fbwpx
ഇലക്ടറൽ ബോണ്ടിലൂടെ പണം തട്ടിയെന്ന് ആരോപണം; നിർമല സീതാരാമനെതിരെ കേസെടുക്കാൻ ഉത്തരവിട്ട് ബെംഗളൂരു സ്പെഷ്യൽ കോടതി
logo

ന്യൂസ് ഡെസ്ക്

Last Updated : 28 Sep, 2024 03:08 PM

ജനാധികാര സംഘർഷ സംഘടനയുടെ ( ജെഎസ്‍‌പി) നേതാവ് ആദർശ് അയ്യർ നൽകിയ ഹർജിയിലാണ് കോടതി ഉത്തരവ്

NATIONAL


ഇലക്ടറൽ ബോണ്ടിലൂടെ പണം തട്ടിയെടുത്തെന്ന ആരോപണത്തിൽ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനെതിരെ കേസെടുക്കാൻ ഉത്തരവിട്ട് ബെംഗളൂരു സ്പെഷ്യൽ കോടതി. ജനാധികാര സംഘർഷ സംഘടനയുടെ ( ജെഎസ്‍‌പി) നേതാവ് ആദർശ് അയ്യർ നൽകിയ ഹർജിയിലാണ് കോടതി ഉത്തരവ്. നിർമല സീതാരാമനെ കൂടാതെ ബിജെപി പ്രസിഡൻ്റ് ജെ.പി. നദ്ദ, കർണാടക ബിജെപി നേതാക്കളായ നലീൻ കുമാർ കട്ടീൽ, ബി.വൈ. വിജയേന്ദ്ര എന്നിവർക്കെതിരെയും ആദർശ് അയ്യർ പരാതി നൽകിയിട്ടുണ്ട്.

എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് റെയ്‌ഡുകൾ നടത്തുമെന്ന സമ്മർദത്തിന് വഴങ്ങി ആയിരക്കണക്കിന് കോടിയുടെ ഇലക്ടറൽ ബോണ്ടുകൾ വാങ്ങാൻ കോർപ്പറേറ്റ് സ്ഥാപനങ്ങൾ നിർബന്ധിതരാവുകയായിരുന്നെന്ന് പരാതിയിൽ ആരോപിക്കുന്നു. ഈ ഇലക്ടറൽ ബോണ്ടുകൾ ദേശീയ തലത്തിലും സംസ്ഥാന തലങ്ങളിലുമുള്ള ബിജെപി നേതാക്കൾ പണമായി കൈപറ്റിയതായും ആരോപണമുണ്ട്. നിർമല സീതാരാമനും മറ്റ് മുതിർന്ന ബിജെപി നേതാക്കൾക്കും രാഷ്ട്രീയ ആവശ്യങ്ങൾക്കായി കള്ളപ്പണം സമാഹരിക്കാൻ ഇലക്ടറൽ ബോണ്ട് പദ്ധതി സഹായിച്ചുവെന്നും പരാതിയിൽ പറയുന്നു.

ALSO READ: കുമാരസ്വാമിയോട് ബിജെപി എന്തുകൊണ്ട് രാജി ആവശ്യപ്പെടുന്നില്ല? പ്രത്യാക്രമണവുമായി സിദ്ധരാമയ്യ

കോൺഗ്രസിനെതിരെ പ്രത്യാക്രമണം നടത്തി, ആരോപണങ്ങളിൽ നിന്ന് അകന്നു നിൽക്കുന്ന നിർമല സീതാരാമനെ സംരക്ഷിക്കാൻ ശ്രമിക്കുകയാണ് ബിജെപി. ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതമാണെന്നും ഇലക്ടറൽ ബോണ്ട് വിതരണം ഒരു നയപരമായ കാര്യമാണെന്നും പാർട്ടി വാദിച്ചു. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരായ മൈസൂരു ഭൂമി തട്ടിപ്പ് കേസ് ഉയർത്തിയാണ് ബിജെപി പ്രതിരോധം സൃഷ്ടിക്കുന്നത്.

സിദ്ധരാമയ്യ അന്വേഷണ ഏജൻസികളുമായി ഒരിക്കലും സഹകരിക്കാറില്ല. കോൺഗ്രസ് നേതാക്കൾക്കെതിരെ നിലവിൽ 106 കേസുകളുണ്ട്. 64 കേസുകൾ സിദ്ധരാമയ്യ കഴിഞ്ഞ തവണ കർണാടക മുഖ്യമന്ത്രിയായിരിക്കെയാണ് ഉണ്ടായിരുന്നതെന്നും ബിജെപി വക്താവ് ഡോ. സുധ ഹൽകായ് ആരോപിച്ചു.

KERALA
'നാശനഷ്ടങ്ങള്‍ തടയാൻ മുൻകരുതല്‍ സ്വീകരിച്ചില്ല!' നൃത്ത പരിപാടി നടത്തി കലൂർ സ്റ്റേഡിയം മോശമാക്കിയെന്ന് കേരള ബ്ലാസ്റ്റേഴ്‌സ്
Also Read
user
Share This

Popular

KERALA
KERALA
ആലപ്പുഴ CPM ജില്ലാ സമ്മേളനം: 'വ്യക്തി വിമർശനങ്ങളും കുറ്റപ്പെടുത്തലുകളും ഒഴിവായത് നല്ല ലക്ഷണം'; പ്രതിനിധികളെ അഭിനന്ദിച്ച് പിണറായി