fbwpx
അഡ്ജസ്റ്റ് ചെയ്താൽ സിനിമയിൽ അവസരം തരാം; സംവിധായകൻ ആർ.എസ്. വിമലിനെതിരെ മീ ടൂ ആരോപണം
logo

ന്യൂസ് ഡെസ്ക്

Last Updated : 27 Aug, 2024 12:00 AM

ജീവിക്കാൻ എല്ലാ സൗകര്യവും ഒരുക്കിത്തരുമെന്നാണ് ഇത്തരക്കാർ വാഗ്ദാനം ചെയ്യുന്നതെന്നും യുവതി പറഞ്ഞു

MALAYALAM MOVIE


സംവിധായകൻ ആർ.എസ്. വിമലിനെതിരെ ആരോപണവുമായി യുവതി. ചെന്നൈയിലേക്ക് വരുമോയെന്നും അഡ്ജസ്റ്റ് ചെയ്താൽ പണവും പ്രശസ്തിയും തരാമെന്നും വാഗ്ദാനം ചെയ്തെന്നാണ് ഫേസ്ബുക്ക് കുറിപ്പിലൂടെ അനൂജയുടെ ആരോപണം. എല്ലാവരും ആവശ്യപ്പെടുന്നത് അഡ്ജ്സ്റ്റ് ചെയ്യാനാണെന്നും ജീവിക്കാൻ എല്ലാ സൗകര്യവും ഒരുക്കിത്തരും എന്നുമാണ് ഇത്തരക്കാർ വാഗ്ദാനം ചെയ്യുന്നതെന്നും അനൂജ ന്യൂസ് മലയാളത്തോട് പറഞ്ഞു.

സിനിമയിൽ നിന്നുള്ള സ്ത്രീകൾക്ക് മാത്രമല്ല, പുറത്തുനിന്നുള്ള സ്ത്രീകൾക്കും അതിക്രമം നേരിടുന്നുണ്ടെന്ന് നേരത്തെ നടൻ തിലകൻ്റെ മകൾ സോണിയ തിലകൻ പറഞ്ഞിരുന്നു. അതിനെ സാധൂകരിക്കുന്നതാണ് ഇപ്പോൾ യുവതിയുടെ വെളിപ്പെടുത്തൽ.

READ MORE: 'മനുഷ്യനല്ല, രാക്ഷസനാണ് അയാള്‍'; സംവിധായകന്‍ തുളസീദാസിനെതിരെ നടി ഗീതാ വിജയന്‍

അനുജയുടെ ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം

എനിക്കും ഉണ്ട് പറയാൻ സിനിമയിലെ ചൂഷണം....
ചൂഷണം എന്നല്ല ശ്രമം എന്നു പറയാം....
വല്ല വീട്ടിലും പാത്രം കഴുകാൻ നടന്ന നിനക്കോ എന്ന് വേണമെങ്കിൽ ചോദിക്കാം... നിർഭാഗ്യവാശാൽ അതേ എന്ന് തന്നെയാണ് ഉത്തരം..
വർഷങ്ങൾക്ക് മുന്നേ ആണ് കേട്ടോ...
കുറച്ചു ഏറെ വർഷം മുന്നേ ആണ്...
ഞാൻ വീട് വിട്ട് ഇറങ്ങി തിരുവനന്തപുരത്തു ഓരോ വീടുകളിൽ ജോലിക്ക് പോകുന്ന കാലത്താണ് എന്ന് നിന്റെ മൊയ്‌ദീൻ സംവിധായകൻ വിമൽ R S ന്റെ വീട്ടിൽ ഏജൻസി വഴി ജോലിക്ക് എത്തിയത്...
ഒരു ഫ്ലാറ്റ് ആയിരുന്നു അത്...
അത്ര വലിയ സൗകര്യം ഒന്നും ഇല്ലാത്തത് കൊണ്ട് തന്നെ അടുക്കളയിൽ ആയിരുന്നു എന്റെ ഉറക്കം...
ആകെ രണ്ടോ മൂനോ ദിവസമേ ഞാൻ അവിടെ ഉണ്ടായിരുന്നുള്ളൂ...
ആ സമയം ഒക്കെ മാന്യതയുടെ മുഖം മൂടി അണിഞ്ഞിരുന്നു പുള്ളി....
ഒരു ദിവസം ഏജൻസിയിൽ നിന്നും ഒരു ഫോൺ കോൾ വന്നു..
പറഞ്ഞത് ഇങ്ങനെ ആണ് പുള്ളിയുടെ വൈഫ് പറഞ്ഞത്രേ അവിടെ 55 വയസ് കഴിഞ്ഞവരെ മതി ജോലിക്ക് അതുകൊണ്ട് തിരിച്ചു ചെല്ലാൻ...
ഞാൻ ആകെ വിഷമിച്ചു...
ഇതെന്താ ഇങ്ങനെ.. സത്യം പറഞ്ഞാൽ ആ സ്ത്രീ ഒരു സംശയരോഗി ആകും എന്നാണ് ഞാൻ കരുതിയത്...അവർ ജോലിക്ക് പോയിരിക്കുക ആയിരുന്നു അപ്പോൾ...
ഞാൻ പെട്ടെന്ന് തന്നെ പോകാൻ റെഡി ആയി...
റെഡി ആയി വരുമ്പോൾ ഈ പറഞ്ഞ സംവിധായകൻ ഹാളിൽ ഇരിപ്പുണ്ട്...
ഞാൻ പോകുകയാണ് സർ ഏജൻസി വിളിച്ചിരുന്നു എന്ന് പറഞ്ഞു...
പുള്ളി ഞെട്ടി... അയ്യോ അറിഞ്ഞില്ലാലോ എന്ന്...
അത് എനിക്ക് അറിയില്ല എന്നോട് ജോലിക്ക് നിൽക്കണ്ട പറഞ്ഞു എന്ന് പറഞ്ഞു ഞാൻ ഇറങ്ങാൻ തയ്യാറാകുമ്പോൾ അയ്യാൾ എനിക്ക് 1000 രൂപ തന്നു... ഞാൻ അത് വാങ്ങുമ്പോൾ പുള്ളി ഒരു വാക്ക് പറഞ്ഞു വൈകിട്ട് ഞാൻ വിളിക്കും കേട്ടോ നമുക്ക് ഒന്ന് സംസാരിക്കണം ജോലി വേറെ ആക്കാട്ടോ എന്ന്...
ആ ശരി എന്ന് പറഞ്ഞു ഞാൻ അവിടുന്ന് ഇറങ്ങി...
പുറത്തു ഇറങ്ങി നടക്കുമ്പോൾ ആ മാഡം വന്നു...
ഞാൻ ചിരിച്ചു... മാഡം പോകുവാട്ടോ എന്നും പറഞ്ഞു...
പുള്ളിക്കാരി അപ്പോൾ അടുത്തേക്ക് വന്നു പറഞ്ഞു സോറി കേട്ടോ നിങ്ങൾക്ക് എന്തേലും പ്രശ്നം ഉള്ളത് കൊണ്ടല്ല ഇവിടെ നിങ്ങളെ പോലെ ഒരാൾ നിന്നാൽ ശരി ആകില്ല അതാണ്‌ എന്നും പറഞ്ഞു...
അത് സാരമില്ല പറഞ്ഞു ഞാൻ ഓഫീസിൽ വന്നു...
അന്ന് വൈകിട്ട് എനിക്ക് വിമലിന്റെ കോൾ വന്നു...
നിങ്ങൾ വേറെ ജോലിക് ഒന്നും കയറേണ്ട നിങ്ങളെ ഞാൻ ചെന്നൈക്ക് കൊണ്ട് പോകാം അവിടെ താമസിക്കാം എന്ന്....
സോറി എനിക്ക് താല്പര്യം ഇല്ല പറഞ്ഞു ഞാൻ ഒഴിഞ്ഞു മാറി....
പിന്നീട് പലപ്പോഴായി പുള്ളി വിളിച്ചു കുറെ ഓഫറുകൾ വച്ചു...
അതിനോക്കെ ഇടയിൽ പറയുന്നുണ്ടായിരുന്നു നിങ്ങൾ വിചാരിച്ചാൽ ഇനി അടുക്കളപണി ഒന്നും ചെയ്യേണ്ടി വരില്ല എന്ന്....
സാറെ എനിക്ക് എന്നെ കുറിച്ച് നല്ല ധാരണയുണ്ട് എന്നും അഭിനയമോ പാട്ടോ ഡാൻസോ ഒന്നും വഴങ്ങാത്ത ആളാണ്‌ ഞാൻ അതുകൊണ്ട് സിനിമ ഒന്നും സ്വപ്നം കാണുന്ന ആളല്ല ഞാനെന്നും പുള്ളിയോട് പറഞ്ഞു...
ഒന്ന് മനസ് വച്ചാൽ നടക്കാവുന്ന കാര്യമേ ഉള്ളൂ എന്നും അജസ്റ്റ് ചെയ്‌താൽ സുഗമായി ജീവിക്കാം എന്നും പുള്ളി പറഞ്ഞു...
അതൊരു ചതി കുഴി ആണെന്ന് ഉറപ്പ് ഉള്ളത് കൊണ്ട് തന്നെ ആ സംസാരം ഞാൻ പിന്നീട് മുന്നോട്ട് കൊണ്ട് പോയില്ല....
എന്തുകൊണ്ട് ഇപ്പോൾ ഇങ്ങനെ ഒരു പോസ്റ്റ്‌ എന്ന് ചോദിക്കാം...
സിനിമ എന്ന മാന്ത്രിക ലോകം കാട്ടി ചതിയിൽ കൊണ്ട് ഇടുന്നത് സിനിമ ഉപജീവനം ആക്കുന്നവരെ മാത്രം അല്ല എന്ന് പറയാൻ ആണ്....
ഇവരുടെ ഒക്കെ വീടുകളിൽ ജോലിക്ക് നിന്നിരുന്ന സ്ത്രീകളെ ഒക്കെ ഒന്ന് തിരക്കി ഇറങ്ങിയാൽ പറയാൻ അവർക്കും ഉണ്ടാകും ഒരുപാട് കാര്യങ്ങൾ....
അനുജ അല്ല വനജ....

READ MORE: 'കഥ പറയാനെത്തിയപ്പോള്‍ മോശമായി പെരുമാറി'; സംവിധായകന്‍ വി.കെ. പ്രകാശിനെതിരെ യുവ കഥാകൃത്ത്



NATIONAL
"എല്ലാം കടവുളുക്ക് സ്വന്തം"; അബദ്ധത്തില്‍ കാണിക്കവഞ്ചിയില്‍ വീണ ഐഫോൺ തിരികെ നൽകാനാകില്ലെന്ന് തമിഴ്നാട് മന്ത്രി
Also Read
user
Share This

Popular

NATIONAL
KERALA
വ്യക്തിഹത്യ നടത്തുന്നു, തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നു; പുഷ്പ 2 വിവാദത്തില്‍ വികാരഭരിതനായി അല്ലു അര്‍ജുന്‍