fbwpx
തീയേറ്റർ റിലീസ് മെയ് ഒന്നിന്; റെക്കോർഡ് തുകയ്ക്ക് ഒടിടി ഡീൽ പൂർത്തിയാക്കി സൂര്യ-കാർത്തിക് സുബ്ബരാജ് ചിത്രം
logo

ന്യൂസ് ഡെസ്ക്

Last Updated : 15 Jan, 2025 10:16 PM

സൂര്യയുടെ 44-ാം ചിത്രമായി ഒരുങ്ങുന്ന സിനിമയാണ് റെട്രോ. പൂജ ഹെഗ്‍ഡെ നായികയാവുന്ന ചിത്രത്തില്‍ ജോജു ജോര്‍ജ്, ജയറാം, കരുണാകരന്‍, നാസര്‍, പ്രകാശ് രാജ്, സുജിത്ത് ശങ്കര്‍, തരക് പൊന്നപ്പ, തമിഴ്, കൃഷ്‍ണകുമാര്‍ ബാലസുബ്രഹ്‍മണ്യന്‍, പ്രേം കുമാര്‍ എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തുന്നു.

MOVIE


പ്രേക്ഷകർ ആവേശത്തോടെ കാത്തിരിക്കുന്ന തമിഴ് ചിത്രമാണ് റെട്രോ. കാർത്തിക് സുബ്ബരാജിൻ്റെ സംവിധാനത്തിൽ സൂര്യ നായകനായെത്തുന്ന ചിത്രം ഏറെ പ്രതീക്ഷകളോടെയാണ് റിലീസിനൊരുങ്ങുന്നത്. മെയ് ഒന്നിനാണ് റെട്രോ തീയേറ്ററുകളിലെത്തുക. എന്നാൽ ചിത്രത്തിന്റെ ഒടിടി ഡീലും ഇതിനോടകം പൂർത്തിയായെന്നാണ് റിപ്പോർട്ടുകൾ. നെറ്റ്ഫ്ലിക്സിനാണ് റെട്രോയുടെ ഒടിടി റൈറ്റ്സ്.80 കോടി രൂപയ്ക്കാണ് സിനിമയുടെ അവകാശം നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയത് എന്നാണ് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.


സൂര്യയുടെ 44-ാം ചിത്രമായി ഒരുങ്ങുന്ന സിനിമയാണ് റെട്രോ. പൂജ ഹെഗ്‍ഡെ നായികയാവുന്ന ചിത്രത്തില്‍ ജോജു ജോര്‍ജ്, ജയറാം, കരുണാകരന്‍, നാസര്‍, പ്രകാശ് രാജ്, സുജിത്ത് ശങ്കര്‍, തരക് പൊന്നപ്പ, തമിഴ്, കൃഷ്‍ണകുമാര്‍ ബാലസുബ്രഹ്‍മണ്യന്‍, പ്രേം കുമാര്‍ എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തുന്നു.


Also Read; ജയം രവി ഇനി രവി മോഹൻ; ഔദ്യോഗികമായി പേര് മാറ്റം അറിയിച്ച് തമിഴ് നടന്‍


കഴിഞ്ഞ മാസമായിരുന്നു സിനിമയുടെ ടൈറ്റിൽ റിലീസ് ചെയ്തത്.2 ഡി എന്‍റര്‍ടെയ്ന്‍‍മെന്‍റ് നിര്‍മിക്കുന്ന ചിത്രത്തിന്റെ സഹനിര്‍മ്മാണം രാജശേഖര്‍ കര്‍പ്പൂരസുന്ദരപാണ്ഡ്യന്‍, കാര്‍ത്തികേയന്‍ സന്താനം എന്നിവരാണ്. ശ്രേയസ് കൃഷ്‍ണയാണ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. സന്തോഷ് നാരായണനാണ് സംഗീത സംവിധാനം.

സൂര്യ നായകനായെ ഏറ്റവും ഒടുവിലെത്തിയ ചിത്രം കങ്കുവ ആണ്. ആഗോള തലത്തിൽ 100 കോടി ക്ലബ്ബിലെത്തിയെങ്കിലും ചിത്രം പ്രതീക്ഷിച്ച വിജയം നേടിയിരുന്നില്ല. സിരുത്തൈ ശിവയാണ് ചിത്രത്തിൻ്റെ സംവിധായകൻ.

KERALA
വനനിയമ ഭേദഗതി കാലോചിതമായിരുന്നു, കർഷകരെയും ജനങ്ങളെയും ദ്രോഹിക്കുകയല്ല സർക്കാർ ലക്ഷ്യം: എ.കെ. ശശീന്ദ്രന്‍
Also Read
user
Share This

Popular

WORLD
KERALA
WORLD
ഗാസയില്‍ വെടിനിർത്തല്‍ യാഥാർഥ്യമായി? കരാറിലെത്തിയതായി ഇസ്രയേലും ഹമാസും; ഔദ്യോഗിക പ്രഖ്യാപനം ഉടന്‍