അധികാരത്തിലെത്തി രണ്ട് വര്‍ഷമാകുന്നതിന് മുന്‍പാണ് പി ടി ഉഷയ്‌ക്കെതിരെ ഐ ഒ എയില്‍ ഇത്തരത്തിലൊരു നീക്കം നടക്കുന്നത്
പി.ടി ഉഷയ്‌ക്കെതിരെ ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ രംഗത്ത്. ഒളിമ്പിക് അസോസിയേഷൻ്റെ അധ്യക്ഷയായ പി.ടി. ഉഷയ്ക്കെതിരെ അവിശ്വാസ പ്രമേയം അവതരിപ്പിക്കാന്‍ നീക്കം നടക്കുന്നുണ്ടെന്നാണ് ഇപ്പോൾ പുറത്തു വരുന്ന വിവരങ്ങൾ. അസോസിയേഷനിലെ അംഗങ്ങളും പി.ടി. ഉഷയും തമ്മിലുള്ള പ്രശ്നങ്ങൾ പതിവാണ്.
ALSO READ: വിരമിക്കൽ പ്രഖ്യാപനം നടത്തി ജിംനാസ്റ്റിക്സ് താരം ദിപ കർമാക്കർ
ഇത്തരം പ്രവണതകൾ ഇന്ത്യൻ കായിക മേഖലയെ പ്രതികൂലമായി ബാധിക്കുമെന്ന ആരോപിക്കപ്പെടുന്ന പശ്ചാത്തലത്തിലാണ് അസോസിയേഷൻ പുതിയ നീക്കവുമായി രംഗത്തെത്തിയത്. അസോസിയേഷൻ മീറ്റിംങ്ങിലെ മുഖ്യ അജണ്ടയായി ഈ വിഷയം മാറിയിട്ടുണ്ടെന്നാണ് ലഭ്യമാകുന്ന വിവരം.
യോഗ്യത മാദണ്ഡങ്ങള്‍ ലംഘിച്ചുവെന്ന് ആരോപിച്ച് എക്സിക്യൂട്ടീവ് അംഗങ്ങള്‍ക്ക് ഉഷ കാരണംകാണിക്കല്‍ നോട്ടീസ് അയച്ചിരുന്നു. ഇതിൽ ഭൂരിഭാഗം അംഗങ്ങളും ഉഷയ്ക്ക് എതിരാണെന്നാണ് റിപ്പോര്‍ട്ട്. 2022 ഡിസംബര്‍ പത്തിനാണ് ഒളിമ്പിക് അസോസിയേഷന്‍റെ തലപ്പത്തേയ്ക്ക് പി ടി ഉഷ എത്തുന്നത്. അധികാരത്തിലെത്തി രണ്ട് വര്‍ഷമാകുന്നതിന് മുന്‍പാണ് പി ടി ഉഷയ്‌ക്കെതിരെ ഐ ഒ എയില്‍ ഇത്തരത്തിലൊരു നീക്കം നടക്കുന്നത്.