fbwpx
പ്രധാന പോരാട്ടം ബിജെപിക്കും ആർഎസ്എസിനും എതിരെ, പുതിയ പ്രഖ്യാപനങ്ങൾ ഏറെ,മാറ്റങ്ങൾ പ്രതീക്ഷിച്ച് കോൺഗ്രസ്
logo

ന്യൂസ് ഡെസ്ക്

Posted : 10 Apr, 2025 06:46 AM

രാഹുൽ ഗാന്ധിയുടെ നയങ്ങൾ ഉൾക്കൊള്ളുന്ന പ്രമേയത്തിനൊപ്പം പാർട്ടിയെ പുനരുജ്ജീവിപ്പിക്കാനുള്ള നിർദേശങ്ങളുള്ള സച്ചിൻ പൈലറ്റിന്റെ പ്രമേയവും സമ്മേളനത്തിൽ അവതരിപ്പിച്ചു. ശശി തരൂരിന്റെ പിന്തുണയോടെയാണ് പ്രമേയം അവതരിപ്പിക്കപ്പെട്ടത്.

NATIONAL


രണ്ടാം സ്വാതന്ത്ര്യസമരത്തിന് തുടക്കം കുറിക്കുകയാണെന്നായിരുന്നു സബർമതിയിലെ സമ്മേളന വേദിയിൽ കോൺഗ്രസ് അധ്യക്ഷന്റെ ആഹ്വാനം. ബിജെപിയേയും ആർഎസ്എസിനെയും കടന്നാക്രമിക്കുന്ന പ്രമേയവും സമ്മേളനം പാസ്സാക്കി. അപ്പോഴും, പ്രതീക്ഷയുടെ പാർട്ടിയാകണം എന്ന തരൂരിന്റെ പ്രമേയത്തിന്റെ അന്തഃസത്തയും സമ്മേളനം ഉൾക്കൊണ്ടു.. പുതിയ പ്രഖ്യാപനങ്ങൾ കോൺഗ്രസിൽ മാറ്റങ്ങളുണ്ടാക്കുമോ? കോൺഗ്രസിന്റെ ഈ നീക്കത്തിന് ബിജെപിയുടെ ബദൽ എന്താകും?

ജാതി സെൻസസ്, ആർ എസ് എസിനെതിരെയുള്ള വിമർശനം. മോദി സർക്കാരിന്റെ വീഴ്ചകൾ എണ്ണിപ്പറഞ്ഞുള്ള വിലയിരുത്തൽ എന്നീ സ്ഥിരം പല്ലവി തന്നെയാണ് രണ്ട് ദിവസത്തെ അഹമ്മദാബാദ് സമ്മേളനത്തിൽ ഉയർന്നുകേട്ടത്. ഇവയടങ്ങുന്ന പ്രമേയമാണ് സമ്മേളനത്തിൽ അംഗീകരിക്കപ്പെട്ടതും. പഴയ പല്ലവികൾ ആവർത്തിക്കുമ്പോഴും പുതിയ ചിലതും പ്രത്യക്ഷപ്പെട്ടു. ഇതുവരെ കോൺഗ്രസ് സ്വീകരിച്ച് പോന്ന മൃദു ഹിന്ദുത്വ സമീപനം പതിയെ കൈവിടുകയാണ്. അതിന് പകരമായി ദളിത്, പിന്നാക്ക വിഭാഗങ്ങളെയും ന്യൂനപക്ഷങ്ങളെയും ഒപ്പം നിർത്താനാണ് ശ്രമം. ഇത് വ്യക്തമാക്കുന്നതായിരുന്നു രാഹുൽ ഗാന്ധിയുടെ വാക്കുകൾ.


Also Read;ബിഹാറിൽ ഇടിമിന്നലേറ്റ് 13 മരണം; നാല് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി നിതീഷ് കുമാർ


രാഹുൽ ഗാന്ധിയുടെ നയങ്ങൾ ഉൾക്കൊള്ളുന്ന പ്രമേയത്തിനൊപ്പം പാർട്ടിയെ പുനരുജ്ജീവിപ്പിക്കാനുള്ള നിർദേശങ്ങളുള്ള സച്ചിൻ പൈലറ്റിന്റെ പ്രമേയവും സമ്മേളനത്തിൽ അവതരിപ്പിച്ചു. ശശി തരൂരിന്റെ പിന്തുണയോടെയാണ് പ്രമേയം അവതരിപ്പിക്കപ്പെട്ടത്.


തരൂർ പിന്തുണച്ച പ്രമേയത്തിന്റെ ഉള്ളടക്കവും എല്ലാ വിഭാഗങ്ങളെയും ഉൾക്കൊണ്ട് നീങ്ങുക എന്നത് തന്നെയായിരുന്നു.. 2004ൽ ലഭിച്ച വോട്ടുകൾ തിരികെ നേടുന്നതിനായുള്ള ശ്രമങ്ങൾ വേണമെന്ന ആശയവും പാർട്ടി ഔദ്യോഗികമായി അവതരിപ്പിച്ച പ്രമേയത്തിൽ ഉൾപ്പെടുന്നു. സാബർമതി തീരത്ത് നിന്ന് കോൺഗ്രസ് വീണ്ടും ഉയർത്തെഴുന്നേൽക്കാനുള്ള ശ്രമത്തിലാണ്. പിണങ്ങി നിന്ന നേതാക്കളെ ഇണക്കി ഒപ്പം ചേർത്തുനിർത്തി, പാര്‍ട്ടിക്കായി പണിയെടുക്കാന്‍ തയ്യാറാകാത്തവര്‍ വിരമിക്കണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുൻ ഖർഗെയുടെ വാക്കുകൾ സൂചിപ്പിച്ചതും അതുതന്നെയാണ്.


MALAYALAM MOVIE
അവനെ വേട്ടയാടാൻ തുടങ്ങിയിട്ട് നാൾ ഏറെയായി, ഓടി രക്ഷപ്പെട്ടത് ആരോ ഉപദ്രവിക്കാൻ വരുന്നുവെന്ന് കരുതി: ഷൈൻ ടോമിൻ്റെ അമ്മ ന്യൂസ് മലയാളത്തോട്
Also Read
user
Share This

Popular

WORLD
WORLD
ഇന്ന് ദുഃഖവെള്ളി; ക്രിസ്തുവിൻ്റെ പീഢാനുഭവ സ്മരണ പുതുക്കി വിശ്വാസികൾ, ക്ഷമയുടെ സന്ദേശം പങ്കുവെച്ച് ആർച്ച്ബിഷപ് വർഗീസ് ചക്കാലക്കൽ