പൊന്‍മാന്‍ എന്ന ചിത്രമാണ് ബേസിലിന്‍റേതായി അവസാനമായി റിലീസ് ചെയ്ത്
തമിഴ് സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങി നടനും സംവിധായകനുമായ ബേസില്‍ ജോസഫ്. ബേസില്‍ ജോസഫ് തമിഴ് ചിത്രമായ പരാശക്തിയുടെ സെറ്റില്‍ ജോയിന്‍ ചെയ്തുവെന്ന് ഒടിടി പ്ലേ റിപ്പോര്‍ട്ട് ചെയ്യുന്നു്. ശിവകാര്‍ത്തികേയന്‍ കേന്ദ്ര കഥാപാത്രമാകുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സുധാ കൊങ്കരയാണ്. നിലവില്‍ ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ശ്രീലങ്കയില്‍ പുരോഗമിക്കുകയാണ്. ബേസില്‍ ആദ്യമായി ചെയ്യുന്ന തമിഴ് ചിത്രമായിരിക്കുമിത്. ഇതുവരെ ഔദ്യോഗിക പ്രഖ്യാപനമൊന്നും നടന്നിട്ടില്ല.
അമരന്‍ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം ശിവകാര്‍ത്തികേയന്‍ നായകനാകുന്ന ചിത്രമാണ് പരാശക്തി. ചിത്രത്തില്‍ രവി മോഹന്‍, ശ്രീലീല, അതര്‍വ എന്നിവരും പ്രധാന കഥാപാത്രങ്ങളാണ്. ബേസില്‍ ജോസഫ് ചിത്രത്തിന്റെ സെറ്റില്‍ ജോയിന്‍ ചെയ്തതിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമത്തില്‍ ലീക്കായിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം പൊന്‍മാന്‍ എന്ന ചിത്രമാണ് ബേസിലിന്‍റേതായി അവസാനമായി റിലീസ് ചെയ്ത്. നിലവില്‍ ചിത്രം ജിയോ പ്ലസ് ഹോട്ട്‌സ്റ്റാറില്‍ സ്ട്രീം ചെയ്യുകയാണ്. മാര്‍ച്ച് 14നാണ് ചിത്രം സ്ട്രീമിംഗ് ആരംഭിച്ചത്. ഒടിടി റിലീസിന് പിന്നാലെ ബേസിലിന്റെ പ്രകടനത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്.
ALSO READ: മൂന്നാമത്തെ തമിഴ് ചിത്രവുമായി മമിത; 'ഇരണ്ട് വാനം' പ്രഖ്യാപിച്ചു
ജ്യോതിഷ് ശങ്കറാണ് ചിത്രത്തിന്റെ സംവിധായകന്‍. ജി ആര്‍ ഇന്ദുഗോപന്റെ 'നാലഞ്ച് ചെറുപ്പക്കാര്‍' എന്ന നോവലിനെ ആസ്പദമാക്കിയാണ് പൊന്‍മാന്‍ ഒരുക്കിയിരിക്കുന്നത്. ജി ആര്‍ ഇന്ദുഗോപന്‍, ജസ്റ്റിന്‍ മാത്യു എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. പ്രശസ്ത കലാസംവിധായകനും സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജേതാവുമായ ജ്യോതിഷ് ശങ്കര്‍ സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രം കൂടിയാണ് 'പൊന്‍മാന്‍'.
ഛായാഗ്രഹണം- സാനു ജോണ്‍ വര്‍ഗീസ്, സംഗീതം- ജസ്റ്റിന്‍ വര്‍ഗീസ്, എഡിറ്റര്‍- നിധിന്‍ രാജ് ആരോള്‍, പ്രൊജക്റ്റ് ഡിസൈനര്‍- രഞ്ജിത്ത് കരുണാകരന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍- ജ്യോതിഷ് ശങ്കര്‍, കലാസംവിധായകന്‍- കൃപേഷ് അയപ്പന്‍കുട്ടി, വസ്ത്രാലങ്കാരം- മെല്‍വി ജെ, മേക്കപ്പ്- സുധി സുരേന്ദ്രന്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്- വിമല്‍ വിജയ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- എല്‍സണ്‍ എല്‍ദോസ്, വരികള്‍- സുഹൈല്‍ കോയ, സൌണ്ട് ഡിസൈന്‍- ശങ്കരന്‍ എ എസ്, കെ സി സിദ്ധാര്‍ത്ഥന്‍, സൗണ്ട് മിക്‌സിങ്- അരവിന്ദ് മേനോന്‍, ആക്ഷന്‍- ഫീനിക്‌സ് പ്രഭു, കളറിസ്റ്റ്- ലിജു പ്രഭാകര്‍, വിഎഫ്എക്‌സ്- നോക്ടര്‍ണല്‍ ഒക്‌റ്റേവ് പ്രൊഡക്ഷന്‍സ്, സ്റ്റില്‍സ്- രോഹിത് കൃഷ്ണന്‍, പബ്ലിസിറ്റി ഡിസൈന്‍- യെല്ലോ ടൂത്, മാര്‍ക്കറ്റിംഗ് - ആരോമല്‍, പിആര്‍ഒ - എ എസ് ദിനേശ്, ശബരി.