fbwpx
പിൻമാറാതെ ആശമാർ;നിരാഹാര സമരം രണ്ടാം ദിവസം, സമരം ചർച്ചയിലൂടെ പരിഹരിക്കണമെന്ന് LDF യോഗത്തിൽ ആവശ്യം
logo

ന്യൂസ് ഡെസ്ക്

Last Updated : 21 Mar, 2025 07:22 AM

കേന്ദ്ര വിഹിതം വര്‍ദ്ധിപ്പിച്ചാല്‍ അതനുസരിച്ചുള്ള വിഹിതം വര്‍ദ്ധിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാണെന്ന് യോഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു. അതേസമയം, ഓണറേറിയം വർധന ഉൾപ്പെടെയുള്ള ആവശ്യങ്ങളുന്നയിച്ച് ആശാ പ്രവർത്തകർ നടത്തുന്ന അനിശ്ചിതകാല രാപ്പകൽ സമരം 40-ാം ദിവസത്തിലേക്ക് കടക്കുകയാണ്.

KERALA

സെക്രട്ടേറിയറ്റിന് മുന്നിലെ ആശാ വർക്കർമാരുടെ നിരാഹാര സമരം രണ്ടാം ദിവസത്തിലേക്ക്. സമരത്തിന് നേതൃത്വം നൽകുന്ന കേരള ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി എം എ ബിന്ദു, ആശാപ്രവർത്തകരായ ആർ ഷീജ, കെ പി തങ്കമണി എന്നിവരാണ് നിരാഹാരമനുഷ്ഠിക്കുന്നത്. ആശാ സമരം ചർച്ചയിലൂടെ പരിഹരിക്കണമെന്ന് LDF യോഗത്തിൽ ആവശ്യം ഉയർന്നു. കേന്ദ്ര വിഹിതം വര്‍ദ്ധിപ്പിച്ചാല്‍ അതനുസരിച്ചുള്ള വിഹിതം വര്‍ദ്ധിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാണെന്ന് യോഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു.



സംസ്ഥാന ദുരന്ത നിവാരണ മാനേജ്മെൻറ്​ സെൻറർ മുൻ മേധാവി കെ.ജി.താരയാണ് ആശമാരുടെ നിരാഹാര സമരം ഉദ്ഘാടനം ചെയ്തത്. സമരം ചെയ്യുന്നവർക്ക് ഐക്യദാർഢ്യപ്രതീകമായി മരത്തൈ കൈമാറിയിരുന്നു. പ്രതിഫലം 21,000 ആയി ഉയർത്തണം, വിരമിക്കൽ ആനുകൂല്യങ്ങൾ അനുവദിക്കണം എന്നിവയുൾപ്പെടെ എല്ലാ ആവശ്യങ്ങളും അംഗീകരിക്കാതെ സമരം അവസാനിപ്പിക്കില്ല എന്നുറച്ചാണ് സമരക്കാർ.അതേസമയം, ഓണറേറിയം വർധന ഉൾപ്പെടെയുള്ള ആവശ്യങ്ങളുന്നയിച്ച് ആശാ പ്രവർത്തകർ നടത്തുന്ന അനിശ്ചിതകാല രാപ്പകൽ സമരം 40-ാം ദിവസത്തിലേക്ക് കടക്കുകയാണ്.



Also Read; ഗാനമേളയ്ക്ക് വീട്ടുകാർ വിട്ടില്ല; പാലക്കാട് ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കി



സമരം നിർത്തി പോകണമെന്ന് മന്ത്രി പറഞ്ഞുവെന്നാണ് സമരക്കാർ ആരോപിക്കുന്നത്. പുതിയ നിർദേശങ്ങളോ പരിഗണനകളോ ചർച്ചയിൽ ഉണ്ടായില്ല. ഓണറേറിയം കൂട്ടണം എന്നാണ് സർക്കാരിനും ആഗ്രഹമെന്ന് വീണാ ജോർജ് അറിയിച്ചു. ആരോഗ്യമന്ത്രിയും എൻഎച്ച്എം ഡയറക്ടറും നടത്തിയ ചർച്ചകൾ തീരുമാനമാകാതെ പിരിഞ്ഞതോടെയാണ് നിരാഹാരസമരം തുടങ്ങാനാളുള്ള തീരുമാനത്തിലേക്ക് ആശമാർ എത്തിയത്. സമരത്തിൽ നിന്ന് ഒരിഞ്ച് പിന്നോട്ടില്ലെന്നും കേരള ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ വ്യക്തമാക്കി.


ആശമാരുമായി കഴിഞ്ഞ ദിവസം നടത്തിയ ചർച്ച പരാജയപ്പെട്ടതിന് പിന്നാലെ കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി.നദ്ദയെ കാണാൻ മന്ത്രി വീണാ ജോർജ് ഡൽഹിയിലെത്തിയിരുന്നു. സംസ്ഥാനം ഓണറേറിയം വർധിപ്പിച്ചാൽ മതി കേന്ദ്രം ഇൻസെൻ്റീവ് വർധിപ്പിക്കേണ്ട എന്ന നിലപാടിൽ രാഷ്ട്രീയമുണ്ടെന്ന് മന്ത്രി പറഞ്ഞു.കേന്ദ്രമന്ത്രിയെ നേരിൽ കാണാൻ സാധിച്ചാൽ വിഷയങ്ങൾ നേരിട്ടറിയിക്കുമെന്നും അല്ലെങ്കിൽ നിവേദനം കൈമാറി മടങ്ങുമെന്നും വീണാ ജോർജ് പറഞ്ഞു.

KERALA
ഇടുക്കിയിൽ കുഞ്ഞിനെ ശ്വാസം മുട്ടിച്ചു കൊന്നത് അമ്മ; മൃതദേഹം കണ്ടെത്തിയത് ഏലത്തോട്ടത്തിൽ നായ്ക്കൾ കടിച്ചു വലിച്ച നിലയിൽ
Also Read
user
Share This

Popular

IPL 2025
KERALA
Chennai Super Kings vs Royal Challengers Bengaluru| റോയല്‍ തന്നെ ബെംഗളുരൂ; അമ്പത് റണ്‍സിന് തകര്‍ന്നടിഞ്ഞ് ചെന്നൈ