fbwpx
വെടിവെച്ചത് കാട്ടുപന്നിക്ക്, കൊണ്ടത് ട്രാന്‍സ്‌ഫോമറിന്; കെഎസ്ഇബിക്ക് രണ്ടര ലക്ഷം രൂപയുടെ നഷ്ടം!
logo

ന്യൂസ് ഡെസ്ക്

Last Updated : 23 Feb, 2025 09:08 PM

വെടിയേറ്റ് തുളഞ്ഞ ട്രാന്‍സ്‌ഫോമറിന്റെ പ്രവര്‍ത്തനം നിലച്ചതോടെ മോതിക്കലിലെ ഇരുനൂറോളം കൂടുംബങ്ങള്‍ക്ക് വൈദ്യുതി മുടങ്ങി

KERALA


പാലക്കാട് കാട്ടുപന്നിക്ക് വെച്ച വെടികൊണ്ടത് ട്രാന്‍സ്‌ഫോമറിന്. കുമരംപുത്തൂര്‍ പഞ്ചായത്തിന്റെ കാട്ടുപന്നി വേട്ടയിലാണ് കെഎസ്ഇബിയുടെ ട്രാന്‍സ്‌ഫോര്‍മറിന് വെടികൊണ്ടത്. വെടിയേറ്റ് തുളഞ്ഞ ട്രാന്‍സ്‌ഫോമറിന്റെ പ്രവര്‍ത്തനം നിലച്ചതോടെ മോതിക്കലിലെ ഇരുനൂറോളം കൂടുംബങ്ങള്‍ക്ക് വൈദ്യുതി മുടങ്ങി.

പഞ്ചായത്തിന്റെ കാട്ടുപന്നി വേട്ടയില്‍ കെഎസ്ഇബി രണ്ടര ലക്ഷം രൂപയുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. പ്രദേശത്തെ വോള്‍ട്ടേജ് ക്ഷാമം പരിഹരിക്കാന്‍ സമീപകാലത്ത് സ്ഥാപിച്ച പുതിയ ട്രാന്‍സ്‌ഫോമറാണ് വെടികൊണ്ട് കേടായത്.


Also Read: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്കജ്വരം; കോഴിക്കോട് സ്വദേശിയായ യുവതി മരിച്ചു 


ഗതികെട്ടാണ്, കുമരംപുത്തൂര്‍ പഞ്ചായത്തുകാര്‍ നാടിന് നിരന്തര ശല്യമായ കാട്ടുപന്നിയെ പിടികൂടാന്‍ ഇറങ്ങിയത്. തോക്കുപയോഗിക്കാന്‍ ലൈസന്‍സുള്ള രണ്ടു പേരെ രംഗത്തിറക്കി. രണ്ടു ടീമായി തിരിഞ്ഞ് ആരംഭിക്കലാം എന്ന് പറഞ്ഞ് വേട്ട തുടങ്ങി. ഒന്ന്... രണ്ട്... മൂന്ന്... അങ്ങനെ 15 കാട്ടുപന്നികള്‍ വീണു... അതിനിടയില്‍ ഒന്ന് ഉന്നം തെറ്റി ഒരു കാട്ടുപന്നിയ്ക്കുള്ള വെടി ട്രാന്‍സ്‌ഫോമറിന് കൊണ്ടു.

കാട്ടുപന്നിയെ പിടികൂടിയെങ്കിലും ഒരു രാത്രി മുഴുവന്‍ മോതിക്കല്‍ നാട് ചൂടെടുത്ത് ഉരുകി. ഇരുനൂറോളം കൂടുംബങ്ങളാണ് ദുരിതത്തിലായത്. എന്നാലും കുറച്ച് കാട്ടുപന്നികളെ പിടികൂടിയല്ലോ എന്ന ആശ്വാസത്തില്‍ ട്രാന്‍സ്‌ഫോമര്‍ വെടികൊണ്ട് കേടായ കാര്യം നാട്ടുകാര്‍ തല്‍ക്കാലത്തേക്ക് ക്ഷമിച്ചെങ്കിലും KSEB മറന്നില്ല.

കെഎസ്ഇബി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. വൈദ്യുതി ബോര്‍ഡിനു സംഭവിച്ച നഷ്ടം പഞ്ചായത്ത് നല്‍കണമെന്നാണ് കെഎസ്ഇബി ഉന്നത ഉദ്യോഗസ്ഥരുടെ നിലപാട്.

Also Read
user
Share This

Popular

Champions Trophy 2025
KERALA
India vs Pakistan LIVE | ദുബായില്‍ ഇന്ത്യന്‍ വിജയഗാഥ; സെമി ഉറപ്പിച്ച് കോഹ്‌ലിയും സംഘവും