പേസ്റ്റ് രൂപത്തിലുള്ള എലിവിഷം ടൂത്ത് പേസ്റ്റാണെന്ന് കരുതി കുട്ടി ഉപയോഗിച്ചതാണ് അപകടത്തിന് കാരണമായത്
ടൂത്ത് പേസ്റ്റാണെന്ന് തെറ്റിദ്ധരിച്ച് ട്യൂബിലുള്ള എലിവിഷം ഉപയോഗിച്ച് പല്ലുതേച്ച മൂന്നു വയസ്സുകാരിക്ക് ദാരുണാന്ത്യം. പാലക്കാട് അട്ടപ്പാടി ജെല്ലിപ്പാറ സ്വദേശി ലിതിൻ, ജോമറിയ ദമ്പതികളുടെ മകൾ നേഹ റോസ് ആണ് ചികിത്സയിലിരിക്കെ മരിച്ചത്. വിഷം കരളിനെ ഗുരുതരമായി ബാധിച്ചതാണ് മരണകാരണമായത്. വിദഗ്ധ ചികിത്സയ്ക്കായി, നാല് ദിവസം മുന്‍പ് നേഹയെ തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ എത്തിച്ചിരുന്നു.
ALSO READ: തിരുവനന്തപുരത്ത് രണ്ടിടങ്ങളിലായി പത്താം ക്ലാസ് വിദ്യാർഥികൾ ജീവനൊടുക്കി
ഫെബ്രുവരി 21നായിരുന്നു നേഹ എലിവിഷം കൊണ്ട് പല്ലുതേച്ചത്. വീടിന്റെ പെയിന്റിങ് പണികൾക്കായി സാധനങ്ങൾ പുറത്തിട്ടിരുന്നു. ഈ കൂട്ടത്തിലുണ്ടായിരുന്ന പേസ്റ്റ് രൂപത്തിലുള്ള എലിവിഷം ടൂത്ത് പേസ്റ്റാണെന്ന് കരുതി കുട്ടി ഉപയോഗിച്ചതാണ് അപകടത്തിന് കാരണമായത്. ഉടന്‍ തന്നെ നേഹയെ കോട്ടത്തറ ആശുപത്രിയിലെത്തിച്ചു. തുടർന്ന് വിദഗ്ധ ചികിത്സക്കായി പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. അവിടെ നിന്ന് തൃശൂർ മെഡിക്കൽ കോളേജിലേക്കും, പിന്നീട് കോട്ടയം മെഡിക്കൽ കോളേജിലേക്കും കൊണ്ടു പോയി. എന്നാല്‍ വിഷം ആന്തരികാവയവങ്ങളെ ബാധിച്ചതിനാൽ നില വഷളാവുകയായിരുന്നു. തുടര്‍ന്നാണ് വിദഗ്ധ ചികിത്സക്കായി തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ കൊണ്ടുവന്നത്.