ഏത് നിയമവും മനുഷ്യർക്ക് വേണ്ടിയാണെന്നാണ് സർക്കാർ നിലപാട്. വന്യജീവിആക്രമണത്തിൽ നിന്ന് മനുഷ്യരെ സംരക്ഷിക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.
വന നിയമ ഭേദഗതി പിൻവലിച്ചതിൽ മുഖ്യമന്ത്രിക്ക് നന്ദിയെന്ന് തലശ്ശേരി ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി. സർക്കാരിന്റെ തീരുമാനത്തിൽ ആശ്വാസവും സന്തോഷവുമുണ്ട്.മലയോര കർഷകരുടെ ആശങ്കകളെ സർക്കാർ ഗൗരവത്തിലെടുത്തുവെന്നും ബിഷപ്പ് പറഞ്ഞു. സർക്കാരിൻ്റേത് ജനപക്ഷത്ത് നിൽക്കുന്ന നിലപാടായി കാണുന്നു. സർക്കാരിന്റെ ആത്മാർഥതയെ സംശയിക്കേണ്ടതില്ലെന്നും പാംപ്ലാനി കൂട്ടിച്ചേർത്തു.
വനനിയമ ഭേദഗതി റദ്ദാക്കിയതായി മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചിരുന്നു. ആശങ്കകൾ പരിഹരിക്കാതെ വനനിയമഭേദഗതി നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. കരടിന് തുടക്കമിട്ടത് യുഡിഎഫ് സർക്കാരാണ്. ഏത് നിയമവും മനുഷ്യർക്ക് വേണ്ടിയാണെന്നാണ് സർക്കാർ നിലപാട്. വന്യജീവിആക്രമണത്തിൽ നിന്ന് മനുഷ്യരെ സംരക്ഷിക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.
Also Read; IMPACT | ആശങ്കകൾ പരിഹരിക്കാതെ മുന്നോട്ടു പോകില്ല; വനനിയമ ഭേദഗതി റദ്ദാക്കിയതായി മുഖ്യമന്ത്രി
ഇക്കാര്യത്തിൽ നിലവിൽ നിരവധി ആശങ്കകൾ നിലവിലുണ്ട്. ഇത് പരിഹരിക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ജനങ്ങളെ ആശങ്കപ്പെടുത്തുന്നതോ ഭയപ്പെടുത്തുന്നതോ ആയ ഒരു ഭേദഗതിയും ഉണ്ടാകില്ല.വനനിയമ ഭേദഗതി തുടരാൻ ആഗ്രഹിക്കുന്നില്ല.വന നിയമഭേദഗതി റദ്ദാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
കടുവയും പുലിയും നാട്ടിലിറങ്ങിയാൽ ആറംഗസമിതി കാര്യങ്ങൾ പരിശോധിക്കണമെന്നാണ്. അതുവരെ പുലി അവിടെ നിൽക്കണം എന്നാണ് നിയമം പറയുന്നതെന്നും മുഖ്യമന്ത്രി പരിഹസിച്ചു. ജനങ്ങൾക്ക് എതിരായ ഒന്നും ഉണ്ടാകില്ലെന്ന് വനം മന്ത്രി ആദ്യം മുതൽ പറയുന്നുണ്ടായിരുന്നു. എല്ലാക്കാലത്തും മലയോര ജനങ്ങൾക്കൊപ്പമാണ് നിന്നിട്ടുള്ളതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.