fbwpx
ഫെൻജൽ ഭീതിയൊഴിയുന്നു; ദുരിതം ഒഴിയാതെ തമിഴ്നാട്, വിവിധ മേഖലകളിൽ റെഡ് അലേർട്ട്
logo

ന്യൂസ് ഡെസ്ക്

Last Updated : 03 Dec, 2024 09:14 PM

വിഴുപ്പുരം, തിരുവണ്ണാമലെ, കള്ളക്കുറിച്ചി, കൃഷ്ണഗിരി, റാണിപേട്ട്, തിരിപ്പത്തൂർ, സേലം തുടങ്ങിയ മേഖലകളെ പ്രളയം കാര്യമായി ബാധിച്ചു. പതിമൂന്ന് ജീവനുകളാണ് ഇതുവരെ മഴക്കെടുതിയിൽ പൊലിഞ്ഞത്.

NATIONAL


ഫെൻജൽ ഭീതി ഒഴിഞ്ഞെങ്കിലും മഴ സൃഷ്ടിച്ച ദുരിതമൊഴിഞ്ഞില്ല, തമിഴ്‌നാട്ടിൽ.. പ്രളയം 1.5 കോടി ജനങ്ങളെ ബാധിച്ചു.. പേമാരിയിൽ സംസ്ഥാനത്ത് 13 പേർ മരിച്ചപ്പോൾ 2.11 ലക്ഷം ഹെക്ടർ കൃഷിയിടങ്ങളേയും മഴ ബാധിച്ചു. ചില മേഖലകളിൽ ഇപ്പോഴും റെഡ് അലേർട്ട് തുടരുകയാണ്.

തമിഴ്‌നാട്ടിലും പുതുച്ചേരിയിലും കനത്ത നാശം വിതച്ചാണ് ഫെൻജൽ ചുഴലിക്കാറ്റ് കടന്നുപോയത്. തമിഴ്‌നാട്ടിലെ പതിനാല് ജില്ലകളിലായി 1.5 കോടിയോളം ആളുകളെ പ്രളയം ബാധിച്ചു. 2.11 ലക്ഷം ഹെക്ടർ കൃഷിയിടങ്ങളും നശിച്ചു. വിഴുപ്പുരം, തിരുവണ്ണാമലെ, കള്ളക്കുറിച്ചി, കൃഷ്ണഗിരി, റാണിപേട്ട്, തിരിപ്പത്തൂർ, സേലം തുടങ്ങിയ മേഖലകളെ പ്രളയം കാര്യമായി ബാധിച്ചു. പതിമൂന്ന് ജീവനുകളാണ് ഇതുവരെ മഴക്കെടുതിയിൽ പൊലിഞ്ഞത്. 

തിരുവണ്ണാമലെയില്ലുണ്ടായ ഉരുള്‍പ്പൊട്ടലിൽ ഒരു കുടുംബത്തിലെ ഏഴ് പേർ മരിച്ചു. വിഴുപ്പുരവും കടലൂരും മഴക്കെടുതിയില്‍ നിന്ന് മുക്തമായിട്ടില്ല.. 2,400 ലധികം കുടിലുകളും 700 ലധികം വീടുകളും നശിച്ചു. വാഹനങ്ങള്‍ ഒഴുകിപ്പോയി. കൃഷ്ണഗിരി, ധർമ്മപുരി ജില്ലകൾ വെള്ളത്തിലായി. 15 മണിക്കൂറോളം തുടര്‍ച്ചയായി മഴ പെയ്തു ഈ മേഖലയിൽ. പുതുച്ചേരിയിൽ കഴിഞ്ഞദിവസം ഒറ്റ രാത്രി 50 സെൻ്റീമീറ്റർ മഴയാണ് രേഖപ്പെടുത്തിയത്.

Also Read; ഫെൻജൽ ചുഴലിക്കാറ്റ്: തമിഴ്‌നാട്ടിൽ കനത്ത മഴ തുടരുന്നു; പുതുച്ചേരിയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

ആന്ധ്രാ തീരത്തും മഴ ഒഴിഞ്ഞില്ല. ഇന്നലെ പെയ്ത കനത്തമഴയിൽ തിരുപ്പതി, നെല്ലൂർ, കടപ്പ, ചിറ്റൂർ ജില്ലകളിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലായി. മേഖലയിൽ വ്യാപക കൃഷിനാശമാണ് സംഭവിച്ചത്. കർണാടകയിലും പലയിടത്തും മഴ കനത്തു. ബെംഗളൂരു നഗരത്തെ മഴ സാരമായി ബാധിച്ചു.  ദക്ഷിണ കന്നഡ, ഉഡുപ്പി ജില്ലകളിൽ ഓറഞ്ച് അലേർട്ടാണ്..

ചുഴലിക്കാറ്റ് ഭീതി ഒഴിഞ്ഞെങ്കിലും തമിഴ്‌നാട്ടിൽ കനത്തമഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്. നീലഗിരി, കോയമ്പത്തൂർ ജില്ലകളിൽ റെഡ് അലർട്ട് തുടരുകയാണ്. ഈറോഡ്, തിരുപ്പൂർ, ഡിണ്ടിഗൽ, തേനി ജില്ലകളിൽ ശക്തമായ മഴ മുന്നറിയിപ്പുണ്ട്. മഴക്കെടുതിയിൽ മുഖ്യമന്ത്രി എം കെ സ്റ്റാലിനെ നേരിട്ട് വിളിച്ച് പ്രധാനമന്ത്രി അടിയന്തര സഹായം ഉറപ്പ് നൽകി.. 2000 കോടി രൂപയുടെ സഹായം വേണമെന്നാവശ്യപ്പെട്ട് നേരത്തെ സ്റ്റാലിൻ പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു.

NATIONAL
ലഹരിക്കേസ്; തമിഴ് നടൻ മൻസൂർ അലി ഖാന്‍റെ മകൻ അറസ്റ്റിൽ
Also Read
user
Share This

Popular

KERALA
NATIONAL
'സഗൗരവം' യു.ആര്‍. പ്രദീപ്, 'ദൈവനാമത്തില്‍' രാഹുല്‍ മാങ്കൂട്ടത്തില്‍; പുതിയ എംഎല്‍എമാര്‍ സത്യപ്രതിജ്ഞ ചെയ്തു