അമ്മ സംഘടന ഇപ്പോഴും സജീവമാണെന്നും, ദൈനം ദിന പ്രവർത്തനം ഭംഗിയായി നടക്കുന്നുണ്ടെന്നും വിനു മോഹൻ പറഞ്ഞു
എഎംഎംഎ സംഘടന തിരിച്ചു വരുമെന്ന് കേന്ദ്ര മന്ത്രിയും നടനുമായ സുരേഷ് ഗോപി. എഎംഎംഎയിൽ പുതിയ കമ്മിറ്റി ഉണ്ടാകും. അതിനുള്ള തുടക്കം താൻ കുറിച്ചു. എല്ലാവരെയും തിരിച്ച് കൊണ്ട് വരും. മോഹൻലാലുമായി ചർച്ച നടത്തിയെന്നും സുരേഷ് ഗോപി പറഞ്ഞു.
അമ്മ സംഘടന ഇപ്പോഴും സജീവമാണെന്നും, ദൈനം ദിന പ്രവർത്തനം ഭംഗിയായി നടക്കുന്നുണ്ടെന്നും വിനു മോഹൻ പറഞ്ഞു. ആലോചനകളും ചർച്ചകളും പുരോഗമിക്കുന്നു. അനുയോജ്യമായ തീരുമാനം ഉടനുണ്ടാകുമെന്നും വിനു മോഹൻ പറഞ്ഞു.
എഎംഎംഎ ഓഫീസിൽ കേരള പിറവി ആഘോഷത്തിനിടെയായിരുന്നു താരങ്ങൾ സംസാരിച്ചത്. അമ്മ ഓഫീസിൽ എത്തിയാണ് സുരേഷ് ഗോപി സംസാരിച്ചത്. എഎംഎംഎ സംഘടന തിരിച്ചു വരവിലേക്ക് തയ്യാറെടുക്കുന്നു എന്ന വാർത്തകൾക്കിടയിലാണ് ആഘോഷം.
കേരളപിറവി ദിനത്തോടനുബന്ധിച്ച് കുടുംബ സംഗമം സംഘടിപ്പിക്കുന്നുണ്ട്. മമ്മൂട്ടി ഉൾപ്പടെയുള്ള നടൻമാർ ആഘോഷത്തിന്റെ ഭാഗമാകും. സിനിമാ വിവാദങ്ങൾക്ക് ശേഷം എഎംഎംഎ സംഘടനയുടെ നേതൃത്വത്തിൽ ഒരു പരിപാടിയും നടന്നിരുന്നില്ല.