fbwpx
പകുതി വില തട്ടിപ്പ് കേസ്: ലാലി വിന്‍സെന്റിന് നല്‍കിയത് 46 ലക്ഷം, ആനന്ദ കുമാറിന് 2 കോടി; തെരഞ്ഞെടുപ്പ് ഫണ്ടിലേക്കും പണം നൽകിയെന്ന് മൊഴി
logo

ന്യൂസ് ഡെസ്ക്

Last Updated : 07 Feb, 2025 11:29 PM

ഡീന്‍ കുര്യാക്കോസിന് 40 ലക്ഷം രൂപ, സിവി വര്‍ഗീസിന് 25 ലക്ഷം രൂപയുമാണ് നല്‍കിയത്. പണം നല്‍കിയതിന്റെ വാട്‌സ്ആപ്പ് ചാറ്റ്, വോയ്‌സുകളും പൊലീസിന് ലഭിച്ചു.

KERALA


പകുതി വില തട്ടിപ്പില്‍ വീണ്ടും വെളിപ്പെടുത്തലുകളുമായി അനന്തു കൃഷ്ണന്‍. കെപിസിസി വൈസ് പ്രസിഡന്റ് ലാലി വിന്‍സെന്റിന് 46 ലക്ഷം രൂപ നല്‍കിയെന്നും ഗ്ലോബല്‍ ട്രസ്റ്റ് ചെയര്‍മാന്‍ ആനന്ദ കുമാറിന് രണ്ട് കോടി രൂപ നല്‍കിയെന്നും അനന്തു കൃഷ്ണന്‍ പറഞ്ഞു.

ഇടുക്കി ജില്ലയിലെ രാഷ്ട്രീയ നേതാക്കള്‍ക്ക് തെരഞ്ഞെടുപ്പ് ഫണ്ട് നല്‍കി. ഡീന്‍ കുര്യാക്കോസ്, ജോയ്‌സ് ജോര്‍ജ് എന്നിവരുടെ തെരഞ്ഞെടുപ്പ് ഫണ്ടിലേക്കും പണം നല്‍കി. ഇടുക്കി സിപിഎം ജില്ലാ സെക്രട്ടറി സിവി വര്‍ഗീസിന്റെ അക്കൗണ്ടിലേക്ക് സിപിഎമ്മിനുള്ള തെരഞ്ഞെടുപ്പ് ഫണ്ടും നല്‍കിയെന്നതിന്റെ ഡിജിറ്റല്‍ തെളിവുകളും പൊലീസിന് ലഭിച്ചു.

ഡീന്‍ കുര്യാക്കോസിന് 40 ലക്ഷം രൂപ, സിവി വര്‍ഗീസിന് 25 ലക്ഷം രൂപയുമാണ് നല്‍കിയത്. പണം നല്‍കിയതിന്റെ വാട്‌സ്ആപ്പ് ചാറ്റ്, വോയ്‌സുകളും പൊലീസിന് ലഭിച്ചു.

ആനന്ദ് കുമാറായിരുന്നു അനന്തു കൃഷ്ണന് പല നേതാക്കളെയും പരിചയപ്പെടുത്തിക്കൊടുത്തത്. ഇതിന് കൂടാതെ അഞ്ചിടത്ത് ഭൂമി വാങ്ങി. മുട്ടത്ത് 85 ലക്ഷം രൂപയ്ക്ക് 50 സെന്റ് സ്ഥലം വാങ്ങി. കൊടയത്തൂരില്‍ രണ്ട് സ്ഥലത്ത് ഭൂമി വാങ്ങി 40 ലക്ഷം രൂപ നല്‍കി.


ALSO READ: പകുതി വില തട്ടിപ്പ് കേസ്: ആദ്യം ലക്ഷ്യമിട്ടത് കേന്ദ്ര പദ്ധതികൾ, പ്രതിപട്ടികയിൽ സിപിഎം നേതാക്കളും


കൊടയത്തൂര്‍ തന്നെ 50 സെന്റിന് അഡ്വാന്‍സ് വാങ്ങിയെന്നും ഈരാറ്റുപേട്ടയില്‍ 23 സെന്റ് സ്ഥലം വാങ്ങിയെന്നും ഈരാറ്റുപേട്ടയില്‍ 23 സെന്റ് സ്ഥലം വാങ്ങിയെന്നും അനന്തു കൃഷ്ണന്‍ വെളിപ്പെടുത്തി.

ലാലി വിന്‍സെന്റിനെതിരായ ആരോപണങ്ങള്‍ അവര്‍ നേരത്തെ നിഷേധിച്ച് രംഗത്തെത്തിയിരുന്നു. നിയമോപദേശക എന്ന നിലയിലുള്ള പ്രതിഫലം മാത്രമേ കിട്ടിയിട്ടുള്ളു എന്നായിരുന്നു ലാലി വിന്‍സെന്റ് പറഞ്ഞത്. ഇതിന് പിന്നാലെയാണ് വലിയ തുക നല്‍കിയെന്ന അനന്തു കൃഷ്ണന്റെ വെളിപ്പെടുത്തല്‍ പുറത്തുവരുന്നത്. ലാലി വിന്‍സെന്റിനെ ഏഴാം പ്രതിയാക്കി കണ്ണൂരില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുമുണ്ട്.

അതേസമയം പകുതി വില തട്ടിപ്പ് പ്ലാന്‍ ബി ആയിരുന്നുവെന്നും അനന്തു കൃഷ്ണന്‍ മൊഴി നല്‍കിയിരുന്നു. കേന്ദ്ര പദ്ധതികളായിരുന്നു ആദ്യം ലക്ഷ്യമിട്ടത്. എംഎസ്എംഇ പദ്ധതികളിലൂടെ പണം തട്ടാന്‍ ശ്രമിച്ചു, ശ്രമം പരാജയപ്പെട്ടത്തോടെ പകുതിവില തട്ടിപ്പിലേക്ക് തിരിയുകയായിരുന്നുവെന്നും അനന്തു കൃഷ്ണന്‍ പറഞ്ഞു.

സിഎസ്ആര്‍ ഫണ്ട് അപേക്ഷിച്ച് 200 കമ്പനികള്‍ക്ക് അപേക്ഷ നല്‍കി. ആരും മറുപടി നല്‍കിയില്ല. ആനന്ദകുമാറിനെ സമീപിച്ചത് സിഎസ്ആര്‍ കണ്ടെത്താനാണ്, എന്നാല്‍ പണം ലഭിച്ചില്ല. സിഎസ്ആര്‍ ഫണ്ട് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ആളുകളില്‍ നിന്നും പണം വാങ്ങിയതെന്നും മൊഴിയില്‍ പറയുന്നുണ്ട്. പണം ഉപയോഗിച്ച് ഇടുക്കി, കോട്ടയം ജില്ലകളിലായി 1.50 കോടിയുടെ സ്ഥലവും, രണ്ട് ഇനോവ ക്രിസ്റ്റ കാറും വാങ്ങിയെന്നും അനന്തു കൃഷ്ണന്‍ മൊഴി നല്‍കി. 2019ല്‍ അനന്തുവിനെതിരെ ഇടുക്കിയില്‍ വഞ്ചന കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. അനന്തു മൂന്ന് ദിവസം റിമാന്‍ഡില്‍ കഴിയുകയും ചെയ്തിരുന്നു.

പകുതി വില തട്ടിപ്പില്‍ സിപിഎം ലോക്കല്‍ കമ്മിറ്റി അംഗങ്ങളും പ്രതിപട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ആലപ്പുഴയില്‍ കായംകുളം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് സിപിഎം വനിതാ നേതാക്കളെ പ്രതി ചേര്‍ത്തത്. മുന്‍സിപ്പല്‍ കൗണ്‍സിലറെയും ലോക്കല്‍ കമ്മിറ്റി അംഗത്തെയും മൂന്നു കേസുകളിലാണ് പ്രതി ചേര്‍ത്തത്. പ്രതികളുടെ മേല്‍വിലാസം ഒഴിവാക്കിയാണ് എഫ്‌ഐആര്‍ തയ്യാറാക്കായിരുന്നത്.

KERALA
ഓട്ടോയില്‍ ഓള്‍ ഇന്ത്യ ട്രിപ്പ്; മലപ്പുറത്തു നിന്ന് യാത്ര പുറപ്പെട്ട് മൂന്ന് കൂട്ടുകാര്‍
Also Read
user
Share This

Popular

KERALA
WORLD
അടിക്കാടുകള്‍ വെട്ടിത്തെളിക്കും, വന്യജീവികളുടെ സഞ്ചാര പാത നിരീക്ഷിക്കും; വനംവകുപ്പിന്റെ പത്ത് പദ്ധതികള്‍