തിരുവനന്തപുരം കനകക്കുന്നിലാണ് തല മൊട്ടയടിച്ചവർ ഒത്തുചേർന്നത്. മുടിയില്ലാത്തവർക്ക് ആത്മവിശ്വാസം നൽകാനായിരുന്നു സംഗമം സംഘടിപ്പിച്ചത്
കൗതുകമായി തിരുവനന്തപുരത്തെ മൊട്ട സംഗമം. തിരുവനന്തപുരം കനകക്കുന്നിലാണ് തല മൊട്ടയടിച്ചവർ ഒത്തുചേർന്നത്. മുടിയില്ലാത്തവർക്ക് ആത്മവിശ്വാസം നൽകാനായിരുന്നു സംഗമം സംഘടിപ്പിച്ചത്.
മുടിയില്ലാത്തതിൻ്റെ പേരിൽ ആത്മവിശ്വാസം നശിച്ച് പൊതു ഇടങ്ങളിൽ നിന്നും മാറി നിൽക്കേണ്ടി വന്ന ഒരു കൂട്ടം. അവർ ഒരു കൂട്ടായ്മ രൂപീകരിച്ചപ്പോൾ സമാന മനസ്കർ ഒഴുകിയെത്തി. അങ്ങനെ മൊട്ട ഗ്ലോബൽ രൂപീകൃതമായി. ഇന്ന് ആത്മവിശ്വാസത്തിൻ്റെ തലക്കെട്ടാണ് മൊട്ട ഗ്ലോബൽ.
മൊട്ട ഗ്ലോബലിലെ ആളുകൾ ചേർന്നാണ് ഇന്ന് തിരുവനന്തപുരം കനക്കുന്നിൽ മൊട്ടകളുടെ സംഗമം സംഘടിപ്പിച്ചത്. മ്യൂസിയം എസ്ഐ വിപിനാണ് മൊട്ട സംഗമം ഉദ്ഘാടനം ചെയ്തത്. മൊട്ടകൾക്കും ചോദിക്കാനും പറയാനും ആളുണ്ടെന്നായിരുന്നു ഉദ്ഘാടന ശേഷം എസ്ഐയുടെ പ്രസ്താവന. മൊട്ട ഗ്ലോബലിന് വിവിധ രാജ്യങ്ങളിലായി സന്നദ്ധ പ്രവർത്തകരുണ്ട്. യുഎഇ, അമേരിക്ക, ഒമാൻ, ബഹ്‌റൈൻ, അടക്കം 34 രാജ്യങ്ങളിൽ ചാപ്റ്ററുകളും ഉണ്ട്.