താഴേക്കു പതിച്ചത് 26 ‌ാം നിലയിൽ നിന്ന്; പതിനഞ്ചുകാരൻ ഫ്ലാറ്റിൽ നിന്ന് വീണുമരിച്ചു
logo

ന്യൂസ് ഡെസ്ക്

Last Updated : 15 Jan, 2025 10:13 PM

ഇരുമ്പനത്ത് ചോയ്സ് ടവറിലെ ഇരുപത്തിയാറാം നിലയിൽ നിന്നാണ് കുട്ടി വീണത്

KERALA


എറണാകുളം തൃപ്പൂണിത്തുറയിൽ ഫ്ലാറ്റിൽ നിന്നും വീണ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. തൃപ്പൂണിത്തുറ ചോയ്സ് പാരഡൈസിൽ താമസിക്കുന്ന സലീം റജീന ദമ്പതികളുടെ മകൻ മിഹിർ അഹമ്മദ് (15) ആണ് ഫ്ലാറ്റിൻ്റെ 26-ാം നിലയിൽ നിന്ന് വീണ് മരിച്ചത്. ഫ്ലാറ്റിൻ്റെ പൊതു ഏരിയയിലുള്ള ജനലിൽ കൂടി വീണ വിദ്യാർത്ഥി രണ്ടാം നിലയുടെ സമീപമുള്ള റൂഫ് ടോപ്പിലേയ്ക്ക് വീഴുകയായിരുന്നു.


തൽക്ഷണം മരണപ്പെട്ട കുട്ടിയുടെ മൃതദേഹം അഗ്നിശമന രക്ഷാസേനയെത്തിയാണ് മാറ്റിയത്. തിരുവാണിയൂർ ഗ്ലോബൽ സ്കൂളിലെ 9-ാം ക്ലാസ് വിദ്യാർത്ഥിയാണ്. സ്കൂൾ വിട്ട് 3 ഓടെ വീട്ടിലെത്തിയ വിദ്യാർത്ഥി 3.50 ഓടെ താഴേയ്ക്ക് ചാടുകയായിരുന്നുവെന്ന് പറയുന്നു. തൃപ്പൂണിത്തുറ താലൂക്കാശുപത്രി മോർച്ചറിയിലുള്ള മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറും.

Share This