ഒരു തിരക്കഥമാത്രമാത്രമല്ല, കഥാപാത്രങ്ങളെക്കുറിച്ചും, സീനുകളെക്കുറിച്ചുമെല്ലാം വ്യക്തമായ ധാരണയുള്ള ആളാണ് പൃഥിരാജ്. അങ്ങനെയൊരു സംവിധായകൻ്റെകൂടെ ജോലി ചെയ്യുമ്പോൾ തന്നെ പകുതി ജോലി തീർന്നു. പിന്നെ വളരെ കംഫർട്ടബിളാണ്. ഒരോ ചെറിയകാര്യങ്ങൾ വരെ പൃഥിരാജ് വ്യക്തമായി അറിയിക്കും.അതുകൊണ്ടു തന്നെ തൻ്റെ ജോലി വളരെ എളുപ്പമായിരുന്നുവെന്നും ഇന്ദ്രജിത്ത് പറഞ്ഞു.
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന മലയാള ചിത്രമാണ് എമ്പുരാൻ. മോഹൻ ലാലിനെ നായകനാക്കി പൃഥിരാജ് സംവിധാനം ചെയ്ത ചിത്രം 2019 ൽ തീയേറ്ററുകളെ ആവേശം കൊള്ളിച്ച ലൂസിഫറിൻ്റെ രണ്ടാം ഭാഗമായാണ് ഒരുങ്ങുന്നത്. സ്റ്റീഫൻ ദേവസിയിൽ നിന്ന് അബ്രാം ഖുറേഷിയിലേക്കുളള മോഹൻലാലിൻ്റെ പകർന്നാട്ടമെന്ന വിഷ്വൽ ട്രീറ്റിനായാണ് ആരാധകരുടെ കാത്തിരിപ്പ്.
എമ്പുരാൻ്റെ റിലീസിന് മുന്നോടിയായി, അണിയറ പ്രവര്‍ത്തകര്‍ കഥാപാത്രങ്ങളെ വെളിപ്പെടുത്തിവരികയാണ്. അതില്‍ ഏറ്റവും പുതിയത് ഇന്ദ്രജിത്തിൻ്റേതാണ്. ആദ്യഭാഗമായ ലൂസിഫറിലെ സത്യാന്വേഷിയായ ഗോവർധൻ എന്ന കഥാപാത്രത്തിൻ്റെ തുടർച്ച തന്നെയാണ് ഇന്ദ്രജിത്ത് എമ്പുരാനിലും അവതരിപ്പിക്കുന്നത്. എന്നാൽ എത്ര അന്വേഷിച്ചാലും കണ്ടാത്താനാകാത്ത സത്യങ്ങൾ ലോകത്തുണ്ടെന്ന ഗോവർധൻ്റെ തിരിച്ചറിവുകൂടി എമ്പുരാനിൽ പറയുന്നുവെന്ന് ഇന്ദ്രജിത്ത് തന്നെ വ്യക്തമാക്കിയിരിക്കുകയാണ്.
ഒരു തിരക്കഥമാത്രമാത്രമല്ല, കഥാപാത്രങ്ങളെക്കുറിച്ചും, സീനുകളെക്കുറിച്ചുമെല്ലാം വ്യക്തമായ ധാരണയുള്ള ആളാണ് പൃഥിരാജ്. അങ്ങനെയൊരു സംവിധായകൻ്റെകൂടെ ജോലി ചെയ്യുമ്പോൾ തന്നെ പകുതി ജോലി തീർന്നു. പിന്നെ വളരെ കംഫർട്ടബിളാണ്. ഒരോ ചെറിയകാര്യങ്ങൾ വരെ പൃഥിരാജ് വ്യക്തമായി അറിയിക്കും.അതുകൊണ്ടു തന്നെ തൻ്റെ ജോലി വളരെ എളുപ്പമായിരുന്നുവെന്നും ഇന്ദ്രജിത്ത് പറഞ്ഞു.
Also Read; ഞങ്ങള്‍ക്ക് ഉണ്ടായ നേട്ടമതായിരുന്നു: കാര്‍ത്തിക്കായി എമ്പുരാനില്‍ നടന്‍ കിഷോര്‍
2025 മാര്‍ച്ച് 27നാണ് ചിത്രം തിയേറ്ററിലെത്തുന്നത്. എമ്പുരാന്‍ ലൂസിഫറിന്റെ സീക്വലും പ്രീക്വലുമാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സ്റ്റീഫന്‍ നെടുമ്പള്ളി അബ്രാം ഖുറേഷിയായത് എങ്ങനെയെന്നും അയാളുടെ ജീവിത കാലഘട്ടങ്ങളും സിനിമയിലുണ്ടാകുമെന്നാണ് സൂചന.
ആദ്യ ഭാഗത്തിലെ അഭിനേതാക്കളായ മഞ്ജു വാര്യര്‍, ടൊവിനോ തോമസ്, സാനിയ അയ്യപ്പന്‍, സായ് കുമാര്‍, ഇന്ദ്രജിത് സുകുമാരന്‍, ബൈജു എന്നിവര്‍ക്കൊപ്പം സുരാജ് വെഞ്ഞാറമൂട്, ഷൈന്‍ ടോം ചാക്കോ, ഷറഫുദ്ദീന്‍, അര്‍ജുന്‍ ദാസ് എന്നിങ്ങനെ പുതിയ താരങ്ങളും ചിത്രത്തിലുണ്ട്. ലൈക്ക പ്രൊഡക്ഷന്‍സും ആശിര്‍വാദ് സിനിമാസും ചേര്‍ന്നാണ് എമ്പുരാന്‍ നിര്‍മിക്കുന്നത്. ദീപക് ദേവ് ആണ് സംഗീതം. സുജിത് വാസുദേവ് ഛായാഗ്രഹണം കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് നിര്‍വഹിക്കുന്നത് അഖിലേഷ് മോഹന്‍ ആണ്.