഷ്ട്രീയ കേരളത്തിലെ പ്രധാന ചർച്ചയാണ്.


Also Read: IMPACT | ആശങ്കകൾ പരിഹരിക്കാതെ മുന്നോട്ടു പോകില്ല; വനനിയമ ഭേദഗതി റദ്ദാക്കിയതായി മുഖ്യമന്ത്രി


പാർട്ടി തീരുമാനിക്കുമെന്ന് പറയുമ്പോൾ മത്സര രംഗത്തുണ്ടാകുമെന്ന സൂചനയാണ് മുഖ്യമന്ത്രി നൽകുന്നത്. അങ്ങനെയെങ്കിൽ മുഖ്യമന്ത്രിക്കസേരയിൽ തുടർച്ചയായി മൂന്നാംതവണയെന്ന റെക്കോർഡാകും പിണറായി ലക്ഷ്യമിടുന്നത്. വിവാദമായ ദ ഹിന്ദു അഭിമുഖത്തിലും പിണറായി വിജയൻ മത്സര സാധ്യത വ്യക്തമാക്കിയിരുന്നു. അഭിമുഖത്തിലെ മറ്റ് കാര്യങ്ങൾ തള്ളിക്കളഞ്ഞെങ്കിലും മത്സര സാധ്യത തള്ളിക്കളഞ്ഞിരുന്നില്ല. പാർട്ടിക്കുള്ളിൽ തനിക്കെതിരെ നീക്കങ്ങളുണ്ടെന്ന പ്രചരണങ്ങളെയും പിണറായി വിജയൻ തള്ളിക്കളയുന്നു. പാർട്ടി സമ്മേളനം തുടങ്ങുന്ന ഘട്ടത്തിൽ അൻവർ ഉയർത്തിവിടുമെന്ന് പ്രതീക്ഷിച്ച വിവാദങ്ങൾ കെട്ടടങ്ങിയ സാഹചര്യത്തിൽ വീണ്ടും മത്സര രംഗത്തിറങ്ങാനുള്ള സാധ്യതയുണ്ടെന്നാണ് പിണറായി വിജയന്‍റെ പ്രസ്താവനകള്‍ സൂചിപ്പിക്കുന്നത്.

KERALA
പുലിപ്പേടിയിൽ കാസർഗോഡ് ഇരിയണ്ണി; ശാശ്വത പരിഹാരം വേണമെന്ന് നാട്ടുകാർ
Also Read
Share This