മൂന്നാം പ്രതി ചാവശ്ശേരി നരയംപാറ സ്വദേശി എം.വി. മർഷൂക്കിനെയാണ് കോടതി കുറ്റക്കാരൻ എന്ന് കണ്ടെത്തിയത്.
ഹിന്ദു ഐക്യവേദി കണ്ണൂർ ജില്ലാ കൺവീനറും ആർ എസ് എസ് കണ്ണൂർ ജില്ല ബൗദ്ധിക് ശിക്ഷൺ പ്രമുഖുമായിരുന്ന അശ്വനി കുമാറിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ മൂന്നാം പ്രതിയൊഴികെ മുഴുവൻ പ്രതികളെയും വെറുതെ വിട്ടു.ചാവശ്ശേരി സ്വദേശി എം വി മാർഷൂക്കിനെയാണ് കുറ്റക്കാരൻ എന്ന് കണ്ടെത്തിയത്.ഇയാൾക്കുള്ള ശിക്ഷ തിങ്കളാഴ്ച വിധിക്കും.
മൂന്നാം പ്രതി ചാവശ്ശേരി നരയംപാറ സ്വദേശി എം.വി. മർഷൂക്കിനെയാണ് കോടതി കുറ്റക്കാരൻ എന്ന് കണ്ടെത്തിയത്. കേസിലെ മറ്റ് പതിമൂന്ന് പ്രതികളെയും കോടതി വെറുതെ വിട്ടു. സാക്ഷി മൊഴികൾ വിശ്വസനീയമല്ലെന്ന് കണ്ടെത്തിയാണ് കോടതി നടപടി. വിധി നിരാശജനകമെന്നും മേൽക്കോടതിയെ സമീപിക്കുമെന്നും സ്പെഷ്യൽ പ്രോസിക്കുട്ടർ ജോസഫ് തോമസ് പറഞ്ഞു.
അന്വേഷണ ഘട്ടത്തിലുണ്ടായ വീഴ്ചയാണ് ഇത്തരമൊരു വിധിയിലേക്ക് നയിച്ചതെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന വർക്കിങ് പ്രസിഡന്റ് വത്സൻ തില്ലങ്കേരി പറഞ്ഞു. ബി ജെ പി പ്രവർത്തകർ തന്നെയായ സാക്ഷികളെയാണ് അന്വേഷണസംഘം ഹാജരാക്കിയതെന്നും ഇത് കോടതി പരിഗണിച്ചില്ലെന്നും പ്രതിഭാഗം അഭിഭാഷകൻ പി സി നൗഷാദ് പറഞ്ഞു. മർഷൂക്കിന് വേണ്ടി മേൽക്കോടതിയെ സമീപിക്കുമെന്നും അഭിഭാഷകൻ പറഞ്ഞു.
2005 മാർച്ച് പത്താം തീയതി രാവിലെ 10.15 ന് ഇരിട്ടി പയഞ്ചേരി മുക്കിൽ വെച്ചാണ് ബസിൽ സഞ്ചരിക്കുകയായിരുന്ന അശ്വനികുമാറിനെ ബോംബെറിഞ്ഞ് ഭീതി പരത്തിയ ശേഷം ബസിൽ കയറി വെട്ടിക്കൊലപ്പെടുത്തിയത്. കേസിലെ പ്രതികളെല്ലാം പോപ്പുലർ ഫ്രണ്ടിന്റെ മുൻ രൂപമായ എൻഡിഎഫ് പ്രവർത്തകർ ആയിരുന്നു. ഒന്നാം പ്രതിയായ പുതിയ വീട്ടിൽ അസീസ് കണ്ണൂർ നാറാത്ത് ആയുധ പരിശീലന കേസിൽ ഒന്നാം പ്രതിയായി കോടതി ശിക്ഷിച്ചിരുന്നു.10,12 പ്രതികളും ജീവപര്യന്തം ശിക്ഷ അനുഭവിച്ചവരായിരുന്നു.