fbwpx
"മതന്യൂനപക്ഷങ്ങളുടെ ഹൃദയത്തിൽ മുഖ്യമന്ത്രിയുടെ സ്ഥാനം ഇല്ലാതാക്കാൻ ഗൂഢശ്രമം, അൻവർ ഇതിലെ അവസാനകണ്ണി"
logo

ന്യൂസ് ഡെസ്ക്

Last Updated : 01 Oct, 2024 11:41 AM

ആർഎസ്എസുകാർ തലയ്ക്ക് വിലയിട്ട പിണറായിയെയാണ് സംഘപരിവാറിൻ്റെ ആളായി ചിത്രീകരിക്കാൻ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു

KERALA


അൻവർ ഉയർത്തിയ ആരോപണങ്ങളിൽ സർക്കാർ ശക്തമായ നടപടി സ്വീകരിക്കുമെന്ന് സിപിഎം നേതാവ് എ.കെ ബാലൻ. സർക്കാർ സഹകരിക്കുന്നില്ലെന്നാണ് അൻവറിൻ്റെ ആരോപണം. ആർഎസ്എസുകാർ തലയ്ക്ക് വിലയിട്ട പിണറായിയെയാണ് സംഘപരിവാറിൻ്റെ ആളായി ചിത്രീകരിക്കാൻ ശ്രമിക്കുന്നത്. മതന്യൂനപക്ഷങ്ങളുടെ ഹൃദയത്തിൽ വലിയ സ്ഥാനം പിണറായിക്കുണ്ട്. ഇതില്ലാതാക്കാനുള്ള ഗൂഢശ്രമമാണ് നടക്കുന്നതെന്നും അതിൻ്റെ അവസാനത്തെ കണ്ണിയാണ് അൻവറെന്നും എ.കെ.ബാലൻ പറഞ്ഞു.


മുഖ്യമന്ത്രിയുടെ അഭിമുഖത്തിലെ മലപ്പുറം സംബന്ധിച്ച പരാമർശത്തെ വക്രീകരിച്ചുകൊണ്ടുള്ള പ്രചരണമാണ് നടക്കുന്നത്. ഒരു പ്രത്യേക വിഭാഗത്തിൻ്റെ വിശ്വാസ്യതയെ ദുരുപയോഗം ചെയ്യുന്നു. ഹിന്ദു പത്രത്തിൽ പ്രസിദ്ധീകരിച്ച അഭിമുഖം ഒന്നുകൂടി വായിക്കണമെന്ന് ബാലൻ പറഞ്ഞു. സംഘപരിവാരിനെതിരെ രൂക്ഷമായ ഭാഷയിലാണ് മുഖ്യമന്ത്രി പ്രതികരിക്കുന്നത്. കരിപ്പൂരിൽ നിന്ന് സ്വർണം പിടിച്ചാൽ പിന്നെ മലപ്പുറം എന്നല്ലേ പറയേണ്ടത്? തിരുവനന്തപുരത്ത് നിന്ന് സ്വർണം പിടിച്ചാൽ തിരുവനന്തപുരത്തെ അപമാനിക്കലാണോയെന്ന് എ. കെ ബാലൻ ചോദിച്ചു.


Also Read; അൻവർ പാർട്ടിയേയും മുന്നണിയേയും അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നു; ചില ആരോപണങ്ങൾ അടിസ്ഥാനരഹിതം: എം.വി. ഗോവിന്ദൻ


സ്വർണം മുഴുവൻ കമലയും വീണയും കൊണ്ടുപോയന്നല്ലേ ബിജെപി പറഞ്ഞ് നടന്നിരുന്നത്. ഇപ്പോൾ എന്തായെന്നും എ.കെ. ബാലൻ ചോദിച്ചു. കോടിയേരിയുടെ അന്ത്യയാത്രയുമായി ബന്ധപ്പെട്ട് ശത്രുക്കൾ തെറ്റായ പ്രചരണം നടത്തി. ഇപ്പോൾ അത് ഏറ്റുപിടിക്കാൻ ചിലർ രംഗത്തുവന്നിരുന്നു. എന്ത് വൃത്തികേടും പറയാമെന്നാണ് അവർ കരുതുന്നത്. അദ്ദേഹത്തോട് പാർട്ടി നീതി കാണിച്ചില്ലെന്ന പ്രചരണം നുണയാണ്. മാതൃക കമ്മ്യൂണിസ്റ്റായിരുന്നു കോടിയേരി ബാലകൃഷ്ണനെന്നും അദ്ദേഹം പറഞ്ഞു.

KERALA
ബാലരാമപുരം സമാധി കേസ്; സ്ഥലം പൊളിച്ചു പരിശോധിക്കണം, കലക്ടർക്ക് റിപ്പോർട്ട്‌ നൽകി പൊലീസ്
Also Read
user
Share This

Popular

KERALA
WORLD
കേട്ടപ്പോള്‍ ദുഃഖം തോന്നി, സംഭവിക്കാന്‍ പാടില്ലാത്തത്; പത്തനംതിട്ടയില്‍ കായികതാരം പീഡനത്തിനിരയായതില്‍ മന്ത്രി ചിഞ്ചുറാണി