fbwpx
ഹിറ്റ്ലറുടെ ഭരണകാലത്ത് അമ്മയുടെ മുത്തച്ഛൻ പോരാടി; സമൂഹമാധ്യമങ്ങളിൽ ചർച്ചയായി ആലിയ ഭട്ടിൻ്റെ ജർമൻ വേരുകൾ
logo

ന്യൂസ് ഡെസ്ക്

Last Updated : 11 Nov, 2024 08:08 PM

ബോളിവുഡ് താരം ആലിയ ഭട്ടിന്‍റെ മുതുമുത്തച്ഛൻ കാൾ ഹോസ്ലർ നാസി ജർമനിയിൽ ഹിറ്റ്ലറുടെ ഭരണത്തിനെതിരായി പോരാടിയ ഫാഷിസ്റ്റ് വിരുദ്ധനായിരുന്നു എന്ന വാർത്ത അടുത്ത കാലത്താണ് സമൂഹമാധ്യമങ്ങളിൽ ചർച്ചയായത്

WORLD


ബോളിവുഡ് സൂപ്പർതാരം ആലിയ ഭട്ടിൻ്റെ ജർമൻ വേരുകളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ ചർച്ച. ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരം തൻ്റെ ജർമൻ ബന്ധം വെളിപ്പെടുത്തിയത്. ജർമനിയിൽ ഹിറ്റ്ലറുടെ ഭരണകാലത്ത് അമ്മയുടെ മുത്തച്ഛൻ പോരാടിയതായും ആലിയ ഭട്ട് വെളിപ്പെടുത്തിയിരുന്നു.

ബോളിവുഡ് താരം ആലിയ ഭട്ടിന്‍റെ മുതുമുത്തച്ഛൻ കാൾ ഹോസ്ലർ നാസി ജർമനിയിൽ ഹിറ്റ്ലറുടെ ഭരണത്തിനെതിരായി പോരാടിയ ഫാഷിസ്റ്റ് വിരുദ്ധനായിരുന്നു എന്ന വാർത്ത അടുത്ത കാലത്താണ് സമൂഹമാധ്യമങ്ങളിൽ ചർച്ചയായത്. ആലിയ ഭട്ട് തന്‍റെ ജർമൻ ബന്ധം വിശദീകരിച്ച സമയത്താണ് അവരുടെ മാതാവിന്‍റെ മുതുമുത്തച്ഛനായ കാൾ ഹോസ്ലറും, അദ്ദേഹത്തിന്‍റെ നാസി വിരുദ്ധ പോരാട്ടവും ചർച്ചയായത്. ജർമനിയുടെ ഇരുണ്ട കാലത്തിൽ അമ്മയുടെ മുതുമുത്തച്ഛൻ ഉൾപ്പെടെയുള്ളവർ നിർണായക സേവനം നടത്തിയെന്ന് ആലിയ ഭട്ട് വെളിപ്പെടുത്തി. ബോളിവുഡ് താരത്തിൻ്റെ ജർമൻ വേരുകൾ പുറത്തുവരുമ്പോൾ ജർമനിയുടെ ഭീതി പടർത്തിയ ചരിത്രം കൂടിയാണ് കടന്നുവരുന്നത്.


ALSO READ: 'എന്റെ കഥകള്‍ക്കെപ്പോഴും ത്രില്ലര്‍ സ്വഭാവമുണ്ട്'; അഭിലാഷ് പിള്ള അഭിമുഖം


ജർമനിയിലെ നാസി വിരുദ്ധ പോരാട്ടത്തിൽ തൂലികയായിരുന്നു കാൾ ഹോസ്ലറുടെ ആയുധം. നാസി ഭരണത്തിനെതിരെ ഒളിയിടത്തിൽ നിന്ന് അദ്ദേഹം പത്രപ്രവർത്തനത്തിൽ ഏർപ്പെടുകയും നാസി വിരുദ്ധ പ്രചരണം നടത്തുകയും ചെയ്തിരുന്നു. ആശയങ്ങൾ കൊണ്ട് ഹിറ്റ്ലർ വിരുദ്ധ മനോഭാവം സൃഷ്ടിക്കാൻ അതിന് കഴിഞ്ഞിട്ടുണ്ട്. ഇതിന് ശിക്ഷയായി ഹിറ്റ്ലറുടെ കോൺസെൻട്രേഷൻ ക്യംപുകളിൽ രണ്ട് വർഷത്തോളമാണ് മുതുമുത്തച്ഛൻ തടവിലാക്കപ്പെട്ടതെന്ന് ആലിയയുടെ അമ്മയും വെളിപ്പെടുത്തി.

ജൂതനല്ലെങ്കിലും ഫാസിസത്തെ മുതുമുത്തച്ഛൻ എതിർത്തിരുന്നു. രണ്ട് വർഷത്തെ ക്രൂരപീഡനങ്ങൾക്ക് ശേഷം തടവിൽ നിന്ന് മോചിക്കപ്പെട്ടെങ്കിലും കുടുംബത്തിന് ജർമനിയിൽ തുടരാനായില്ല. രണ്ടാം ലോക മഹായുദ്ധം പൊട്ടിപ്പുറപ്പെട്ടപ്പോൾ കുടുംബം ഇംഗ്ലണ്ടിലേക്ക് മാറി. 1937 കാലഘട്ടത്തിൽ ഇംഗ്ലണ്ടിൽ തന്‍റെ അമ്മയുടെ കുടുംബം അഭയം പ്രാപിച്ചതായി താരത്തിൻ്റെ പിതാവും സംവിധായകനുമായ മഹേഷ് ഭട്ടും വ്യക്തമാക്കിയിരുന്നു. ബോളിവുഡ് താരം തൻ്റെ കുടുംബത്തിൻ്റെ ജർമൻ വേരുകൾ വെളിപ്പെടുത്തിയപ്പോൾ, ഒരു കാലഘട്ടത്തിൻ്റെ മുഴുവൻ ഉണങ്ങാത്ത മുറിവുകളും ഒപ്പം പൂർവികരുടെ പോരാട്ടവീര്യത്തിൻ്റെയും ചരിത്രം കൂടിയാണ് വെളിവായത്.


ALSO READ: 'സൂക്ഷ്മദര്‍ശിനി എന്ന പേരിലുണ്ട് സിനിമ മൊത്തം'; എം.സി. ജിതിന്‍ അഭിമുഖം


Also Read
user
Share This

Popular

KERALA
KERALA
മലയാളത്തിന്റെ മഞ്ഞ് കാലം മാഞ്ഞു; എംടിയെ യാത്രയാക്കി കേരളം