കേസിൽ ബംഗാളി നടിയുടെ രഹസ്യമൊഴി മജിസ്ട്രേറ്റിന് മുന്നിൽ രേഖപ്പെടുത്തും
സംവിധായകൻ രഞ്ജിത്തിനെതിരായ കേസ് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറി. ജി. പൂങ്കുഴലിക്കാണ് അന്വേഷണ ചുമതല. കേസിൽ ബംഗാളി നടിയുടെ രഹസ്യമൊഴി മജിസ്ട്രേറ്റിന് മുന്നിൽ രേഖപ്പെടുത്തും. ഓൺലൈൻ വഴിയായിരിക്കും മൊഴി രേഖപ്പെടുത്തുക.
സിനിമയുടെ പേരിൽ കത്രിക്കടവിലെ ഫ്ലാറ്റിലേക്ക് വിളിച്ചു വരുത്തി ദുരുദ്ദേശ്യപരമായി ശരീരത്തിൽ തൊട്ടുവെന്നാണ് എഫ്ഐആറിൽ ഉള്ളത്. പാലേരി മാണിക്യം സിനിമയിലേക്കുള്ള ഒഡിഷനെത്തിയ തന്നെ ലൈംഗിക താത്പര്യത്തോടെ തൊട്ടുവെന്നാണ് നടി വെളിപ്പെടുത്തിയത്.
ALSO READ: സിനിമ മേഖലയിലെ ലൈംഗിക ആരോപണങ്ങൾ; അന്വേഷണ സംഘത്തിൻ്റെ ആദ്യ യോഗം ഇന്ന്
അതേസമയം മുൻകൂർ ജാമ്യം തേടി രഞ്ജിത്ത് കോടതിയെ സമീപിക്കുമെന്നാണ് സൂചന. അന്വേഷണം പ്രാഥമിക ഘട്ടത്തിൽ ആയതിനാൽ എഫ്ഐആർ റദ്ദാക്കാൻ കോടതിയെ സമീപിക്കുന്നത് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ. പൊലീസ് നീക്കം കൂടി നോക്കിയ ശേഷമാകും തുടർ നടപടി.