fbwpx
കേക്ക് വിവാദത്തിൽ പോര് മുറുകുന്നു; സുനില്‍ കുമാറിന് തന്നോട് കണ്ണുകടിയെന്ന് തൃശൂര്‍ മേയര്‍
logo

ന്യൂസ് ഡെസ്ക്

Last Updated : 28 Dec, 2024 03:55 PM

തൃശൂരില്‍ വികസനം കൊണ്ടുവരുന്നത് സുനില്‍കുമാറിന് താല്പര്യമില്ല എന്നാണ് മനസിലാക്കുന്നതെന്നും വര്‍ഗീസ് പറഞ്ഞു

KERALA


കേക്ക് വിവാദത്തില്‍ വി.എസ്. സുനില്‍ കുമാറും തൃശൂര്‍ മേയറും തമ്മിലുള്ള പോര് മുറുകുന്നു. സുനില്‍ കുമാറിന് തന്നോട് കണ്ണുകടിയാണെന്ന് തൃശൂര്‍ മേയര്‍ എം.കെ. വര്‍ഗീസ് പറഞ്ഞു. തൃശൂരില്‍ വികസനം കൊണ്ടുവരുന്നത് സുനില്‍കുമാറിന് താല്പര്യമില്ല എന്നാണ് മനസിലാക്കുന്നതെന്നും വര്‍ഗീസ് പറഞ്ഞു.


ALSO READ: ഉറക്കക്കുറവ് അനുഭവപ്പെടുന്നുണ്ടോ? ഈ നാല് കാര്യങ്ങൾ ശീലമാക്കിയാൽ സുഖമായുറങ്ങാം


സുനില്‍ കുമാറിന്റെ കാലത്തുണ്ടായിരുന്നതല്ല ഇന്നത്തെ തൃശൂര്‍. തൃശൂരില്‍ വലിയ മാറ്റം വന്നു. അതില്‍ അദ്ദേഹത്തിന് കണ്ണുകടിയുണ്ട്. കെ. സുരേന്ദ്രന്‍ ആത്മാര്‍ഥമായിട്ട് വന്നതെന്നാണ് എനിക്ക് ബോധ്യപ്പെട്ടത്. അദ്ദേഹം എന്തിനാണ് വന്നതെന്ന് വ്യക്തമാക്കണം. സുനില്‍ കുമാര്‍ പറഞ്ഞതിന്റെ അര്‍ത്ഥം തനിക്ക് മനസിലാകുന്നില്ലെന്നും എം.കെ വര്‍ഗീസ് പറഞ്ഞു. സുരേന്ദ്രന്റെ വീട്ടില്‍ പോയി ചായകുടിച്ച് വരാന്‍ സുനില്‍ കുമാറിനുള്ള ബന്ധം എന്താണെന്ന് തനിക്ക് മനസിലാകുന്നില്ല. രണ്ട് കാലില്‍ മന്തുള്ള ആളാണ് ഈ വഴിക്ക് ഒരു കാലില്‍ മന്തുള്ളവന്‍ പോകുമെന്ന് പറയുന്നത്. സുരേന്ദ്രന്റെ വീട്ടില്‍ സുനില്‍ കുമാറും തിരിച്ച് എന്തിന് പോയെന്ന് ബോധ്യപ്പെടുത്തണം. സുനില്‍ കുമാറിന്റെ വീട്ടില്‍ സുരേന്ദ്രൻ വന്നിട്ടില്ലെന്ന് തെളിയിക്കട്ടെ. സുഹൃത്ത് അല്ലാത്ത എന്റെ വീട്ടിലേക്ക് ഒരു കേക്കുമായി സുരേന്ദ്രന്‍ വന്നത് അത്ര വലിയ പ്രശ്‌നമാണോ. എനിക്ക് സുരേന്ദ്രനും ആയി ബന്ധമില്ലെന്ന് എന്റെ കൂടെ നടക്കുന്നതുകൊണ്ട് സിപിഐ കൗണ്‍സിലര്‍ സതീഷ് കുമാറിന് അറിയാം. എന്നും ജയിച്ചു കൊണ്ടിരുന്ന ആള്‍ തോറ്റപ്പോള്‍ അത് ആരുടെയെങ്കിലും തലയില്‍ കെട്ടിവയ്‌ക്കേണ്ട എന്ന് സുനിലിന് തോന്നിയിട്ടുണ്ടാകും. സുനില്‍കുമാര്‍ അങ്ങനെ വിചാരിച്ചത് കൊണ്ട് എനിക്ക് പോകാന്‍ പറ്റുമോ. ഇടതുപക്ഷം ഇനിയും അധികാരത്തില്‍ വരണം എന്ന് താല്‍പര്യപ്പെടുന്ന ആളാണ് ഞാനെന്നും വര്‍ഗീസ് പറഞ്ഞു.


ALSO READ: 'വേളി' തന്നെ വള്ളിയായി മാറുമ്പോൾ ; ഫ്ലാഷ് വെഡിങ് തരംഗത്തിൽ കബളിക്കപെടുന്ന ചൈനീസ് യുവാക്കൾ


ക്രിസ്മസ് ദിനത്തില്‍ തൃശൂർ മേയറുടെ വസതിയിലെത്തി സുരേന്ദ്രന്‍ കേക്ക് നല്‍കിയതാണ് വിവാദങ്ങള്‍ക്ക് കാരണമായത്. മേയർ കേക്ക് വാങ്ങിയത് നിഷ്കളങ്കമായി ചെയ്തതായി കാണാൻ കഴിയില്ലെന്നും കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് വേണ്ടി പ്രവർത്തിച്ച ആളാണ് മേയർ എന്നുമായിരുന്നു സുനില്‍കുമാറിന്‍റെ പ്രതികരണം. മേയർക്ക് ചോറ് ഇവിടെയും കൂറ് അവിടെയും ആണെന്നും എൽഡിഎഫ് ചെലവിൽ അത് വേണ്ടെന്നും സിപിഐ നേതാവ് പറഞ്ഞിരുന്നു.

KERALA IN 2024
നിപ മുതൽ ചൂരൽമല വരെ; കേരളത്തെ നടുക്കിയ 2024
Also Read
user
Share This

Popular

NATIONAL
KERALA
മൻമോഹൻ സിങ്ങിൻ്റെ ശവസംസ്കാര ചടങ്ങിൽ ബിജെപി വില കുറഞ്ഞ രാഷ്ട്രീയം കളിച്ചു; അങ്ങേയറ്റം അപമാനകരമെന്ന് കോൺഗ്രസ്