fbwpx
എന്തുകൊണ്ട് മൗനം? ഹേമ കമ്മിറ്റിയില്‍ വാ തുറക്കാത്ത ഇന്ത്യയിലെ സൂപ്പര്‍താരങ്ങളെ പരാമര്‍ശിച്ച് ബിബിസി
logo

ന്യൂസ് ഡെസ്ക്

Last Updated : 20 Sep, 2024 11:45 AM

മലയാള താരങ്ങളായ മോഹന്‍ലാലും മമ്മൂട്ടിയും ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പ്രതികരിച്ചെങ്കിലും സിനിമാ വ്യവസായത്തെ ദ്രോഹിക്കരുതെന്നാണ് പറഞ്ഞിരിക്കുന്നത്

NATIONAL


മലയാള സിനിമയില്‍ സ്ത്രീകള്‍ നേരിടുന്ന തൊഴില്‍, ലൈംഗിക ചൂഷണങ്ങളെക്കുറിച്ചുള്ള ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പ്രതികരിക്കാത്ത ഇന്ത്യന്‍ സൂപ്പര്‍ താരങ്ങളുടെ പേരെടുത്ത് പരാമര്‍ശിച്ച് ബിബിസി. മലയാളം സിനിമാ മേഖലയ്ക്കപ്പുറം ചര്‍ച്ചയായ റിപ്പോര്‍ട്ടില്‍, എന്തുകൊണ്ടാണ് സൂപ്പര്‍ താരങ്ങള്‍ നിശബ്ദത പാലിക്കുന്നതെന്നാണ് ബിബിസിയുടെ ചോദ്യം. തമിഴ് സിനിമാ താരങ്ങളായ കമല്‍ ഹാസന്‍, വിജയ്, രജനികാന്ത് എന്നിവരും ബോളിവുഡ് താരങ്ങളായ അമിതാഭ് ബച്ചന്‍, ഷാരൂഖ് ഖാന്‍, സല്‍മാന്‍ ഖാന്‍, ആമിര്‍ ഖാന്‍, അക്ഷയ് കുമാര്‍ എന്നീ താരങ്ങളും ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ കുറിച്ച് അറിഞ്ഞ ഭാവം നടിച്ചിട്ടില്ലെന്നാണ് ബിബിസി റിപ്പോര്‍ട്ടില്‍ പറയുന്നത്.

അതേസമയം, മലയാള താരങ്ങളായ മോഹന്‍ലാലും മമ്മൂട്ടിയും ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പ്രതികരിച്ചെങ്കിലും സിനിമ വ്യവസായത്തെ ദ്രോഹിക്കരുതെന്നാണ് പറഞ്ഞിരിക്കുന്നത്. സ്ത്രീകള്‍ തൊഴിലിടത്ത് നേരിടുന്ന പ്രശ്‌നങ്ങള്‍ എത്ര രൂക്ഷമാണെന്ന് കാണിക്കുന്ന റിപ്പോര്‍ട്ടിനെ വളരെ ലാഘവത്തോടെയാണ് സൂപ്പര്‍ താരങ്ങള്‍ കണ്ടിരിക്കുന്നത്. സഹപ്രവര്‍ത്തകര്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ക്കെതിരെ കണ്ണടയ്ക്കുകയാണ് ഇവര്‍ ചെയ്യുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മോഹന്‍ലാല്‍, മമ്മൂട്ടി തുടങ്ങിയ താരങ്ങളുടെ മൗനത്തെ കുറിച്ചുള്ള ദീദി ദാമോദരന്റെ പ്രതികരണവും റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്: 'ഈ താരങ്ങളെ വലിയ രീതിയിലാണ് ആളുകള്‍ ആരാധിക്കുന്നത്. അവര്‍ ഈ വിഷയത്തില്‍ ഒരു ഹീറോയിക് സ്റ്റാന്‍ഡ് എടുക്കാന്‍ കാത്തിരിക്കുകയാണ് ഞങ്ങള്‍'.


ALSO READ : രോഹിണി അധ്യക്ഷ; ലൈംഗികാതിക്രമ പരാതി അറിയിക്കാന്‍ കമ്മിറ്റി രൂപീകരിച്ച് നടികര്‍ സംഘം



മലയാള സിനിമ വ്യവസായത്തില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്ന പ്രശ്‌നമല്ല ഇതെന്നും ബിബിസി പറയുന്നു. 'രാജ്യത്ത് ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ നേരിടാത്ത സ്ത്രീകള്‍ സിനിമ മേഖലയില്‍ ഇല്ല. എല്ലാവരും പരാതി പറഞ്ഞു വന്നാല്‍ കാലങ്ങള്‍ എടുക്കും അവയ്ക്കെല്ലാം പരിഹാരം കാണാന്‍', എന്നാണ് സിനിമ നിരൂപകയായ ശുഭ്ര ഗുപ്ത ബിബിസിയോട് പറഞ്ഞത്.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് മലയാള സിനിമ മേഖലയില്‍ മാത്രമല്ല മറിച്ച് തമിഴ്‌നാട്, ആന്ധ്രാ പ്രദേശ്, കര്‍ണാടക, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലും അതിന്റെ പ്രതിഫലനം നമുക്ക് കാണാന്‍ സാധിക്കും. തെലങ്കാനയില്‍ രണ്ട് വര്‍ഷമായി വെളിച്ചം കാണാതിരിക്കുന്ന തെലുങ്ക് സിനിമ മേഖലയിലെ സമാന രീതിയിലുള്ള റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. തമിഴ്, കന്നഡ സിനിമയിലെ സ്ത്രീകളുടെ തൊഴില്‍ സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാരുകളെ ഇതിനകം നിരവധിപേര്‍ സമീപിച്ചിട്ടുണ്ട്. ബംഗാള്‍ സിനിമ മേഖലയിലെ ലൈംഗികാതിക്രമം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ പഠിക്കാന്‍ പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ കമ്മറ്റിയെ നിയോഗിച്ചു കഴിഞ്ഞു.


ALSO READ : "മകളേ... എന്ന് വിളിച്ചയാൾ ഒരു വർഷത്തോളം പീഡിപ്പിച്ചു"; തമിഴ് സംവിധായകനെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മുൻകാല നടി


താരങ്ങളുടെ മൗനം ഇത് ആദ്യമായല്ല, ഇന്ത്യയില്‍ മീടൂ മൂവ്‌മെന്റ് ആരംഭിച്ചപ്പോഴും ഈ സൂപ്പര്‍ താരങ്ങള്‍ മൗനം പാലിച്ചിരുന്നു എന്നും ബിബിസി റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. ബോളിവുഡില്‍ മീ ടു മൂവ്‌മെന്റ് ആരംഭിച്ച തനുശ്രീ ദത്തക്ക് പിന്നീട് അവസരം ലഭിക്കാതിരിക്കുകയാണ് ചെയ്തത്. ഹേമ കമ്മറ്റി റിപ്പോര്‍ട്ട് കൊണ്ട് പ്രയോജനമില്ലെന്നും ഇതിന് മുമ്പും ഇത്തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ടെന്നും ജെന്‍ഡര്‍ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പ്രമുഖ നടിമാര്‍ പോലും തയ്യാറല്ലെന്നും തനുശ്രീ ദത്ത പറയുന്നു. ബോളിവുഡ് നേരിടുന്ന മറ്റൊരു വിമര്‍ശനം, വ്യവസായത്തില്‍ പ്രധാന നടിമാരും ഇതേ കുറിച്ച് ഒന്നും സംസാരിച്ചിട്ടില്ല എന്നതാണ്.

ഇന്ത്യയിലെ സിനിമാ വ്യവസായങ്ങള്‍ സ്ത്രീവിരുദ്ധമാണ്. എന്നാല്‍ സ്ത്രീകള്‍ക്ക് അവരുടെ ജോലി സ്ഥലത്ത് അഭിമുഖീകരിക്കേണ്ടി വരുന്ന ലിംഗവിവേചനവും സ്ത്രീവിരുദ്ധതയും തുടരാനാവില്ല. ആ കാര്യങ്ങള്‍ നിര്‍ബന്ധമായും മാറേണ്ടതാണ്. എന്ന ദീദി ദാമദോരന്റെ വാക്കുകളോടെയാണ് ബിബിസിയുടെ റിപ്പോര്‍ട്ട് അവസാനിക്കുന്നത്.


KERALA
ഹൈക്കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ച് ബോബി ചെമ്മണ്ണൂർ; ഹർജി ഇന്ന് തന്നെ പരിഗണിക്കാൻ സാധ്യത
Also Read
user
Share This

Popular

KERALA
KERALA
അടിയന്തരമായി പരിഗണിക്കേണ്ട എന്ത് സാഹചര്യം? ബോബി ചെമ്മണ്ണൂരിൻ്റെ ജാമ്യാപേക്ഷ ഹൈക്കോടതി ചൊവ്വാഴ്ച പരിഗണിക്കാൻ മാറ്റി